റെക്സം സിറോ മലബാർ കുർബാന സെന്ററിൽ വിശുദ്ധവാര തിരുകർമ്മങ്ങൾ പെസഹാ വ്യാഴം പരിശുദ്ധ കുർബാന കാൽകഴുകൽ ശുശ്രുഷ മറ്റ് പ്രാർത്ഥനകൾ വൈകിട്ട് 4.30 മണിക്ക് റെക്സം ഹോളി ട്രിനിറ്റി ചർച്ചിൽ നടത്തപെടുന്നു. കുർബാനക്കും മറ്റ് ശുശ്രൂഷകൾക്കും ബഹുമാനപെട്ട ഫാദർ മാത്യു പിണക്കാട്ട് കാർമികത്വം വഹിക്കുന്നതാണ്.

പള്ളിയുടെ വിലാസം ഹോളി ട്രിനിറ്റി ചർച്ച്, 114 റെക്സം റോഡ് LL144 DN.

പതിനെട്ടാം തിയതി ദു:ഖവെള്ളിയാഴിച കുരിശിന്റെ വഴി (പതിനാലാം സ്ഥലം) രാവിലെ 10.40-ന് യുകെയിലെ മലയാറ്റൂർ എന്നറിയപെടുന്ന പന്ദാസഫ് കുരിശുമലയിൽ. കുരിശിന്റെ വഴി പ്രാർത്ഥനകൾക്ക് ബഹുമാനപ്പെട്ട ഫാദർ ജോർജ് അരീക്കുഴി CM I നേതൃത്വം നല്കി ദു:ഖവെള്ളിയാഴ്ച സന്ദേശo നല്ക്കുനതുമാണ്. സമാപന പ്രാർത്ഥനക്ക് ശേഷം ക്രൂശിതനായ കർത്താവിന്റെ കുരിശു രൂപം ചുംബിക്കലും കൈയ്പുനീർ രുചിക്കലും നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.

പന്ദാസഫ് കുരിശുമലയുടെ വിലാസം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫ്രാൻസിസ്കൻ ഫെയറി, മൊണസ്റ്ററി റോഡ്, പന്ദാസഫ്. CH8 8 PE.

പത്തൊൻപതാം തിയതി ശനിയാഴ്ച 2.30 ന് കർത്താവിന്റെ ഉയർപ്പ് തിരുനാൾ പരിശുദ്ധ കുർബാനയും, ഉയർപ്പുദിന സന്ദേശവും മറ്റ് തിരുകർമ്മങ്ങളും ബഹുമാനപെട്ട ഫാദർ മാത്യു പിണക്കാട്ട് മുഖ്യ കാർമ്മികനായി നടത്തപെടുന്നു.

പളളിയുടെ വിലാസം. ഹോളി ട്രിനിറ്റി ചർച്, 1 14 റെക്സം റോഡ്, LL144 DN.

നമുടെ കർത്താവായ ഈശോമിശിഹാ പരിശുദ്ധ കുർബാന സ്ഥാപിച പെസഹാ ദിനത്തിന്റെ ഓർമ്മയും, ഈശോയുടെ കുരിശുമരണം ഓർമ്മിക്കുന്ന ദു:ഖവെള്ളിയും. പാപത്തിൽ നിന്നും മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റതിന്റെ നല്ല ദിനം സ്മരിക്കുന്ന ഉയർപ്പു തിരുന്നാൾ കുർബാനയിലും മറ്റ് എല്ലാ തിരുകർമ്മങ്ങളിലും പങ്കു ചേർന്ന് ആത്മീയ ചൈതന്യം ഉൾക്കൊള്ളാൻ എല്ലാ വിശ്വാസികളേയും സ്നേത്തോടെ ഹോളി ട്രിനിറ്റി ചർച്ചിലേക്ക് ക്ഷണിച്ചു കൊളളുന്നു.