ലക്ഷങ്ങൾ ഏജൻസിക്ക് നൽകി സ്വപ്നഭൂമിയായ യുകെയിലെത്തി ജോലിയും കൂലിയും ഇല്ലാതെ ഇരിക്കുക. അടുത്തിടെയായി ഒട്ടേറെ മലയാളി നേഴ്സുമാരും കെയർ വിസയിൽ എത്തിയവരുമാണ് ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ഇത്തരം ദുരവസ്ഥയിലൂടെ കടന്നുപോകുന്നത്. കേരളത്തിൽ ഇരുന്ന് തട്ടിപ്പിന് കുടപിടിക്കുന്ന ഏജൻസികൾ ഇത്തരം സാഹചര്യത്തിൽ യാതൊരു പരുക്കും പറ്റാതെ രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ പാവപ്പെട്ട നേഴ്സുമാരുടെ ചോരയൂറ്റുന്ന ഏജൻസികൾക്കെതിരെയുള്ള പോരാട്ടം ബ്രിട്ടീഷ് പാർലമെൻറ് വരെ
ചർച്ച ആയതിനെ തുടർന്ന് ശക്തമായ നടപടികളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹോം ഓഫീസ്.

യുകെയിൽ ജോലിക്കായി ആർക്കെങ്കിലും പണം നൽകേണ്ടതായി വന്നിട്ടുണ്ടെങ്കിൽ അക്കാര്യം അറിയിക്കാനാണ് ഹോം ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും രീതിയിൽ ചൂഷണത്തിന് ഇരയായവരോ അല്ലെങ്കിൽ അത്തരം സംഭവങ്ങളെ കുറിച്ച് അറിവുള്ളവർക്ക് വിവരങ്ങൾ കൈമാറാം. ഇങ്ങനെ ഹോം ഓഫീസിന് ഇൻഫർമേഷൻ കൈമാറുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വച്ചും വിവരങ്ങൾ കൈമാറാനുള്ള സൗകര്യം ഹോം ഓഫീസ് നൽകിയിട്ടുണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ രണ്ടു മണിക്കൂര്‍ സമയത്തേക്ക് 02087672777 എന്ന സൗജന്യ നിയമ സഹായ നമ്പറില്‍ വിളിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഏജന്റുമാരുടേയോ തൊഴിലുടമയുടേയോ ചൂഷണത്തിന് നിങ്ങള്‍ ഇരയാവുകയോ അല്ലെങ്കില്‍ അത്തരം സംഭവങ്ങളെ കുറിച്ച് അറിവ് ലഭിക്കുകയോ ചെയ്താല്‍ചുവടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
ഇ-മെയിൽ : [email protected], [email protected]
വെബ്സൈറ്റ് : https://www.gov.uk/report-immigration-crime
വിളിക്കുന്ന ആളുടെ ഒരു വിവരവും വെളിപ്പെടുത്താതെ തന്നെ റിപ്പോർട്ട് ചെയ്യാൻ റിപ്പോർട്ട് ചെയ്യാൻ താഴെ പറയുന്ന നമ്പറുകളിൽ ഏതെങ്കിലും വിളിക്കാം.
Immigration Enforcement hotline: 0300 123 7000
Crimestoppers: www.crimestoppers-uk.org, 0800 555111
The Anti-Terrorist hotline: www.met.police.uk, 0800 789 321

നേഴ്സിംഗ് തട്ടിപ്പിനോട് അനുബന്ധിച്ച് ഒട്ടേറെ പേരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത് , ഇതിനെ തുടർന്ന് പല ഏജൻസികളുടെയും അംഗീകാരം റദ്ദാക്കിയിരുന്നു. ബ്രിട്ടീഷ് സർക്കാരിൻറെ നീക്കം ഏത് വിധേയനെയും സാമ്പത്തിക ലാഭം മാത്രം നോക്കി തട്ടിപ്പ് നടത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഏജൻസികൾക്ക് ഒരു മുന്നറിയിപ്പാണ്