ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാങ്കുകളും പേയ്മെന്റ് സ്ഥാപനങ്ങളും ഉപഭോക്താക്കളെ ഹണി ട്രാപ്പ് തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാൻ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് യുകെയിലെ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (FCA) ആവശ്യപ്പെട്ടു. ഇത്തരത്തിൽ വൻതുകകളാണ് പലർക്കും നഷ്ടപ്പെട്ടതെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു . പലർക്കും ലക്ഷങ്ങളാണ് ഈ രീതിയിൽ നഷ്ടപ്പെട്ടത്. ഈ തട്ടിപ്പുകൾ കൂടുതലായും സാമൂഹിക മാധ്യമങ്ങളിലൂടെയും ഡേറ്റിംഗ് സൈറ്റുകളിലൂടെയും ആരംഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടൻ സിറ്റി പൊലീസിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം റോമാൻസ് തട്ടിപ്പുകൾ മൂലം £106 മില്യൺ ആണ് പലർക്കായി നഷ്ടപ്പെട്ടത് . എന്നാൽ FCA യുടെ വിലയിരുത്തലിൽ യഥാർത്ഥ നഷ്ടം ഇതിലും കൂടുതലാണെന്നാണ് കണ്ടെത്തിയത് . അപമാന ഭയം മൂലം പലരും പരാതി നൽകാറില്ലത്തതാണ് ഇതിന് കാരണം . ആറ് പ്രധാന ബാങ്കുകളെയും പേയ്‌മെന്റ് കമ്പനികളെയും പരിശോധിച്ചപ്പോൾ ചില സ്ഥാപനങ്ങൾ സംശയാസ്പദമായ ഇടപാടുകൾ തിരിച്ചറിയാൻ പരാജയപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നുണ്ട് .

തട്ടിപ്പ് തിരിച്ചറിഞ്ഞ ശേഷവും ചില ബാങ്കുകൾ ഇരകളെ സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചില്ലന്ന് FCA റിപ്പോർട്ട് ചൂണ്ടിക്കാട്ടി . “റോമാൻസ് തട്ടിപ്പ് ഒരു ക്രൂരമായ കുറ്റകൃത്യമാണ്; അത് സാമ്പത്തികമായും മാനസികമായും ഇരകളെ തകർക്കുന്നു. എന്ന് FCAയുടെ എൻഫോഴ്സ്മെന്റ് ഡയറക്ടർ സ്റ്റീവ് സ്മാർട്ട് പറഞ്ഞു, ” ഉപഭോക്താക്കളെ സംരക്ഷിക്കാൻ മികച്ച നിരീക്ഷണ സംവിധാനങ്ങളും സ്റ്റാഫ് പരിശീലനവും കരുണാപൂർവ്വമായ പിന്തുണയും ഉറപ്പാക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിച്ചു. ബാങ്കുകൾ ഇത്തരം തട്ടിപ്പുകൾ തടയാൻ പരാജയപ്പെടുകയാണെങ്കിൽ, അവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉപഭോക്തൃ സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്.