ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അയർലാൻഡ് പര്യടനവും ജയത്തിൽ അവസാനിക്കുമ്പോൾ ഏറ്റവും അധികം കയ്യടികൾ നേടുന്നത് മലയാളി താരമായ സഞ്ജു വി സാംസൺ തന്നെ. ഇന്നലെ നടന്ന അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന കളിയിൽ സഞ്ജു തന്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി നേടിയപ്പോൾ ടി :20 ക്രിക്കറ്റിലെ സെഞ്ച്വറിയുമായി പ്രശംസ വാനോളം സ്വന്തമാക്കുകയാണ് ദീപക് ഹൂഡ.
ഇന്നലെ ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഇഷാൻ കിഷന്റെ വിക്കെറ്റ് നഷ്ടമായപ്പോൾ ശേഷം രണ്ടാം വിക്കറ്റിൽ ഒന്നിച്ച ദീപക് ഹൂഡ: സഞ്ജു സാംസൺ എന്നിവർ സൃഷ്ടിച്ചത് ടി :20യിൽ ഇന്ത്യൻ ടീമിന്റെ തന്നെ ഏതൊരു വിക്കറ്റിലെയും എക്കാലത്തെയും മികച്ച കൂട്ടുകെട്ട്.42 ബോളിൽ 9 ഫോറും 4 സിക്സും അടക്കം സഞ്ജു സാംസൺ 77 റൺസ് നേടിയപ്പോൾ 57 ബോളിൽ 9 ഫോറും 6 സിക്സും അടക്കം ദീപക് ഹൂഡ 104 റൺസ് നേടി. രണ്ടാം വിക്കറ്റിൽ ഇരുവരും 176 റൺസാണ് അടിച്ചെടുത്തത്.
അതേസമയം ഇന്നലെ മത്സരശേഷം തന്റെ പ്രകടനത്തെ കുറിച്ചും സഞ്ജുവിനെ കുറിച്ചും ദീപക് ഹൂഡ വളരെ അധികം വാചാലനായി.”ഞാൻ മികച്ച ഒരു അറ്റാക്കിങ് ശൈലിയിൽ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ഞാൻ മികച്ച ഒരു ഐപിൽ ശേഷമാണ് എത്തുന്നത്. അതിനാൽ തന്നെ അതേ രീതിയിൽ കളിക്കാനാണ് ഇവിടെയും ആഗ്രഹിച്ചത്.ബാറ്റിങ് ഓർഡറിൽ സ്ഥാനകയററ്റം ലഭിക്കുമ്പോൾ കൂടുതൽ നേരം ക്രീസിൽ നിൽക്കാനായി കഴിയും ” ദീപക് ഹൂഡ തുറന്ന് പറഞ്ഞ്.
അതേസമയം മുൻപ് അണ്ടർ 19 തലത്തിൽ ഒരുമിച്ച് കളിച്ച ദീപക് ഹൂഡയും സഞ്ജുവും വളരെ ചെറുപ്പത്തിലേ കൂട്ടുകാർ കൂടിയാണ് . ” സഞ്ജുവും ഞാനും വളരെ ചെറുപ്പ നാളിനെ കൂട്ടുകാർ ആണ്. സഞ്ജുവിനും ഒപ്പം കളിക്കാനും ബാറ്റ് വീശാനും കഴിഞ്ഞതിൽ സന്തോഷം ” മത്സര ശേഷം ദീപക് ഹൂഡ വാചാലനായി.
Leave a Reply