ഒരു മീന്‍പൊരിച്ചതിന് 1000 രൂപയോ.. കേട്ടാല്‍ ഒന്നു ഞെട്ടും അല്ലേ.. സംഗതി സത്യമാണ്. നാട്ടകം കരിമ്പിന്‍കാല ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നിഖില്‍ രാജ് എന്ന യുവാവിനാണ് കണ്ണുതള്ളിപോകുന്ന ഈ ബില്ല് കിട്ടിയത് .കഴിഞ്ഞ ദിവസമാണ് കൊല്ലം സ്വദേശിയായ നിഖിലും കുടുംബവും അവധി ദിനം ആഘോഷിക്കാനായി നഗരത്തിലെത്തെത്തിയത്.
ഉച്ചയൂണിനായി കോട്ടയം കരിമ്പിൻകാലയിലുള്ള ഹോട്ടലിൽ കയറിയ നിഖിലും കുടുംബവും ഊണിനൊപ്പം അന്നത്തെ സ്‌പെഷൽ കണമ്പ് ഫ്രൈയും ഓർഡർ ചെയ്തു. സാധാരണയിൽ കവിഞ്ഞ് ഒരു പ്രത്യേകതയും ഇല്ലാത്ത കണമ്പ് ഫ്രൈക്ക് പക്ഷെ ഹോട്ടലുടമ നൽകിയ അസാധാരണ ബില്ല് കണ്ട നിഖിലൊന്നു ഞെട്ടി. ബിൽ തുക 1626 രൂപ.4 ഊണിനും കുപ്പിവെള്ളത്തിനും കൂടെ ആകെ തുക 626. എന്നാൽ കണന്പ് ഫ്രൈക്ക് നല്‍കേണ്ടി വന്നത് 1000 രൂപ….!!! നിഖിലിനു ഹോട്ടലുടമ നൽകിയ ബില്ല് ഇന്നു ഫെയ്‌സ്ബുക്കിൽ വൈറലാവുകയാണ്. തനിക്കുണ്ടായ ദുരനുഭവം ഇനി മറ്റാർക്കുമുണ്ടാവാതിരിക്കട്ടെയെന്ന് നിഖിൽ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
നിര്‍ഭാഗ്യമെന്ന് പറയട്ടെ ഹോട്ടലുടമയ്ക്ക് ഭക്ഷണത്തിന്റെ വില അവര്‍ക്ക് തോന്നുന്നതുപോലെ തീരുമാനിക്കാനുള്ള നിയമം ഇവിടെയുണ്ട്. എത്ര ബില്ലിട്ടാലും കസ്റ്റമര്‍ക്ക് അത് മിണ്ടാതെ അനുസരിക്കുകയേ മാര്‍ഗമുള്ളു. എന്നാല്‍ ഇത്തരം ബില്ലുകള്‍ കണ്ട് ഞെട്ടാന്‍ ശക്തിയില്ലാത്തവര്‍ ദയവായി കരിമ്പിന്‍കാലയില്‍ കയറരുത്- നിഖില്‍ രാജ് പറയുന്നു.
മുന്‍പും കരിമ്പിന്‍കാലയിലേയും നാട്ടകത്തെ മറ്റ് ഹോട്ടലുകളിലേയും കഴുത്തറുപ്പന്‍ ബില്ലുകളെ കുറിച്ച് പലരും പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ബില്ലുകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഹോട്ടലുകാര്‍ തയ്യാറായിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.