ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിൽ 2012 നു ശേഷം ആദ്യമായി വീടുകളുടെ വില 1% കുറഞ്ഞതായി യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡർ ഗ്രൂപ്പായ ഹാലിഫാക്സ്. 2012 ന് ശേഷമുള്ള ആദ്യ ഇടിവാണിത്. മെയ് മാസം സാധാരണ വീടുകളുടെ തുക 3,000 പൗണ്ട് കുറഞ്ഞിരുന്നു. നിലവിൽ വായ്പ് നൽകുന്നവർ മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തുന്നുണ്ട്. സമീപ ആഴ്ചകളിൽ ചില മോർട്ട്ഗേജ് നിരക്കുകളിൽ വൻ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.
പണപ്പെരുപ്പം അനുസരിച്ചുള്ള പൊതുവിലക്കയറ്റം കണക്കിലാക്കിയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന നിരക്കിൽ വർദ്ധനയുണ്ടായിരിക്കുന്നതെന്നാണ് പ്രവചനങ്ങളിൽ ഒന്ന്. ഇത്തരത്തിലുള്ളൊരു നീക്കം ഭവന വിപണിയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിപ്പിക്കുമെന്ന് ഹാലിഫാക്‌സ് മോർട്ട്‌ഗേജുകളുടെ ഡയറക്ടർ കിം കിൻനൈർഡ് പറഞ്ഞു. വീടുകളുടെ വില ഇനിയും താഴേക്ക് പോകുവാനുള്ള സമ്മർദ്ദം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹാലിഫാക്സ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം നിലവിൽ യുകെയിലെ ശരാശരി വീടിന് ഇപ്പോൾ 286,532 പൗണ്ട് വിലയുണ്ട്. ഒരു മാസം മുമ്പത്തെ കണക്കുകളെ അപേക്ഷിച്ച് വിലയിൽ നേരിയ കുറവുണ്ട്. ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗങ്ങളിലാണ് വില കുത്തനെ കുറഞ്ഞിരിക്കുന്നത്. കണക്കുകൾ പ്രകാരം മെയ് മാസം പ്രോപ്പർട്ടി മൂല്യത്തിൽ 3.4% ഇടിവുണ്ടായതായി കാണാം. 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്.
Leave a Reply