ഒരല്പം ധൈര്യം അധികം ഉള്ളവര്‍ക്ക് ദാ ഇവിടേക്ക് വരാം .ഹൂസ്റ്റണിലെ ഒരു ലക്ഷ്വറി ബിൽഡിങ്ങിനു മുകളിലുള്ള നീന്തല്‍ കുളം ആണ്  വ്യത്യസ്തത കൊണ്ട് ജനശ്രദ്ധയാകർഷിക്കുന്നത്. മറ്റൊന്നുമല്ല അൽപം ധൈര്യശാലികളായവരെ മാത്രമേ ഈ നീന്തൽക്കുളം ആകർഷിക്കൂ. അല്ലാത്തവർ കണ്ണുതള്ളി താഴെവീഴാതെ സൂക്ഷിക്കണം.

ആകാശത്തില്‍ ഒരു നീന്തൽക്കുളം സ്ഥാപിച്ചാൽ എങ്ങനെയിരിക്കും? അതേ അനുഭവം തന്നെയാണ് ഈ നീന്തൽക്കുളവും സമ്മാനിക്കുക. കാരണം കൂറ്റൻ കെട്ടിടത്തിന്റെ നാല്‍പതാമത്തെ നിലയിലുള്ള ഈ കുളത്തില്‍ നിന്നാൽ താഴെ നടക്കുന്നതെല്ലാം വ്യക്തമായി കാണാം. അതായത് ഒരു പക്ഷി ആകാശത്തുകൂടി പാറിപ്പറക്കുമ്പോൾ എന്തൊക്കെ കാഴ്ച്ചകൾ കാണുന്നുവോ അതെല്ലാം നിങ്ങള്‍ക്കു നീന്തിത്തുടിച്ചു കാണാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹൂസ്റ്റണിലെ മാർക്കറ്റ് സ്ക്വയർ ടവറിലാണ് ഈ ബ്രഹ്മാണ്ഡ പൂളുള്ളത്. കെട്ടിടത്തിന്റെ ഒരുവശത്തു നിന്നും പുറത്തേക്കു തള്ളിനിൽക്കും വിധത്തിലാണ് സ്വിമ്മിങ് പൂളിന്റെ നിർമാണം. എട്ടിഞ്ചു കട്ടിയുള്ള പ്രത്യേകതരം ഗ്ലാസ് കൊണ്ടു നിർമിച്ചതായതിനാൽ താഴെ നടക്കുന്ന കാഴ്ച്ചകള്‍ക്കെല്ലാം യാതൊരു മറയുമില്ല. ഉയരത്തെ പേടിയുള്ളവരാണു നിങ്ങളെങ്കിൽ ഈ വഴിക്കു തന്നെ പോകാതിരിക്കുന്നതാകും നല്ലത്, കാരണം അത്രത്തോളം ധൈര്യശാലികൾക്കു മാത്രമേ ഈ ആകാശക്കുളം ആസ്വദിക്കാനാകൂ.