ന്യൂസ് ഡെസ്ക്, മലയാളം യുകെ

എസെക്സിലെ ബെൽ ഹോട്ടലിൽ നിന്ന് അഭയാർത്ഥികളെ ഒഴിപ്പിക്കാനുള്ള കോടതിവിധിക്കെതിരെ അപ്പീൽ നൽകാൻ ഹോം ഓഫീസ് നടപടികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ ആഴ്ച ആദ്യം എപ്പിംഗിലെ ബെൽ ഹോട്ടലിൽ ആളുകളെ പാർപ്പിക്കുന്നത് തടയാൻ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റ് കൗൺസിലിന് താൽക്കാലിക നിരോധനം ലഭിച്ചിരുന്നു. കൗൺസിലിന്റെ കേസ് തള്ളിക്കളയാൻ ഇടപെടാൻ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ അവസാന നിമിഷം നടത്തിയ ശ്രമം കോടതി നിരസിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാ അഭയാർത്ഥി ഹോട്ടലുകളും അടച്ചുപൂട്ടണമെന്നാണ് സർക്കാരിൻറെ ആഗ്രഹമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. എന്നാൽ അത് ഉചിതമായ സമയത്താണ് സംഭവിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ കോടതിവിധിയുടെ ഫലമായി രാജ്യവ്യാപകമായി ഇത്തരം സംവിധാനങ്ങൾ അടച്ചു പൂട്ടേണ്ടതായി വന്നാൽ അത് സർക്കാരിന് വൻ തിരിച്ചടിയാകും.

അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ബ്രിട്ടനിൽ ഉയരുന്നത്. ഇതിൻറെ ഭാഗമായി ഇവരെ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥി ഹോട്ടലുകൾക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാണ്. എസെക്സിലെ ബെൽ ഹോട്ടൽ ഇത്തരത്തിൽ നിരവധി പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അഭയാർത്ഥികളെ ബെൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്ന് കൗൺസിൽ അധികാരികൾ. വിധി സമ്പാദിച്ചിതാണ് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്‌. പട്ടണത്തിൽ 14 വയസ്സുള്ള ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇവിടെ താമസിക്കുന്ന ഒരു അഭയാർത്ഥിക്കെതിരെ കുറ്റം ചുമത്തിയതിനെ തുടർന്ന് സമീപ ആഴ്ചകളിൽ ആയിരക്കണക്കിന് ആളുകൾ ഹോട്ടലിന് സമീപം പ്രതിഷേധിച്ചിരുന്നു . സിറിയൻ പൗരനായ മുഹമ്മദ് ഷർവാർഖ് (32) ആണ് രണ്ടാഴ്ച മുമ്പ് അറസ്റ്റിലായത്.