കൊറോണ വൈറസ് ബാധിതനായി ചികിത്സയിലായിരുന്ന പ്രശസ്ത ഹോളിവുഡ് നടന്‍ മാര്‍ക് ബ്ലം അന്തരിച്ചു. ന്യൂയോര്‍ക്കിലെ പ്രസ്ബിറ്റേറിയന്‍ ആശുപത്രിയില്‍ ബുധനാഴ്ച്ചയായിരുന്നു മാര്‍ക്കിന്റെ അന്ത്യം എന്ന് അദ്ദേഹത്തിന്റെ ഭാര്യയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നൊവല്‍ കോറോണ വൈറസ് ബാധിതനായിരുന്നു മാര്‍ക് എന്ന് കുടുംബാംഗങ്ങള്‍ തന്നെയാണ് വ്യക്തമാക്കിയത്.

നെറ്റ്ഫ്‌ളിക്‌സിലെ ക്രൈം പരമ്പര ‘യൂ’വിലെ മി. മൂണി എന്ന കഥാപാത്രത്തിലൂടെയും ‘ഡെസ്പരേറ്റലി സീക്കിംഗ് സൂസന്‍’, ‘ക്രോക്കഡൈല്‍ ഡോണ്‍ഡി’ എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ അഭിനേതാവായിരുന്നു 69 കാരനായ മാര്‍ക്ക് ബ്ലം. അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ്‌സ് വൈസ് പ്രസിഡന്റ് റബേക്ക ഡാമെന്‍ ആണ് മാര്‍ക്കിന്റെ മരണ വാര്‍ത്ത പങ്കുവച്ചിട്ടുണ്ട്. ഫെഡറേഷന്റെ മുന്‍ അംഗം കൂടിയാണ് മാര്‍ക്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തീയേറ്റര്‍ കലാകാരനായിട്ടായിരുന്നു മാര്‍ക് ബ്ലമ്മിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1970 മുതല്‍ അദ്ദേഹം തീയേറ്റര്‍ രംഗത്തുണ്ട്. ലൗവ്‌സിക്ക്, ജസ്റ്റ് ബെറ്റ്വീന്‍ ഫ്രണ്ട്‌സ്, ബ്ലൈന്‍ഡ് ഡേറ്റ്, ദി പ്രസിഡിയോ എന്നീ സിനിമകളും ബ്ലമ്മിന് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. സിനിമയ്ക്കും നാടകത്തിനും അപ്പുറം ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനാണ് മാര്‍ക് ബ്ലും. നെറ്റ്ഫ്‌ളിക്‌സിന്റെ ‘ യൂ’ മാര്‍ക് ബ്ലമ്മിന് ലോകത്ത് നിരവധി ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. മൊസാര്‍ട്ട് ഇന്‍ ജി ജംഗിളിലൂടെയും ടെലിവിഷന്‍ പ്രേക്ഷകര്‍ മാര്‍ക് ബ്ലമ്മിനെ എന്നും ഓര്‍ത്തിരിക്കും.