ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒട്ടേറെ മലയാളികളാണ് യുകെയിൽ ദിനംപ്രതി എത്തിച്ചേരുന്നത്. ഒട്ടുമിക്ക മലയാളികളും തുടക്കത്തിൽ വാടകവീടുകളെ ആണ് ആശ്രയിക്കുന്നത് . വീട് വിപണിയിലെ വൻ മുതൽമുടക്കാണ് പലരേയും സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നത്തിൽ നിന്ന് മാറ്റിനിർത്തുന്നത്. എന്നാൽ യുകെയിൽ വീടില്ലാത്തവർക്ക് തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇപ്പോൾ അനുയോജ്യമായ സമയമാണ്. ഉയർന്ന മോർട്ട്‌ഗേജ് നിരക്കും ജീവിതച്ചെലവും മൂലം വീടുകളുടെ വില 1.1 ശതമാനം കുറഞ്ഞു. പാൻഡെമിക്കിന്റെ തുടക്കത്തിലെ ഒരു ചെറിയ ഇടിവ് മാറ്റിനിർത്തിയാൽ, 2012 നവംബറിന് ശേഷം ആദ്യമായാണ് വീടിൻെറ മൂല്യത്തിൽ ഇത്രയും ഇടിവ് നേരിടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓരോ മാസവും വില ഇടിയുന്നതായിട്ടാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ജനുവരിയിൽ വില 0.5% കുറഞ്ഞിരുന്നു. ഉടനെ ഈ മേഖലയിലെ വില സാധാരണ നിലയിലേയ്ക്ക് വരുക സാധ്യമല്ലെന്ന് ബിൽഡിംഗ് സൊസൈറ്റിയിലെ വിദഗ്ദ്ധർ ചൂണ്ടി കാട്ടി. സമ്പദ്‌വ്യവസ്ഥ കടുത്ത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ തൊഴിൽ വിപണി ദുർബലമാകുമെന്ന് ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്‌നർ പറഞ്ഞു. എന്നാൽ മോർട്ട്ഗേജ് നിരക്കുകൾ 2021- ലേതിനേക്കാൾ വളരെ മുകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഒരു വസ്തുവിന്റെ വില ഇപ്പോൾ £257,406 ആണെങ്കിൽ ജനുവരിയിൽ £258,297 ആയിരുന്നു. നിലവിലെ വില 2022 ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 3.7% കുറവാണ്. വായ്പയെടുക്കാനുള്ള ഉയർന്ന ചെലവ് ജനങ്ങളെ വീട് വാങ്ങിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതും വില കുറയാനുള്ള കാരണങ്ങളിൽ ഒന്നാണ്. തുടർച്ചയായി ആറ് മാസമായി വീടിന്റെ വിലകൾ പ്രതിമാസ അടിസ്ഥാനത്തിൽ കുറയുകയായിരുന്നു. കുതിച്ചുയരുന്ന ജീവിതച്ചെലവ് നേരിടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഏർപ്പെടുത്തിയതിനാൽ മോർട്ട്ഗേജ് നിരക്കുകൾ കഴിഞ്ഞ വർഷം ഉയർന്നിരുന്നു. എന്നാൽ സെപ്റ്റംബറിലെ ലിസ് ട്രസിന്റെ മിനി ബജറ്റിന് ശേഷം മോർട്ട്ഗേജ് നിരക്കുകൾ കുറയാൻ തുടങ്ങി. എന്നാലും നിലവിലെ വില 2021 അവസാനത്തിലെ നിരക്കിനേക്കാൾ മുകളിലാണ്