അശ്ലീല സംഭാഷണ വിവാദം ഉണ്ടാക്കിയതിനു പിന്നിൽ ഹണി ട്രാപ് തന്നെയെന്ന് ഉറപ്പിച്ചു പോലീസ്. പ്രമുഖ ചാനലിലൂടെ പുറത്തു വന്ന ശബ്ദം ശശീന്ദ്രന്റേതു തന്നെയാണെന്ന് പോലീസ് പറയുന്നു.പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചാനലിലെ തന്നെ പത്രപ്രവർത്തകയായ 24 കാരിയായ യുവതിയാണ് ഈ ശബ്ദത്തിനുടമ എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കൊല്ലം സ്വദേശിയായ ഈ യുവതി മറ്റൊരു ചാനലിലും ജോലി ചെയ്തതായി കണ്ടെത്തി. കോഴിക്കോട് ജേർണലിസം പഠിച്ച ഇവർ സോഷ്യൽ മീഡിയയിൽ സജീവമാണെന്നും അറിയുന്നു.ഷോർട് ഫിലിം സംവിധായകനായ യുവതിയുടെ കാമുകനും പൊലീസ് നിരീക്ഷണത്തിലാണ്. വിവാഹ മോചിതയാണ് യുവതി.മന്ത്രിമാരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നു എന്ന അനിൽ അക്കരെ യുടെ പരാതിയിലും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.ചാനലിന്റെ കൈയിൽ രണ്ട് മന്ത്രിമാർക്കെതിരെയുള്ള ഫോൺ സംഭാഷണം കൂടിയുണ്ടെന്നാണ് സൂചന.
ഇത് പുറത്തു വരാതിരിക്കാനാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് സൂചന.പുറത്തു വന്ന ശബ്ദരേഖയിൽ പരാതിക്കാരിയായ സ്ത്രീയുടെ ശബ്ദമില്ലാത്തതും, പരാതിയുമായി വന്ന സ്ത്രീയാണോ അവർ എന്നതും അന്വേഷണ പരിധിയിലുണ്ട്. സ്ത്രീ വിളിച്ചതിനു പുരുഷൻ മറുപടിനൽകുന്ന തരത്തിലാണ് പുറത്തുവന്ന ശബ്ദരേഖ. അതുകൊണ്ട് തന്നെ ജ്യൂഡീഷ്യൽ കമ്മീഷനെത്തിയാൽ സ്ത്രീയേയുടേയും മറ്റും വിവരങ്ങൾ ചാനലിനു നൽകേണ്ടി വരും.