അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ‘പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം’ സംഘടിപ്പിക്കുന്നു. 2025 ജൂൺ 5 മുതൽ 8 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തിൽ, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ SH എന്നിവർ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.

ജൂൺ 5 വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം പെന്തക്കുസ്താ തിരുന്നാൾ ദിനമായ 8 നു ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും. ആല്മീയ-ബൗദ്ധീക-മാനസ്സിക മേഖലകളിൽ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം യാണ്ഫീൽഡ് പാർക്ക് ട്രെയിനിങ് & കോൺഫറൻസ് സെന്ററിൽ വെച്ചാണ് നടക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും, പരിശുദ്ധാത്മ കൃപകളുടെ വരദാനവും ആർജ്ജിച്ച്, ആല്മീയ ചൈതന്യത്തിൽ ജീവിതം നയിക്കുവാൻ അനുഗ്രഹവേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് റജിസ്റ്റർ ചെയ്തു പ്രവേശനം ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
മനോജ് തയ്യിൽ – 07848808550,
മാത്തച്ചൻ വിളങ്ങാടൻ – 07915602258
([email protected])
https://forms.gle/H5oNiL5LP32qsS8s9