കോന്നി: കരിയാട്ടം ടൂറിസം എക്സ്പോയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ റാപ്പർ വേടന്റെ ഷോയ്ക്കിടെ സംഘർഷം ഉണ്ടായി. പൊലീസ് ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം നടത്തിയ ആക്രമണത്തിൽ വീട്ടമ്മയുടെ കൈ പൊട്ടുകയും, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.
സംഭവത്തിൽ തിരുവനന്തപുരം എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ അഖിൽരാജ് (30), സഹോദരൻ എം.ആർ. അഭിലാഷ് (32), വട്ടക്കാവ് ലക്ഷംവീട് മനു മോഹൻ (20), പത്തനംതിട്ടയിലെ പി.കെ. ദിപിൻ (സച്ചു–23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ റിമാൻഡ് ചെയ്തു. മർദനത്തിൽ പരിക്കേറ്റ കോന്നി മങ്ങാരം സ്വദേശിനി റഷീദ ബീവിയെ കോന്നി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന സംഘം നാട്ടുകാരുമായി വഴക്ക് ഉണ്ടായതിനെ തുടർന്ന് സമീപവാസിയായ സുലൈമാനെയും (62) ഭാര്യ റഷീദയെയും മർദിച്ചതായി ആണ് പരാതി. പൊലീസുകാരന്റെ പരാതിയിൽ നാട്ടുകാർക്കും എതിരെ കേസെടുത്തിട്ടുണ്ട്.
Leave a Reply