ന്യൂസ് ഡെസ്ക്

മുല്ലപ്പെരിയാർ കരാർ തമിഴ്‌ ജനതയുടെ നന്മയും സുഖജീവിതവും മുൻ കണ്ട് ചെയ്ത പുണ്യ പ്രവർത്തിയൊന്നുമല്ല… മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടു എന്നു പറഞ്ഞാൽ അത് തെറ്റാണോ?… ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ തേക്കും ഈട്ടിയും മഹാഗണിയും അടക്കമുള്ള വനസമ്പത്തും ധാതുക്കളും… 99 വർഷം സാധാരണ കരാർ നിശ്ചയിക്കുന്ന പതിവുള്ള ബ്രിട്ടീഷുകാർ ഇവിടെ 999  വർഷമാക്കിയത് എന്തിന്?.. ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ?… അഡ്വ. റസൽ ജോയിയുടെ വെളിപ്പെടുത്തൽ ഇനിയെങ്കിലും കേരള സമൂഹവും നീതിപീഠങ്ങളും ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

ബ്രിട്ടീഷുകാർക്ക് കപ്പം കൊടുത്തിരുന്ന തിരുവിതാംകൂർ രാജാവ് ഒപ്പുവച്ച മുല്ലപ്പെരിയാർ കരാർ 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യപ്പുലരിയിൽ അദ്ദേഹം തന്നെ റദ്ദ് ചെയ്തതാണ്. ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയിൽ ഉണ്ടാക്കിയ എല്ലാ ഉടമ്പടികളും അന്ന് അസാധുവാക്കപ്പെട്ടു. എന്നാൽ 1970 ൽ മുല്ലപ്പെരിയാർ കരാർ വീണ്ടും പുതുക്കി നല്കി. കേരളവും തമിഴ്നാടുമായി നീണ്ട നിയമയുദ്ധങ്ങളിലേയ്ക്ക് നയിച്ച കരാർ അവസാനം സുപ്രീം കോടതിയിലെത്തി. രണ്ടു സംസ്ഥാനങ്ങളിലെ ജനതകളുടെ വൈകാരിക പ്രശ്നമായി രാഷ്ട്രീയ നേതാക്കൾ അതിനെ ഉയർത്തിക്കൊണ്ടുവന്നു. സുപ്രീം കോടതിയിൽ നിന്ന് തമിഴ്നാട് മുല്ലപ്പെരിയാർ ഡാമിനുമേൽ അവകാശം നേടിയെടുത്തു. ഡാമിലെ ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്നാടിന് സ്വാതന്ത്ര്യം ലഭിച്ചു. 136 അടിയിൽ നിന്ന് ഉയർത്തരുതെന്ന കേരളത്തിന്റെ അപേക്ഷ വനരോദനമായി.

കേരളം പ്രളയ ദുരിതത്തിൽ ഉഴലുമ്പോൾ തമിഴ്നാട് സുപ്രീം കോടതി വിധി നടപ്പാക്കി. ഇടുക്കി ഡാം നിറഞ്ഞ് ചെറുതോണിയിലെ ഷട്ടറുകൾ തുറന്നുവിട്ടു ജനവാസ കേന്ദ്രങ്ങളിൽ ജലനിരപ്പ് ഉയർന്നപ്പോൾ അപകടം മുൻകൂട്ടി കണ്ട് മുല്ലപ്പെരിയാർ 136 അടിയിൽ തുറന്നു വിടണമെന്ന് കേരളം അപേക്ഷിച്ചു. 142 അടി ജലനിരപ്പ് ഉയർത്താൽ സുപ്രീം കോടതി അനുമതി ലഭിച്ച തമിഴ്നാട് അധികൃതർ വിധി നടപ്പാക്കുക തന്നെ ചെയ്തു. ഡാമിന്റെ നിയന്ത്രണം പൂർണമായും തമിഴ്നാടിന്റെ നിയന്ത്രണത്തിൽ ആയതിനാൽ കേരളം നിസഹായരായി നോക്കി നിന്നു. 142 അടിയിലെത്തിയപ്പോൾ ഉള്ള ഷട്ടറുകൾ എല്ലാം ഒന്നിച്ചു തുറന്ന് കേരളത്തിലേക്ക് ജലം ഒഴുക്കി.

മുല്ലപ്പെരിയാർ ഡാമിന്റെ എല്ലാ പ്രയോജനവും വേണ്ടോളം അനുഭവിക്കുന്ന തമിഴ്നാട് ദുരിതം മുഴുവൻ കേരളത്തിനു സമ്മാനിച്ചു. പ്രളയത്തിലെ നിലയില്ലാ വെള്ളത്തിനുമേൽ ജലമൊഴുക്കി തമിഴ്നാട് ആസ്വദിച്ചു. കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിന് ജനത സാക്ഷ്യം വഹിച്ചു. 400 ലേറെ ജീവനുകൾ നഷ്ടപ്പെട്ടു. 20,000 കോടിയിലേറെ വരുന്ന വസ്തുവകകളുടെ നഷ്ടവും മലയാളക്കര വിതുമ്പലോടെ ഏറ്റുവാങ്ങി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 ൽ നിന്ന് താഴ്ത്തണമെന്ന് അഭ്യർത്ഥിച്ച് പൊതുപ്രവർത്തകനായ അഡ്വ. റസൽ ജോയ് സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ആദ്യമായി മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് അനുകൂലമായി വിധിച്ചു. ആ​ലു​വ ന​സ്ര​ത്ത് ഡോ.​വ​ർ​ഗീ​സി​ന്‍റെ​യും ഡോ. ​റോ​സി​യു​ടെ​യും ഏക​ മ​ക​നാണ് റസൽ ജോയി. ജ​സ്റ്റീ​സ് വി.​ആ​ർ.​കൃ​ഷ്ണ​യ്യ​രു​ടെ ശി​ഷ്യ​നാ​ണ്.  ഭാ​ര്യ അ​ഡ്വ.​ മ​ഞ്ജു ജോ​സഫ്. മ​ക്ക​ൾ ജോ​ണ്‍, റോ​സ്മേ​രി, സാ​റ. വർഷങ്ങൾ നീണ്ട തന്റെ പരിശ്രമം കേരളത്തിന് അനുകൂല വിധിയായി നേടാൻ കഴിഞ്ഞതിലുള്ള സന്തോഷവും കരാർ സംബന്ധിച്ച യഥാർത്ഥ്യങ്ങളും  ഒരു മാധ്യമത്തിനു നല്‍കിയഅഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചതിങ്ങനെ.

മുല്ലപെരിയാർ അണക്കെട്ട് തകർന്നാൽ ത​മി​ഴ്നാ​ട്ടി​ലെ അ​ഞ്ചു ജി​ല്ല​ക​ൾ വ​ര​ണ്ടു മ​രു​ഭൂ​മി​യാ​കും. ജ​ന​ങ്ങ​ൾ മ​രി​ക്കു​ന്ന​തു പ​ട്ടി​ണി കി​ട​ന്നാ​യി​രി​ക്കും. കേ​ര​ള​ത്തോ​ടൊ​പ്പം അ​വ​ർ​ക്കും നാ​ശ​മാ​ണ്. ഒ​രു അ​ഭി​ഭാ​ഷ​ക​നാ​യി മാ​ത്രം ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന ആ​ള​ല്ല റ​സ​ൽ​ ജോ​യി. എ​ന്നാ​ൽ ഇതര​സം​സ്ഥാ​ന ലോ​ട്ട​റി​യാ​യ സൂ​പ്പ​ർ ​ലോ​ട്ടോ നി​രോ​ധ​ന​ത്തി​നു പി​ന്നി​ൽ കോ​ട​തി​യെ സ​മീ​പി​ച്ചു വി​ധി സമ്പാ​ദി​ച്ച അ​ഭി​ഭാ​ഷ​ക​നാ​യ ഹ​ർ​ജി​ക്കാ​ര​നാ​ണെ​ന്ന പരിവേഷമുണ്ട്. എ​ന്നാ​ൽ ഇ​തി​നെ​ക്കാ​ൾ ഉ​പ​രി​യാ​യി മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് എ​ന്ന ഡെ​മോ​ക്ലീ​സി​ന്‍റെ വാ​ൾ കേ​ര​ള​ത്തി​ന്‍റെ ശി​ര​സിന്മേ​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന ത​മി​ഴ്നാ​ടി​നു സു​പ്രീം​കോ​ട​തി​യി​ൽ പ്ര​ഹ​രം കൊ​ടു​ത്ത മ​ല​യാ​ളി എ​ന്ന പ​രി​വേ​ഷ​മാ​ണ് ഇ​പ്പോ​ൾ പ്ര​സ​ക്തം.

സ​ർ​ക്കാ​രു​ക​ളും അ​ഭി​ഭാ​ഷ​ക​രും മാ​റി മാ​റി തോ​ൽ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ആ​ലു​വ ​സ്വ​ദേ​ശി​യാ​യ ഒ​രു മ​ല​യാ​ളി​യു​ടെ വി​ജ​യ​മാ​ണ് റ​സ​ൽ​ ജോ​യി​യി​ലൂ​ടെ കേ​ര​ളം ദ​ർ​ശി​ക്കു​ന്ന​ത്. മു​ല്ല​പ്പെ​രി​യാ​റി​നെ​ക്കു​റി​ച്ച്  അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ.

മു​ല്ല​പ്പെ​രി​യാ​റി​ലേ​ക്കു​ള്ള ​വ​ഴി

142 അ​ടി​യി​ൽ ഒ​ര​ടി പോ​ലും കു​റ​യ്ക്കി​ല്ലെ​ന്നു ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി അ​പ​മാ​നി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ​യാ​ണ് അ​വ​ർ അ​പ​മാ​നി​ച്ച​ത്. അ​യ​ൽ​സം​സ്ഥാ​ന​ത്ത് പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ജ​നം വ​ല​യുമ്പോൾ​ ഒ​രു മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ എ​ഴു​താ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. എ​ന്നി​ട്ടും ന​മ്മ​ൾ സ​ഹി​ച്ചു. കേ​ര​ള​ത്തി​നു​ണ്ടാ​യ വേ​ദ​ന കോ​ട​തി​വി​ധി​യി​ലൂ​ടെ നാം ​തീ​ർ​ത്തു. ഞാ​ൻ കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​ത​ന്നെ ചെ​യ്യും.

ഞാ​നൊ​രു പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നി​ല്ല. ആ​കെ​യു​ള്ള ബ​ലം ജ​സ്റ്റീ​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രാ​യി​രു​ന്നു. നി​യ​മ പ​ഠ​നം ക​ഴി​ഞ്ഞ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ കൂ​ടി. അ​ദ്ദേ​ഹ​മാ​യി​രു​ന്നു ശ​ക്തി. പ​ല കേ​സു​ക​ൾ പ​ഠി​ക്കാ​നും കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നും സാ​ധി​ച്ച​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രു​ത്തി​ലാ​യി​രു​ന്നു.

മു​ല്ല​പ്പെ​രി​യാ​റി​ൽ കേ​ര​ളം പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​തി​നു തീ​രു​മാ​ന​മെ​ടു​ത്ത​തി​നെ ചോ​ദ്യം​ചെ​യ്തു ത​മി​ഴ്നാ​ട് കൊ​ടു​ത്ത ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു, പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​തുകൊ​ണ്ട് എ​ന്താ​ണ് കു​ഴ​പ്പം? ഞാ​ൻ വി​ചാ​രി​ച്ചു സു​പ്രീം​കോ​ട​തി​യി​ൽ കേ​ര​ള​ത്തി​ന് അ​നു​കൂ​ല​മാ​യ വി​ധി ഉ​ണ്ടാ​കു​മെ​ന്ന്. എ​ന്നാ​ൽ വി​ധി വ​ന്ന​പ്പോ​ൾ ത​മി​ഴ്നാ​ടി​നു നേ​ട്ട​മു​ണ്ടാ​യി. ഒ​രു അ​ഭി​ഭാ​ഷ​ക​ൻ എ​ന്ന നി​ല​യി​ൽ അ​ന്നാ​ണ് ഈ ​കേ​സൊ​ന്നു പ​ഠി​ക്ക​ണ​മെ​ന്ന് തോ​ന്നി​യ​ത്. കൊ​ച്ചി​യൂ​ണി​വേ​ഴ്സി​റ്റി ലോ ​ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും വി​ദ്യാ​ർ​ഥി​ക​ളും പ​ഴ​യ​കേ​സു​ക​ൾ ഓരൊ​ന്നാ​യി എ​ടു​ത്തു സ​ഹാ​യി​ച്ചു.

അ​തി​നു ക​രാ​റി​നെ കു​റി​ച്ച് അ​റി​യ​ണം. അ​തു​ള്ള​തു തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ർ​ക്കാ​രി​ന്‍റെ കൈ​യി​ലാ​ണ്. മു​ല്ല​പ്പെ​രി​യാ​ർ ക​രാ​ർ ഒ​ന്നു ത​ര​ണ​മെ​ന്നു സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ന​ൽ​കി​യി​ല്ല. നി​ങ്ങ​ൾ​ക്ക് ത​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന ക​ർ​ശ​ന​മാ​യ മ​റു​പ​ടി. വി​വ​രാ​വ​കാ​ശ​നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴും ന​ൽ​കി​യി​ല്ല. പൊ​തു​ജ​നം അ​റി​യേ​ണ്ട എ​ന്ന നി​ല​പാ​ടെ​ടു​ത്തു. ജ​ന​ങ്ങ​ൾ ഈ ​ക​രാ​ർ അ​റി​യേണ്ടേ? എ​ന്താ​ണ് ഇ​വ​ർ ജ​ന​ങ്ങ​ളി​ൽ നി​ന്നു മ​റ​ച്ചു​വ​യ്ക്കു​ന്ന​ത്.? അ​പ്പോ​ഴാ​ണ് എ​ങ്ങ​നെ​യും ഈ ​ക​രാ​ർ നേ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ഗ്ര​ഹം ഉ​ണ്ടാ​യ​ത്. ഇ​തി​നാ​യി പ​ല​പ്രാ​വ​ശ്യം ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങി. ഒ​രി​ക്ക​ൽ ക​രാ​റി​ന്‍റെ കോ​പ്പി ന​ൽ​കി​ല്ലെ​ന്ന ക​ർ​ശ​ന മ​റു​പ​ടി​യി​ൽ നി​രാ​ശ​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സി​ൽ നി​ന്നും പു​റ​ത്തേ​ക്കി​റ​ങ്ങു​മ്പോൾ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ന്നി​ൽ നി​ന്നു വി​ളി​ച്ചു. സാ​ർ, സാ​റി​തു കൊ​ണ്ടു പൊയ്ക്കോ. ഇ​തു ക​രാ​റി​ന്‍റെ കോ​പ്പി​യാ​ണ്. സാ​റെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം. ഞെ​ട്ടി​പ്പോ​യി. അ​തി​ലേ​റെ അദ്ഭു​ത​മാ​യി​രു​ന്നു. ഞാ​ൻ ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങു​മ്പോ​ഴൊ​ന്നും ക​ണ്ടി​ട്ടി​ല്ലാ​ത്ത മു​ഖം. അ​ദ്ദേ​ഹം പേ​രൊ​ന്നും പ​റ​ഞ്ഞി​ല്ല. ആ​രെ​ന്ന് ഇ​ന്നും അ​റി​യി​ല്ല. കോ​പ്പി ത​ന്നി​ട്ട് ഓ​ഫീ​സി​നു​ള്ളി​ലേ​ക്കു ന​ട​ന്നു മ​റ​ഞ്ഞു. പി​ന്നീ​ട് ഒ​രി​ക്ക​ൽ പോ​ലും ഈ ​മ​നു​ഷ്യ​നെ ക​ണ്ടി​ട്ടി​ല്ല. ഇ​ത് എ​ന്‍റെ നി​യോ​ഗ​മെ​ന്നു മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു.

ക​രാ​ർ വാ​യി​ച്ചു. വാ​യി​ക്കും​തോ​റും ഒ​രു സ​ത്യം മ​ന​സി​ലാ​യി. ന​മ്മ​ൾ അ​റി​ഞ്ഞ​തും ന​മ്മ​ളെ അ​റി​യി​ക്കു​ന്ന​തും തെ​റ്റാ​ണ്. പി​ന്നീ​ട് മൂ​ന്നു വ​ർ​ഷ​ക്കാ​ലം പ​ഠ​ന​ത്തി​ന്‍റെ കാ​ല​മാ​യി​രു​ന്നു. കേ​ര​ള സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട കേ​സു​ക​ളെ​ല്ലാം പ​ഠി​ച്ചു. 2017ൽ ​സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി (റി​ട്ട് പെ​റ്റീ​ഷ​ൻ(​സി​വി​ൽ) 878/17). ഒ​രു കാ​ര്യം മ​ന​സി​ലാ​യി. മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ കോ​ട​തി​ക്കു മു​ന്നി​ൽ വേ​ണ്ട​തു തെ​ളി​വു​ക​ളാ​ണ്. കോ​ട​തി ഒ​രി​ക്ക​ലും കേ​ര​ള​ത്തി​നെ​തി​രാ​യി നി​ൽ​ക്കു​ന്നി​ല്ല.

ഞെ​ട്ടി​ക്കു​ന്ന ക​രാ​ർ

ത​മി​ഴ്നാ​ട്ടി​ലെ അ​ഞ്ചു ജി​ല്ല​ക​ളി​ലു​ള്ള ജ​ന​ങ്ങ​ൾ വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നും കൃ​ഷി ന​ട​ത്ത​ണ​മെ​ന്നു​മു​ള്ള ഉ​ദ്ദേ​ശ്യ​ത്താ​ൽ ചെ​യ്ത പു​ണ്യ​പ്ര​വൃ​ത്തി ഒ​ന്നും അ​ല്ല മു​ല്ല​പ്പെ​രി​യാ​ർ ക​രാ​ർ. ക​രാ​റി​ന്‍റെ ആ​ദ്യ​പേ​ജി​ൽ എ​ണ്ണാ​യി​രം ഏ​ക്ക​ർ ഭൂ​മി​യി​ലെ വ​ന​സ​മ്പ​ത്തി​നു​ള്ള ക​രാ​ർ. വ​ന​ഭൂ​മി​യി​ലു​ള്ള തേ​ക്കും ഈ​ട്ടി​യും മ​ഹാ​ഗ​ണി​യും ഇ​രു​പൂ​ളം ത​മ്പക​വും മ​രു​തും മ​ണി​മ​രു​തും ഉ​ൾ​പ്പെ​ടെ പേ​ര​റി​യു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ, ന​മു​ക്ക് ഉൗ​ഹി​ക്കാ​ൻ പോ​ലും അ​സാ​ധ്യ​മാ​യ അ​ത്ര വ​ണ്ണ​വും പൊ​ക്ക​വും കാ​ത​ലും ഉ​ള്ള മ​ര​ങ്ങ​ളാ​ണ് എ​ണ്ണാ​യി​രം ഏ​ക്ക​റി​ൽ നി​ന്ന് ഇം​ഗ്ല​ണ്ടി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

ര​ണ്ടാം പേ​ജി​ൽ ര​ത്ന​ങ്ങ​ളും ധാ​തു​ക്ക​ളും സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​കാ​ശം. വ​ന​സ​മ്പ​ത്തും ര​ത്ന​ങ്ങ​ളും മൃ​ഗ​സ​മ്പ​ത്തും മാ​ത്ര​മാ​യി​രു​ന്നു ബ്രിട്ടീഷുകാരുടെ ല​ക്ഷ്യം. ത​ന്‍റെ ഹൃ​ദ​യ​ര​ക്തം കൊ​ണ്ട് ഒ​പ്പി​ടു​ന്നു​വെ​ന്നാ​ണ് ക​രാ​റി​ൽ ഒ​പ്പി​ട്ടു​കൊ​ണ്ടു തി​രു​വി​താം​കൂ​ർ രാ​ജാ​വ് പ​റ​ഞ്ഞ​ത്. ക​പ്പം കൊ​ടു​ക്കു​ന്ന രാ​ജാ​വി​ന് ഒ​പ്പി​ടു​ക മാ​ത്ര​മേ ര​ക്ഷ​യു​ണ്ടാ​യി​രു​ന്നു​ള്ളു. പ​ക്ഷേ, 1947 ഓ​ഗ​സ്റ്റ് 15നു ​സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച പു​ല​രി​യി​ൽ രാ​ജാ​വ് ത​ന്നെ ഈ ​ക​രാ​ർ റ​ദ്ദാ​ക്കി. ഇ​തി​നു രേ​ഖ​യു​ണ്ടോ എ​ന്നാ​ണ് ചോ​ദി​ക്കു​ന്ന​ത്. ഇ​തൊ​രു​ച​രി​ത്ര​മാ​ണ്. രാ​ജാ​വി​ന്‍റെ വി​ളം​ബ​രം രാ​ജ​ശാ​സ​ന​യാ​ണ്. ഇ​തി​നു രേ​ഖ വേ​ണ്ടെ​ന്നു കോ​ട​തി​യി​ൽ പ​റ​യ​ണ​മാ​യി​രു​ന്നു.

അ​സ്വാ​ഭാ​വി​ക​മാ​യ കേ​സ്

999 വ​ർ​ഷ​ത്തെ ക​രാ​ർ എ​ന്ന​തു കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണ്. ​ബ്രി​ട്ടീ​ഷു​കാ​ർ ഉ​ണ്ടാ​ക്കി​യ ക​രാ​റു​ക​ളെ​ല്ലാം 99 വ​ർ​ഷ​ത്തേ​ക്കാ​ണ്. മ​റ്റൊ​രു അ​സ്വാ​ഭാ​വി​ക​ത ബ്രീ​ട്ടി​ഷു​കാ​ർ ഇ​ന്ത്യ വി​ട്ടു പോ​യ​പ്പോ​ൾ എ​ല്ലാ ക​രാ​റു​ക​ളും റ​ദ്ദാ​ക്കി​യെ​ന്ന​താ​ണ്. മു​ല്ല​പ്പെ​രി​യാ​ർ ക​രാ​ർ മാ​ത്രം നി​ല​നി​ൽ​ക്കു​ന്നു. കേ​ര​ള സ​ർ​ക്കാ​ർ ക​രാ​ർ റ​ദ്ദാ​ക്കാ​ൻ ത​യാ​റാ​യി​ല്ല. 1970ൽ ​പു​തു​ക്കി കൊ​ടു​ത്ത​താ​ണ് അ​വി​ശ്വ​സ​നീ​യം. കേ​ര​ള​ത്തി​ന് ഒ​രു വ​ർ​ഷം 10 ല​ക്ഷം രൂ​പ ക​രാ​ർ തു​ക ല​ഭി​ക്കാ​ൻ വേ​ണ്ടി ചെ​യ്ത​താ​ണോ? അ​തേ സ​മ​യം വൈ​ദ്യു​തി, കു​ടി​വെ​ള്ളം, കൃ​ഷി തു​ട​ങ്ങി​യ രീ​തി​യി​ൽ ത​മി​ഴ്നാ​ട് സ​മ്പാ​ദി​ക്കു​ന്ന​തു 7250 ദ​ശ​ല​ക്ഷ​മാ​ണ്. പ​കു​തി​യെ​ങ്കി​ലും കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ കേ​ര​ള​ത്തി​ന്‍റെ സ്ഥി​തി മാ​റു​മാ​യി​രു​ന്നു. അ​വ​ർ​ക്ക് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന് അ​നു​മ​തി ന​ല്കി​യ​പ്പോ​ൾ ന​മു​ക്ക് മ​ത്സ്യം പി​ടി​ക്കാ​ൻ അ​വ​കാ​ശം കി​ട്ടി. ഈ ​അ​വ​കാ​ശം കി​ട്ടി​യാ​ലും ഇ​ല്ലെ​ങ്കി​ലും ആ​ദി​വാ​സി​ജ​ന​വി​ഭാ​ഗം മ​ത്സ്യം പി​ടി​ക്കു​ന്നു​ണ്ട്.

തോ​റ്റ കേ​സി​ന്‍റെ പി​ന്നാ​ലെ​യി​ല്ല

മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ കേ​ര​ളം തോ​റ്റ കേ​സി​ന്‍റെ പി​ന്നാ​ലെ ഞാ​നി​ല്ല. ഇ​വ​ർ വാ​ദി​ച്ച​തി​നു പി​ന്നാ​ലെ പോ​യാ​ലും കോ​ട​തി​യി​ൽ നി​ന്നും അ​നു​കൂ​ല​വി​ധി ല​ഭി​ക്കി​ല്ല. സു​പ്രീം​കോ​ട​തി​യി​ൽ ഇ​തി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ളു​ണ്ട്. സു​പ്രീം​കോ​ട​തി​യി​ൽ 142 അ​ടി എ​ന്ന ക​ണ​ക്കു വി​ധി​ച്ച​പ്പോ​ൾ അ​തി​നെ ച​ല​ഞ്ച് ചെ​യ്യാ​തെ കേ​ര​ള നി​യ​മ​സ​ഭ ഡാം ​സു​ര​ക്ഷാ നി​യ​മം ഉ​ണ്ടാ​ക്കി. 136 അ​ടി നി​ജ​​പ്പെ​ടു​ത്തി​യ​വ​രാ​ണ് ന​മ്മ​ൾ. അ​തി​നെ ത​മി​ഴ്നാ​ട് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കേ​ര​ളം വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ടു. അ​ങ്ങ​നെ 142 അ​ടി​യാ​ക്കി. അ​തു കൊ​ണ്ട് കേ​ര​ളം വാ​ദി​ച്ച ഒ​രു കേ​സി​ന്‍റെ പി​ന്നാ​ലെ പോ​കി​ല്ല. അ​തു കൊ​ണ്ടു ന​മു​ക്ക് ര​ക്ഷ​യി​ല്ല. വെ​റു​തെ തോ​ൽ​ക്കാ​മെ​ന്നു​മാ​ത്രം.

തോ​റ്റു പോ​യ കേ​സി​ന്‍റെ പി​ന്നാ​ലെ പോ​യാ​ൽ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടും. ഒ​ന്നാ​മ​ത്തെ കാ​ര​ണം സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​മു​ക്ക് പി​ന്തു​ണ ല​ഭി​ക്കു​മെ​ന്നു​റ​പ്പി​ല്ല. ഒ​രു രേ​ഖ പോ​ലും ത​രി​ല്ല. മു​ല്ല​പ്പെ​രി​യാ​ർ ക​രാ​ർ പോ​ലും ത​രാ​ത്ത​വ​ർ ഏ​തു രേ​ഖ​യാ​ണ് ന​ൽ​കു​ന്ന​ത്. അ​തു കൊ​ണ്ട് ഇ​വി​ടം കൊ​ണ്ടു നി​ർ​ത്തു​ന്നു​വെ​ന്നു തോ​ന്ന​രു​ത്. ഞാ​ൻ ഇ​വി​ടെ തു​ട​ങ്ങു​ക​യാ​ണ്.

ഫെ​ഡ​റ​ൽ ഗൈ​ഡ്‌ ലൈൻ

ലോ​ക​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ അ​ണ​ക്കെ​ട്ടു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലൊ​ന്നും ഇ​ത്ര​യേ​റെ പ​ഴ​ക്ക​മു​ള്ള ഡാം ​ഡീ​ക​മ്മീ​ഷ​ൻ ചെ​യ്യാ​തി​രു​ന്നി​ട്ടി​ല്ല. ഡാം ​ഇ​പ്പോ​ൾ സു​ര​ക്ഷി​ത​മാ​ണോ അ​ല്ല​യോ എ​ന്ന​ത് ഒ​രു ചോ​ദ്യ​മേ​യ​ല്ല. ഡാം ​സു​ര​ക്ഷി​ത​മാ​ണോ അ​ല്ല​യോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ കു​റ്റ​മ​റ്റ ശാ​സ്ത്രീ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഇ​ന്ത്യ​യി​ൽ നി​ല​വി​ലി​ല്ല. ഡാ​മു​ക​ൾ എ​വി​ടെ​യെ​ല്ലാം പൊ​ട്ടി​യി​ട്ടു​ണ്ടോ അ​വി​ടെ ജ​നം എ​ന്ത് ചെ​യ്തു?. അ​മേ​രി​ക്ക​യി​ൽ കു​റെ അ​ണ​ക്കെ​ട്ടു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ​ക്കും പ്ര​കൃ​തി​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കോ​ടി​ക്ക​ണ​ക്കി​നു പ​ണ​മാ​ണ് ന​ഷ്ട​മാ​കു​ന്ന​ത്. അ​തുകൊ​ണ്ട് അ​മേ​രി​ക്ക തീരു​മാ​നി​ച്ചു, ഡാം ​പൊ​ട്ടി​ക്കൂ​ടാ. അ​മേ​രി​ക്ക​യി​ൽ വി​ദ​ഗ്ധ​രെ നി​യോ​ഗി​ച്ചു മാ​ർ​ഗ​രേ​ഖ​യു​ണ്ടാ​ക്കി. ഫെ​ഡ​റ​ൽ ഗൈ​ഡ് ലൈ​ൻ ഫോ​ർ സേ​ഫ്റ്റി ഡാം​സ്.

ഫെ​ഡ​റ​ൽ ഗൈ​ഡ് ലൈ​ൻ പ്ര​കാ​രം ഒ​രു അ​ണ​ക്കെ​ട്ടി​ന്‍റെ ആ​യു​സ് ക​ഴി​ഞ്ഞാ​ൽ എ​ന്ന് ഡാം ​ഡീ ക​മ്മീ​ഷ​ൻ ചെ​യ്യു​മെ​ന്ന് അ​ന്താ​രാഷ്‌ട്ര വി​ദ​ഗ്ധ​സ​മി​തി വ്യ​ക്ത​മാ​ക്കു​ന്നു. ഇ​വി​ടെ മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ ഡീ​ക​മ്മീ​ഷ​ൻ തീ​യ​തി നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ങ്ങ​നെ ത​ള്ളും. അ​ന്താ​രാഷ്‌ട്ര ​വി​ദ​ഗ്ധ​സ​മിതി പ​രി​ശോ​ധി​ച്ചി​ട്ട് ആ​യു​സ് ക​ഴി​ഞ്ഞ ഡാം ​സു​ര​ക്ഷി​ത​മാ​ണെ​ന്നു പ​റ​യ​ട്ടെ. ഇ​ന്ത്യ​യി​ൽ ഡാം ​വി​ദ​ഗ്ധ​ർ അ​ട​ങ്ങി​യ സ​മി​തി​യി​ല്ല. എ​ല്ലാ​വ​രും എ​ൻ​ജിനി​യ​ർ​മാ​രും ജ​ഡ്ജി​മാ​രു​മാ​ണ്. അ​ന്താ​രാഷ്‌ട്ര വി​ദ​ഗ്ധസ​മി​തി​യെ സു​പ്രീം​കോ​ട​തി​യോ കേ​ന്ദ്ര​സ​ർ​ക്കാ​രോ വി​ളി​ക്ക​ട്ടെ. അ​ന്താ​രാ​ഷ്ട്ര വി​ദ​ഗ്ധ​സ​മി​തി വ​ന്നാ​ൽ ഈ ​ഡാം സു​ര​ക്ഷി​ത​മാ​ണെ​ന്നു പ​റ​യി​ല്ല. അ​വ​ർ ഇ​ത് 999 വ​ർ​ഷം​നി​ല​നി​ൽ​ക്കു​മെ​ന്നു പ​റ​ഞ്ഞാ​ൽ നി​ൽ​ക്ക​ട്ടെ. പ്ര​ശ്ന​മി​ല്ല. കോ​ട​തി​ക്ക് ത​ള്ളാ​ൻ ക​ഴി​യാ​ത്ത കേ​സാ​ണ് ഞാ​ൻ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​തു മാ​ത്ര​മ​ല്ല​ല്ലോ എ​ന്‍റെ വാ​ദം. അ​ണ​ക്കെ​ട്ട് പൊ​ട്ടിപ്പോ​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. കേ​ര​ള​ത്തി​നും കേ​ര​ള​ത്തി​ലെ ജ​ന​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. ത​മി​ഴ്നാ​ട് മു​ഴു​വ​ൻ വി​റ്റാ​ൽ പോ​ലും അ​തി​നു സാ​ധി​ക്കി​ല്ല. ജീ​വ​നും സ്വ​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. പ്ര​കൃ​തി ന​ശീ​ക​ര​ണ​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. മ​ല​യും നാ​ടും കെ​ട്ടി​ട​ങ്ങ​ളും സ്വാഭാ​വി​ക പ്ര​കൃ​തി​സൗ​ന്ദ​ര്യ​വും ന​ഷ്ട​പ്പെ​ടു​ന്ന​തി​നും ന​ഷ്ട​പ​രി​ഹാ​രം വേ​ണം. ത​മി​ഴ്നാ​ടി​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ല്ക​ണം. എ​ന്‍റെ ഹ​ർ​ജി​യി​ൽ ഒ​ന്നാം ക​ക്ഷി പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പെ​ടു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ്. കേ​ന്ദ്രം ഇ​തി​നു ത​യാ​റാ​കു​മെ​ന്നു തോ​ന്നു​ന്നി​ല്ല.​അ​പ്പോ​ൾ ത​മി​ഴ്നാ​ട് ച​ർ​ച്ച​യ്ക്ക് വ​രും.

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഡാം

1964​ൽ കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ, അ​ന്പ​തു വ​ർ​ഷം ക​ഴി​ഞ്ഞ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ബ​ല​ക്ഷ​യം ക​ണ്ടെ​ത്തി. ഡാം ​അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് കേ​ന്ദ്ര​ജ​ല ക​മ്മീ​ഷ​നി​ലെ ഡോ. ​കെ.​സി.​തോ​മ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ജ​ല​വി​താ​നം 136 അ​ടി​യാ​ക്കു​ക, ഡാം ​ബ​ല​പ്പെ​ടു​ത്തു​ക, നി​ല​വി​ലു​ള്ള ഡാ​മി​നു താ​ഴെ പു​തി​യ ഡാം ​നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​വും വ​ച്ചു. ഏ​ഷ്യ​ൻ ഡാം ​സേ​ഫ്റ്റി വി​ഭാ​ഗം ത​ല​വ​ൻ ഹി​മാം​ശു താ​ക്കൂ​ർ ഡാം ​സു​ര​ക്ഷി​ത​മ​ല്ലെ​ന്നും പൊ​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു ചെ​യ്തു. റൂ​ർ​ക്കി ഐ​ഐ​ടി​യും ഡാ​മി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി. ഭൂ​ക​മ്പ​സാ​ധ്യ​ത​യും വെ​ളി​പ്പെ​ടു​ത്തി. ഇ​തൊ​ന്നും കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

എ​ന്നാ​ൽ മു​ല്ല​പ്പെ​രി​യാ​ർ​പൊ​ട്ടി​യാ​ലും അ​ധി​ക​ജ​ലം താ​ങ്ങാ​നു​ള്ള ശേ​ഷി ഇ​ടു​ക്കി ഡാ​മി​നു​ണ്ടെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ടു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി ത​മി​ഴ്നാ​ട് അ​വ​കാ​ശ​പ്പെ​ടു​ന്ന​തും ഇ​തു മാ​ത്ര​മാ​ണ്. ലോ​ക​രാ​ജ്യ​ങ്ങ​ൾ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​യോ ഉ​ട​മ്പടി ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. അ​ത​നു​സ​രി​ച്ച് മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഡീ​ക​മ്മീ​ഷ​ൻ ചെ​യ്തേ പ​റ്റൂ, അ​ക്കാ​ര്യം സ​ർ​ക്കാ​ർ​കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ചി​ല്ല. ഗാഡ്ഗി​ൽ റി​പ്പോ​ർ​ട്ടി​ൽ​ ( ഒ​ന്നാം ഭാ​ഗം 46ാം പേ​ജ്) പ​റ​യു​ന്നു: മ​നു​ഷ്യ​നി​ർ​മി​ത അ​ണ​ക്കെ​ട്ടു​ക​ളും താ​പ​പ​ദ്ധ​തി​ക​ളും പ്രാ​യ​പ​രി​ധി ക​ഴി​യു​ന്പോ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്ക​ണം. ഡാ​മു​ക​ൾ​ക്ക് 30 മു​ത​ൽ 50 വ​ർ​ഷം വ​രെ​യാ​ണ് പ്രാ​യ​പ​രി​ധി അ​ദ്ദേ​ഹം ക​ല്പി​ക്കു​ന്ന​ത്. മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ത​ക​രു​ന്പോ​ൾ ത​ക​രു​ന്ന​ത് 50 ല​ക്ഷം മ​ല​യാ​ളി​ക​ളു​ടെ​യും ല​ക്ഷ​ക്ക​ണ​ക്കി​നു ഇതര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ജീ​വ​ൻ മാ​ത്ര​മ​ല്ല, എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളു​ടെയും ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ​യും സ​ർ​വ​നാ​ശ​മാ​ണ്. അ​തു കേ​ര​ള​ത്തി​ന്‍റെ സ​ർ​വ​നാ​ശ​മാ​ണ്.

പി​ന്തു​ണ​യ്ക്കാ​ത്ത എം​എ​ൽ​എ​മാ​ർ

ആ​റു​മാ​സം മുൻപ് എ​ന്‍റെ കേ​സി​ൽ അ​ന്താ​രാഷ്‌ട്ര നി​ല​വാ​ര​മു​ള്ള ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി കേ​ര​ള​ത്തോ​ടും ത​മി​ഴ്നാ​ടി​നോ​ടും കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ടും ക​ല്പി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ള്ള​താ​ണ്. മൂ​ന്നു സ​മി​തി​ക​ളും ഏ​കോ​പി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ ജ​ന​ങ്ങ​ൾ ജീ​വ​നു വേ​ണ്ടി നെ​ട്ടോ​ട്ടം ഓ​ടു​ന്ന​ത്. ആ​രാ​ണ് ശ​ത്രു​ക്ക​ൾ എ​ന്ന് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം. ഈ ​വി​ധി​യു​ടെ കോ​പ്പി കേ​ര​ള​ത്തി​ലെ 140 എം​എ​ൽ​എ​മാ​ർ​ക്കും അ​യ​ച്ചു കൊ​ടു​ത്തു. ഏ​താ​നും എം​എ​ൽ​എ​മാ​രെ നേ​രി​ട്ടും ഫോ​ണി​ലും വി​വ​രം അ​റി​യി​ച്ചു. ഇ​ന്നു​വ​രെ ആ​രും ഇ​തി​നെക്കു​റി​ച്ചു നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ക​രി​ച്ചി​ല്ല. ന​മ്മു​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് നി​ല​കൊ​ള്ളു​ന്ന​തെ​ന്ന സം​ശ​യ​മെ​നി​ക്കു​ണ്ട്.

നാം ​മ​റ​ന്നു പോ​കു​ന്ന​ത്

കേ​ര​ള​ത്തി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ഭാ​ഗ്യ​ന​ദി​യാ​യി​രു​ന്നു മു​ല്ല​പ്പെ​രി​യാ​ർ. കേ​ര​ള​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തി​ലൂ​ടെ ഒ​ഴു​കിക്കൊ​ണ്ടി​രു​ന്ന ന​ദി. കേ​ര​ള​ത്തി​ലെ 44 ന​ദി​ക​ൾ​ക്കും ശ​ക്തി​പ​ക​ർ​ന്ന ന​ദി. നി​ര​വ​ധി ചെ​റു​ന​ദി​ക​ൾ ഇ​തി​ൽ നി​ന്നും പു​റ​പ്പെ​ട്ടി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലൂ​ടെ ഒ​ഴു​കു​ന്നി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​രു​ന്ന ഒ​രു തു​ള്ളി​വെ​ള്ളം പോ​ലും മു​ല്ല​പ്പെ​രി​യാ​റി​ലി​ല്ല. ഒ​രു ന​ദി​യെ ഡാം ​കെ​ട്ടി പു​റ​കോ​ട്ട് തി​രി​ച്ചു വി​ട്ടി​രി​ക്കു​ന്ന​തു കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണു​ള്ള​ത്. ന​ദി​യു​ടെ സ്വാഭാ​വി​ക ഒ​ഴു​ക്കി​നെ ത​ട​ഞ്ഞു വ​ഴിതി​രി​ച്ചു പു​റ​കോ​ട്ട് ഒ​ഴു​ക്കി​വി​ടു​ന്ന​തു കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ്. അ​ത് മു​ല്ല​പ്പെ​രി​യാ​റാ​ണ്. കേ​ര​ള​ത്തി​ലേ​ക്ക് ഒ​ഴു​കേ​ണ്ട ന​ദി ത​മി​ഴ്നാ​ട്ടി​ലേ​ക്കു വെ​ള്ളം കൊ​ണ്ടു​പോ​കാ​ൻ തി​രി​ച്ചി​രി​ക്കു​ന്നു. ഇ​തു മാ​ത്രം മ​തി ന​മു​ക്ക്​ നീതി ല​ഭി​ക്കാ​ൻ.

പെ​രി​യാ​ർ ഒ​രു അ​ന്ത​ർ​സം​സ്ഥാ​ന ന​ദി​യാ​യി കേ​ര​ളം എ​ഴു​തി വ​ച്ചി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ ഉ​ത്ഭ​വി​ച്ച് കേ​ര​ള​ത്തി​ലൂ​ടെ മാ​ത്രം ഒ​ഴു​കു​ന്ന ഒ​രു ന​ദി എ​ങ്ങ​നെ ഒ​രു അ​ന്ത​ർ​സം​സ്ഥാ​ന ന​ദി​യാ​കും. കോ​ട​തി​യി​ൽ ഈ ​പ്ര​ശ്നം തീ​രു​ന്ന​താ​ണ് ത​മി​ഴ്നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​ലെ​യും ജ​ന​ങ്ങ​ൾ​ക്കു താ​ൽ​പ​ര്യം. ഈ ​അ​ണ​ക്കെ​ട്ട് ത​ക​ർ​ന്നാ​ൽ ത​മി​ഴ്നാ​ട്ടി​ലെ അ​ഞ്ചു ജി​ല്ല​ക​ൾ വ​ര​ണ്ടു മ​രു​ഭൂ​മി​യാ​കും. ജ​ന​ങ്ങ​ൾ മ​രി​ക്കു​ന്ന​തു പ​ട്ടി​ണി കി​ട​ന്നാ​യി​രി​ക്കും. കേ​ര​ള​ത്തോ​ടൊ​പ്പം അ​വ​ർ​ക്കും നാ​ശ​മാ​ണ്. അ​ത് അ​വി​ടെ​യു​ള്ള ജ​ന​ത്തി​ന​റി​യാം. ഇ​രുസം​സ്ഥാ​ന​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ൾ​ക്ക് അ​റി​യി​ല്ല. എ​ന്നാ​ൽ എ​തി​ര് നി​ൽ​ക്കു​ന്ന​ത് ആ​രാ​ണെ​ന്നു ക​ണ്ടെ​ത്ത​ണം. എ​ത്ര ശ​ത്രു​ക്ക​ൾ ഉ​ണ്ടാ​യാ​ലും നേ​രി​ടും. ഇ​തി​നു വേ​ണ്ടി നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​നാ​ണ് ഞാ​ൻ. ഒ​ത്തി​രി പേ​രു​ടെ പ്രാ​ർ​ഥ​ന​യു​ണ്ട്. അ​താ​ണ് എ​ന്‍റെ ശ​ക്തി.