മോഹന്‍ലാല്‍ ചിത്രങ്ങള്‍ വന്‍ ഹിറ്റായപ്പോള്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സാമ്പത്തികമായി പാടെ തകര്‍ന്നു. തന്റെ ചിത്രങ്ങളുടെ തുടര്‍ച്ചയായുള്ള തകര്‍ച്ച താങ്ങാനാവാതെ ഹോട്ടല്‍ മുറിയില്‍ നിന്ന് മമ്മൂട്ടി കരഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തകയാണ് ഗായത്രി അശോക്. സഫാരി ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരേ സമയത്ത് 21 സിനിമകളുടെ വര്‍ക്കാണ് അന്ന് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. ഓണത്തിന് വരുന്ന ചിത്രങ്ങളുടെയടക്കം. ഊണിനും ഉറക്കത്തിനും സമയമില്ലാത്ത വര്‍ക്ക് ചെയ്യ്തുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടം. അന്ന് അതില്‍ മോഹന്‍ലാലിന്റെ പടങ്ങള്‍ രാജാവിന്റെ മകന്‍, നമുക്ക് പാര്‍ക്കാം മുന്തിരിതോപ്പുകള്‍, പോലുള്ള പടങ്ങള്‍ നല്ല സക്സസ് ആവുകയും ഇതിന്റെകത്തു വന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ആയിരം കണ്ണുകള്‍, ന്യായവിധി തുടങ്ങിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി സാമ്പത്തികമായി വൻ പരാജയപ്പെട്ടു.
പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റാത്ത ലെവലിലേക്കുള്ള അവസ്ഥയിലേക്ക് മമ്മൂട്ടി ആ സമയത്ത് മാറി എന്നുള്ളത് സത്യമാണ്. ഒരിക്കൽ ഞാനും മമ്മൂട്ടിയും ഹോട്ടലിൽ റൂമിൽ വച്ച് സ്വയം മറന്നിട്ട് ഞാന്‍ ഔട്ടായെ, ഞാന്‍ ഔട്ടായിപ്പോയെ എന്നെ ഔട്ടാക്കിയേ എന്നു പറയുന്ന ഒരു അവസ്ഥയിലായി. മമ്മൂട്ടി എന്റെ റൂമിലേക്ക് വന്ന്, ഞാന്‍ ഒട്ടായിപ്പോയെ എല്ലാരും ചേര്‍ന്ന് എന്നെ ഔട്ടാക്കിയേ എന്ന് പറഞ്ഞ് അവിടെ ഒരു കട്ടിലുണ്ടായിരുന്നു ആ കട്ടിലേക്ക് വീണു. നിങ്ങള്‍ രക്ഷപ്പെടും ധെെര്യമായിരിക്കെന്ന് ഞാന്‍ പറഞ്ഞു. മമ്മൂട്ടി എന്ന കെട്ടിപ്പിടിച്ച് കരഞ്ഞു. ഞങ്ങക്കു വേണം നിങ്ങളെ എന്ന് ഞാന്‍ പറഞ്ഞു. ന്യൂഡല്‍ഹി എന്ന പടം വരാന്‍ പോകുകയാണ്. ആ പടം വന്നാല്‍ അത്ഭുതങ്ങള്‍ വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ന്യൂഡല്‍ഹി എന്ന പടത്തിന്റെ വര്‍ക്ക് എനിക്കും ഒരു വെല്ലുവിളിയായിരുന്നു’-ഗായത്രി അശോക് പറയുന്നു.
Leave a Reply