ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂടൗൺവാർഡ്‌സിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് ബോംബ് കണ്ടെത്തിയത് ആശങ്ക പരത്തി. ന്യൂടൗൺവാർഡ്‌സിലെ റിവൻ വുഡ് ഏരിയയിൽ ആണ് ബോംബ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഈ പ്രദേശത്തു നിന്നും അടിയന്തിരമായി ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
മോവില്ല റോഡിലെ റിവൻവുഡ് ഹൗസിംഗ് ഡെവലപ്‌മെൻ്റിൽ കണ്ടെത്തിയ ബോംബ് 450 കുടുംബങ്ങളെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. 400 മീറ്റർ ചുറ്റളവിലുള്ള വീടുകളും മറ്റ് സ്ഥാപനങ്ങളും ഇന്ന് തന്നെ ഒഴിപ്പിക്കാനുള്ള നടപടികൾ ആണ് കൈ കൊണ്ടിരിക്കുന്നത്. ആളുകളെ ഒഴിപ്പിക്കാനും ബോംബ് നിർവീര്യമാക്കാനും അഞ്ചോ അതിലധികമോ ദിവസങ്ങൾ എടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ വർഷം ആദ്യം 500 കിലോഗ്രാം ഭാരമുള്ള രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പ്ലിമൗത്തിൽ കണ്ടെത്തിയിരുന്നു. അന്ന് അവിടെ നിന്ന് ആയിര കണക്കിന് ആളുകളെ ആണ് ഒഴിപ്പിക്കേണ്ടതായി വന്നത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് ജർമൻ എയർഫോഴ്സ് യുകെയിൽ 30,000 ടൺ ബോംബുകൾ വർഷിച്ചതായാണ് കണക്കുകൾ. ഇത്തരം ബോംബുകൾ പലതും പൊട്ടിത്തെറിക്കാതിരിക്കുകയും പിന്നീട് കണ്ടെത്തുകയും ചെയ്യുകയായിരുന്നു. പൊട്ടാത്ത ബോംബുകൾ കൈകാര്യം ചെയ്യുന്നതിന് യുകെയിൽ കർശനമായ പ്രോട്ടോക്കോൾ ഉണ്ട്. ഒരു ബോംബ് കണ്ടെത്തിയാൽ, സാധാരണയായി പ്രദേശം വളയുകയും സ്ഥിതിഗതികൾ വിലയിരുത്താൻ ഒരു ബോംബ് ഡിസ്പോസൽ യൂണിറ്റിനെ വിളിക്കുകയും ചെയ്യും. പൊട്ടാത്ത ബോംബുകൾ കൈകാര്യം ചെയ്യുന്നതിന് യുകെയിൽ കർശനമായ പ്രോട്ടോക്കോൾ ഉണ്ട്.
Leave a Reply