മാനുഷിക ജീവിതത്തിലെ പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും യേശുവിൽ അതിജീവിച്ചുകൊണ്ട് കുടുംബ ജീവിത നവീകരണം ലക്ഷ്യമിട്ട് സെഹിയോൻ യുകെയുടെ അത്മീയ പിതാവ് റവ. ഫാ. ഷൈജു നടുവത്താനിയിലും ടീമും നയിക്കുന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം നവംബർ 19 മുതൽ 21 വരെ (വെള്ളി ,ശനി , ഞായർ ) വെയിൽസിലെ കെഫെൻലി പാർക്കിൽ നടക്കുന്നു.

മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവിൽ മറികടന്ന് വീണ്ടും താമസിച്ചുള്ള ധ്യാനങ്ങൾക്ക് സെഹിയോൻ യുകെ തുടക്കമിടുന്ന ഈ ശുശ്രൂഷയിൽ കുട്ടികൾക്കും പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും.
 https://www.sehionuk.org/register/ എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ് .

വി. കുർബാന , വചന പ്രഘോഷണം , ദിവ്യ കാരുണ്യ ആരാധന ,രോഗശാന്തി ശുശ്രൂഷ , കുമ്പസാരം , സ്പിരിച്ച്വൽ ഷെയറിങ് എന്നീ അനുഹ്രഹീത ശുശ്രൂഷകൾ ഉൾപ്പെടുന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് സെഹിയോൻ യുകെ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .