ബൈക്കില്‍ പാഞ്ഞ യുവാക്കള്‍ വൈദ്യുത പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. 170 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സ്‌പോര്‍ട്‌സ് ബൈക്ക് അപകടത്തില്‍ പെട്ടത്.

മൊഗള്‍രാജപുരത്ത് പെട്രോള്‍ പമ്പിന് സമീപം ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഹൃത്വിക് ചൗധരി(19), യശ്വന്ത്(21) എന്നിവരാണ് മരിച്ചത്. അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

വിജയവാഡയില്‍ ബിബിഎ, ബി.ടെക് പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഹരിയാന സ്വദേശിയായ യശ്വന്തും ആന്ധ്ര സ്വദേശിയായ ഹൃത്വികും.

സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ഇരുവരും താമസസ്ഥലത്ത് നിന്നും പുറപ്പെട്ടത്.ആഘോഷങ്ങള്‍ക്കു ശേഷം ഞായറാഴ്ച പുലര്‍ച്ചയോടെ ഇരുവരും മറ്റൊരു സുഹൃത്തിന്റെ ബൈക്കില്‍ തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്.

കെടിഎം ഡ്യൂക്ക് 390 സിസി ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. 170 കി.മീ സ്പീഡില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. സമീപത്തെ സിസിടിവിയില്‍ നിന്നും അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് .

[ot-video][/ot-video]

അവിടെ അമിത വേഗം മരണം വരുത്തിയെങ്കിൽ ഇവിടെ നിയമപാലകാരുടെ വികൃതി കാരണം ജീവൻ നഷ്ടപ്പെട്ടേനെ റോഡു നിയമങ്ങൾ യാത്രക്കാരുടെ സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ്. കർശനമായ പരിശോധനകൾ യാത്രികരുടെ ജീവൻതന്നെ രക്ഷിക്കാറുണ്ട്. എന്നാൽ ചിലപ്പോഴ‌െങ്കിലും നിയമം പാലിക്കാൻ ചുമതലപ്പെട്ടവർ നിയമം കയ്യിലെടുക്കുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ബലിയാടുകളാകുന്നതു പൊതുജനം തന്നെയാണ്. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വിഡിയോയാണിത്. ഇതു കണ്ടതിനു ശേഷം തെറ്റുകാരൻ ആരെന്ന് നിങ്ങൾക്കു തീരുമാനിക്കാം.
കച്ചേരി നടയിൽ വെച്ച് ഇട റോഡിൽ നിന്ന് ഹൈവേയിലേയ്ക്ക് കയറി വന്ന പൊലീസ് വാഹനത്തിൽ മുട്ടാതിരിക്കാൻ ബൈക്ക് വെട്ടിക്കുകയായിരുന്നു എന്നാണ് ഷാനു പറയുന്നത്. ഇതേതുടർന്നു ബൈക്കിനെ പിന്തുടർന്നെത്തിയ പൊലീസ് ജീപ്പ് ബൈക്കു യാത്രികനെ തടഞ്ഞുനിർത്തുകയും താക്കോൽ ഊരിയെടുക്കുകയും ചെയ്യുന്നതായി വിഡിയോയിൽ കാണാം. ആദ്യം കയർത്തു സംസാരിച്ച പൊലീസ് വിഡിയോ ചിത്രീകരിക്കുന്നുണ്ടെന്നു മനസിലാക്കിയതോടെ ഉപദേശം നൽകി പറഞ്ഞു വിടുകയായിരുന്നെന്നും വിഡിയോയിൽ യുവാക്കൾ പറയുന്നു. കൂടാതെ തങ്ങൾ നിയമ ലംഘനം നടത്തിയിട്ടില്ലെന്നും തെളിവായി വിഡിയോയുണ്ടെന്നും യുവാക്കൾ പറയുന്നത് വിഡിയോയിൽ കാണം.