ബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ മൂന്നാമത് സുവാറ 2023 ബൈബിൾ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു . രൂപതയിലെ വിവിധ ഇടവക, മിഷൻ , പ്രൊപ്പോസഡ്‌ മിഷനുകളിൽനിന്നുമുള്ള മത്സരാത്ഥികളാണ് സുവാറ മത്സരത്തിൽ പങ്കെടുത്തത് . ആയിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്ത സുവാറ 2023 വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു . ഓൺലൈനിൽ വിവിധ ഘട്ടങ്ങളായി നടത്തിയ മത്സരത്തിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ആറ് മത്സരാർത്ഥികൾ വീതമാണ് ഓരോ പായപരിധി ഗ്രൂപ്പുകളിൽനിന്നും ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയത്. ഫൈനൽ മത്സരങ്ങൾ മാഗ്ന വിഷൻ സ്റ്റുഡിയോയിൽ വച്ച് ജൂൺ പത്തിന് നടത്തപ്പെട്ടു . എല്ലാവരും വചനം പഠിക്കുക വചനത്തിന് സാക്ഷികളാവുക എന്നുള്ള രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നിർദ്ദേശത്തോടെ ചേർന്നുകൊണ്ട് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ്‌ ആണ് എല്ലാവർഷവും സുവാറ ബൈബിൾ ക്വിസ് നടത്തുക .

നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഏറ്റവും ആകർഷകമായ രീതിയിൽ, നേരിട്ട് മത്സരാത്ഥികളോട് സംവദിച്ചുകൊണ്ടാണ് മത്സരങ്ങൾ നടത്തപ്പെട്ടത്. ബൈബിൾ അപ്പസ്റ്റോലറ്റ് ഡയറക്ടർ ബഹുമാനപെട്ട ജോർജ് എട്ടുപറയിൽ അച്ചൻറ് സാന്യത്യത്തില് ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മിഷൻ ചെയർമാൻ രൂപത വികാരി ജനറൽ ബഹുമാനപ്പെട്ട ജിനോ അരിക്കാട്ട്എം സി ബി എസ സുവാറ 2023 വിജയികളെ പ്രഖ്യാപിച്ചു . 8 -10 ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടിയത് ഔർ ലേഡി ഓഫ് വൽസിംഗ്ഹാം മിഷനിൽ നിന്നുമുള്ള മനുവേൽ മനോജ് ആണ് . രണ്ടാം സ്ഥാനം നേടിയത് അതെ മിഷനിൽനിന്നുമുള്ള മെലിസാ റോസ് ജോണും മൂന്നാം സ്ഥാനം നേടിയത് ഔർ ലേഡി ഓഫ് നേറ്റിവിറ്റി മിഷൻ, പോർട്സ്‌മൗത്തിൽ നിന്നുമുള്ള ഷോൺ സോബിനുമാണ് .

അടുത്ത ഏജ് ഗ്രൂപ്പായ 11 -13 നിൽ ഒന്നാം സ്ഥാനം നേടിയത് ഔർ ലേഡി ക്യൂൻ ഓഫ് ദി റോസറി മിഷൻ ന്യൂകാസിലിൽ നിന്നുള്ള മെൽവിൻ ജെയ്‌മോനാണ് . രണ്ടാം സ്ഥാനം നേടിയത് ബഥനി കാതറിൻ ജോൺ , സെന്റ് ജോസഫ് മിഷൻ കൊവെൻട്രയും മൂന്നാം സ്ഥാനം നേടിയത് സെന്റ് മേരീസ് പ്രൊപ്പോസഡ്‌ മിഷൻ ഗ്ലോസ്റ്ററിൽ നിന്നുള്ള ഇവനെ മേരി സിജിയുമാണ് .

ഏജ് ഗ്രൂപ്പ് 14 -17 ഗ്രൂപ്പിൽ ഒന്നാം സ്ഥാനം അബെർഡീൻ സെന്റ മേരി മിഷനിലെ ആൽബർട്ട് ജോസി ഒന്നാം സ്ഥാനം നേടിയപ്പോൾ അതെ മിഷനിലെ തന്നെ ആൽവിൻ സിജി ജോസഫ് രണ്ടാം സ്ഥാനം കരസ്ഥമാക്കി . സൾറ്റലി സെന്റ്‌ ബെർണാഡിറ്റ് മിഷനിൽ അദിൻ ബെന്നി മൂന്നാം സ്ഥാനം നേടി.

പതിനെട്ടു വയസിന് മുകളിലുള്ളവർക്കായി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം ടിന്റു ജോസഫ് , സെൻറ്സ് അൽഫോൻസാ ആൻഡ് ആന്റണി എഡിൻബറോ യും രണ്ടാം സ്ഥാനം ഔർ ലേഡി ഓഫ് കോൺസലേഷൻ പ്രൊപ്പോസഡ്‌ മിഷൻ ക്രോലി യിലുള്ള ബിബിത കെ ബേബിയും മൂന്നാം സ്ഥാനം മാഞ്ചസ്റ്റർ ഹോളി ഫാമിലി മിഷനിലെ രാജി വർഗീസും കരസ്ഥമാക്കി . സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചവർക്കും മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും അഭിവന്ദ്യ പിതാവിന്റെയും രൂപത സമൂഹത്തിന്റെയും പേരിൽ ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ വികാരി ജനറൽ ജിനോ അരീക്കാട്ട് അച്ചൻ നന്ദി പറഞ്ഞു . സുവാറ 2023 വിജയകരമാക്കാൻ സഹായിച്ചവർക്കും മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് കോ ഓർഡിനേറ്റർ ആന്റണി മാത്യു അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും നേർന്നു എന്ന് ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .