ന്യൂസ് ഡെസ്ക്, മലയാളം യുകെ

തെറ്റായ വിവരങ്ങൾ നൽകി ജോലിയിൽ പ്രവേശിച്ച നേഴ്സിൽ നിന്ന് നൽകിയ ശമ്പളം തിരിച്ചുപിടിക്കാനുള്ള നടപടികൾ എൻഎച്ച്എസ് ആരംഭിച്ചതായുള്ള വാർത്തകൾ പുറത്തുവന്നു. 2019 ൽ ബ്രിഡ്ജൻഡിലെ ദി പ്രിൻസസ് ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ നിയോനേറ്റൽ വാർഡ് മാനേജരായി 45 കാരിയായ തന്യാ നസീറിനെ നിയമിച്ചിരുന്നു . എന്നാൽ അവരുടെ യോഗ്യതയെ കുറിച്ചും പ്രവർത്തി പരിചയത്തെ കുറിച്ചും തെറ്റായ വിവരങ്ങൾ ആണ് നൽകിയത് എന്നതാണ് പിരിച്ചുവിടലിനും തുടർനടപടിക്കും കാരണമായിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


കഴിഞ്ഞ വ്യാഴാഴ്ച തെറ്റായ വിവരങ്ങൾ നൽകി ജോലിയിൽ പ്രവേശിച്ചതിന് തന്യാ നസീറിനെ അഞ്ചുവർഷം തടവിന് ശിക്ഷിച്ചിരുന്നു. റെഗുലേറ്ററി ബോഡിയായ നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ നേഴ്‌സുമാരുടെ രജിസ്റ്ററിൽ നിന്ന് നസീറിനെ നീക്കം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കണ്ടുപിടിക്കപ്പെടുന്നതിനു മുമ്പ് 5 മാസത്തോളം ഇവർ ജോലി ചെയ്തിരുന്നു. പിന്നീട് ഇവരെ സസ്പെൻഡ് ചെയ്യുകയും ജോലിയിൽ നിന്ന് പുറത്താക്കുകയും ആയിരുന്നു.


Cwm Taf Morgannwg യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിൽ നിന്ന് 94941 പൗണ്ടും ലണ്ടനിലെ ഹില്ലിംഗ്ഡൺ ഹോസ്പിറ്റൽസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ നിന്ന് 115, 000 പൗണ്ടും ശമ്പളമായി അവർ കൈപ്പറ്റിയതായാണ് കണക്കുകൾ കാണിക്കുന്നത്. അഫ്ഗാനിസ്ഥാൻ, സിറിയ, കെനിയ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു എന്നാണ് തന്യാ നസീർ അവകാശപ്പെട്ടത്. എന്നാൽ ഈ അവകാശവാദങ്ങളെല്ലാം നുണകളായിരുന്നു എന്നാണ് കണ്ടെത്തിയത്. എൻഎച്ച്എസ് നടത്തിയ അന്വേഷണത്തിൽ തൻറെ അവകാശവാദങ്ങൾ തന്യാ നസീർ ആവർത്തിച്ചെങ്കിലും അവിടങ്ങളിൽ ജോലി ചെയ്തതിന് നികുതി അടച്ചതിന്റെ രേഖകൾ നൽകാൻ അവൾ പരാജയപ്പെട്ടിരുന്നു. എന്നാൽ 5 വർഷത്തോളം അവിടെ സന്നദ്ധ സേവനം നടത്തിയെന്ന അവളുടെ വാദം അന്വേഷണ കമ്മിറ്റി തള്ളി കളഞ്ഞു. ഇതു കൂടാതെ അവളുടെ വീട്ടിൽ നിന്ന് തെറ്റായ യോഗ്യത തെളിയിക്കുന്ന നിരവധി വ്യാജ സർട്ടിഫിക്കറ്റുകളും രേഖകളും കണ്ടെടുക്കുകയും ചെയ്തു.