ന്യൂസ് ഡെസ്ക്, മലയാളം യുകെ

തിരുവനന്തപുരം ∙ നാട്ടിൽ പൂട്ടിക്കിടക്കുന്ന വീടുകളുടെ പരിപാലനത്തിന്റെ കാര്യത്തിൽ ഇനി ആശങ്ക വേണ്ട . പ്രവാസികൾക്കും വിദേശത്ത് താമസിക്കുന്ന മലയാളികൾക്കും സമഗ്രമായ പ്രോപ്പർട്ടി മാനേജ്‌മെന്റ് സേവനങ്ങൾ നൽകുന്ന ഹോമെക്സ് എസ്റ്റേറ്റ്സ് പ്രവാസികളുടെ ഇടയിൽ സേവനത്തിന്റെ കാര്യത്തിൽ പുതിയ വിശ്വാസമായി മാറുകയാണ് . “നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന സന്ദേശവുമായി ഹോമെക്സ് എസ്റ്റേറ്റ്സ് കേരളത്തിലെ എൻആർഐ കുടുംബങ്ങൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത സേവനങ്ങളാണ് അവതരിപ്പിക്കുന്നത്. സെയിൽസ് മുതൽ എസ്റ്റേറ്റ് മാനേജ്‌മെന്റ്, കൺസൾട്ടൻസി വരെ ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന സംവിധാനമാണ് ഇവരുടെ പ്രത്യേകത.

ഉടമകൾ വിദേശത്തായാലും അവരുടെ വീട് സുരക്ഷിതവും വൃത്തിയോടെയും വാസയോഗ്യമായും സൂക്ഷിക്കുക എന്നതാണ് ഹോമെക്സിന്റെ പ്രധാന ലക്ഷ്യം. വീടിന്റെ അകത്തും പുറത്തും സ്ഥിരപരിപാലനം, മാസാന്ത്യ ഫോട്ടോ/വീഡിയോ ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ, ബിൽ പേയ്മെന്റുകൾ, കീ കസ്റ്റഡി തുടങ്ങിയ സേവനങ്ങൾ കരാർ അടിസ്ഥാനത്തിൽ ഉറപ്പുനൽകുന്നുണ്ട് ഹോമെക്സ് . കൂടാതെ, ഉടമകൾ നാട്ടിലെത്തുന്നതിന് മുൻപ് പ്രീ-അറൈവൽ പ്രിപറേഷനുകൾ ഒരുക്കി വീട് പൂർണമായും റെഡിയാക്കി വയ്ക്കുകയും ചെയ്യുന്നു.

മഴക്കാലത്തിനു മുൻപും ശേഷവും പ്രത്യേക പരിചരണ സേവനങ്ങൾ (പ്രി ആൻഡ് പോസ്റ്റ് മൺസൂൺ കെയർ), ഡീപ് ക്ലീനിംഗ്, പ്ലംബിംഗ് -ഇലക്ട്രിക്കൽ പരിശോധനകൾ എന്നിവയും ഹോമെക്സ് ഏറ്റെടുത്ത് നടത്തുന്നുണ്ട് . ദീർഘകാലം ഉപയോഗിക്കാത്ത ഗൃഹോപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിക്കുകയും ആവശ്യമായാൽ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്നു. ഇതിലൂടെ വീട്ടിൽ ഉണ്ടാകാവുന്ന ചോർച്ച, ചുറ്റുപാടും കാടുപിടിക്കുന്നത്‌ , വാട്ടർ ടാങ്ക് വൃത്തികേടാകാനുള്ള സാഹചര്യം , ഇഴജന്തു ശല്യം തുടങ്ങിയ പ്രശ്നങ്ങൾ പൂർണമായും ഒഴിവാക്കാം.

പ്രോപ്പർട്ടി സെയിൽസ്, എസ്റ്റേറ്റ് മാനേജ്‌മെന്റ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവയിലൂടെ സ്വത്ത് കൈമാറ്റ നടപടികൾക്കും ഹോമെക്സ് സഹായം നൽകുന്നു. ടിഡിഎസ് സ്കീം വഴി വിദേശത്തേക്ക് പ്രോപ്പർട്ടി വിൽപ്പന തുക കൈമാറുന്നതിനുള്ള മാർഗനിർദ്ദേശവും പ്രൊഫഷണൽ പിന്തുണയും ലഭ്യമാണ്. വിശ്വാസ്യതയും കാര്യക്ഷമതയും മുൻനിർത്തി പ്രവർത്തിക്കുന്ന ഹോമെക്സ്, പ്രവാസികൾക്ക് സമ്പൂർണ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രത്യേക ഉദ്ഘാടനം ഓഫറിന്റെ ഭാഗമായി സൗജന്യ എയർപോർട്ട് പിക്-അപ്പ് ആൻഡ് ഡ്രോപ്പ് സേവനവും ലഭ്യമാണ്. നാട്ടിൽ ഒരു വീട് ഉണ്ടെങ്കിലും പരിപാലനത്തിന്റെ കാര്യത്തിൽ വിഷമിക്കുന്നവർക്ക് ഇനി ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാം. നാട്ടിലെ വീടിനെ സ്വന്തം വീടു പോലെ സംരക്ഷിക്കുന്ന വിശ്വസ്ത പങ്കാളിയായി ഹോമെക്സ് എസ്റ്റേറ്റ്സ് കൂടെയുണ്ടാകുമ്പോൾ, “നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന വാഗ്ദാനം യാഥാർത്ഥ്യമാകുകയാണ് .

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ഗ്രൂപ്പിന്റെ ബ്രാഞ്ചാണ് ഹോംക്സ് എസ്റ്റേറ്റ്സ്.
കേരളത്തിൽ പ്രോപ്പർട്ടി റിയൽ എസ്റ്റേറ്റ് മേഖലയിൽ തങ്ങളുടെ BAYTA Homes എന്ന പ്രൊജക്റ്റ്‌ 2026 ഡിസംബർ മാസം പൂർത്തീകരിക്കാനായി ഒരുങ്ങുകയാണ് ഹോംക്സ് എസ്റ്റേറ്റ്സ്.
ഇതുമായി ബന്ധപ്പെട്ട് ഹോംക്സ് എസ്റ്റേറ്റ്സ്. അടുത്തിടെ പുറത്തിറക്കിയ വീഡിയോ ഇതിനകം തന്നെ ഒരു മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു.