ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കെ, ഏകദേശം 50 ബില്യൺ പൗണ്ടോളം തുക ബാങ്കുകളിലും, പെൻഷൻ പണമായും, ഇൻവെസ്റ്റ്‌മെന്റുകളായും അവകാശികൾ ഇല്ലാതെ അവശേഷിക്കുകയാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്. ഏകദേശം 20 മില്യനോളം ജനങ്ങളുടെ പണം സ്വീകരിക്കാത്ത പെൻഷൻ പണങ്ങളായും, മരവിപ്പിക്കപ്പെട്ട ബാങ്ക് അക്കൗണ്ടിലും, ഇൻവെസ്റ്റ്മെന്റുകളിലുമായും മറ്റും നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിൽ തന്നെ 19 ബില്യൺ മുതൽ 37 ബില്യൺ വരെ തുക ഇനിയും സ്വീകരിക്കാത്ത പെൻഷൻ പണമായാണ് നിലനിൽക്കുന്നത്. നഷ്ടപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലായി 4.5 ബില്യൺ തുകയും, ഇൻവെസ്റ്റ് മെന്റുകളിലായി 2.8 ബില്യൺ തുകയും, അവകാശപ്പെടാത്ത ലൈഫ് ഇൻഷുറൻസ് പോളിസികളിലായി 2 ബില്യൺ തുകയും ബ്രിട്ടീഷുകാർക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുന്നത്.
നാലിലൊരാളുടെ പെൻഷൻ തുക ഇപ്പോഴും സ്വീകരിക്കപ്പെടാതെ പോകുകയാണെന്നാണ്
റിപ്പോർട്ട് തയ്യാറാക്കിയ ഗ്രേറ്റൽ വെബ്സൈറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. പലപ്പോഴും ആളുകളുടെ ശ്രദ്ധക്കുറവ് മൂലമാണ് ഇത്തരത്തിൽ പെൻഷൻ പണവും മറ്റും നഷ്ടമായി പോകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജനങ്ങൾക്ക് ഇത്തരത്തിൽ നഷ്ടമായ തുക തിരിച്ചെടുക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. എക്സ്പീരിയൻ കമ്പനിയുടെ അൺക്ലയ് മ്ഡ് അസറ്റ്സ് രജിസ്റ്ററിലൂടെ ജനങ്ങൾക്ക് തങ്ങളുടെ പണം തിരിച്ചെടുക്കാനുള്ള അവസരം ഇപ്പോഴുണ്ട്. ജനങ്ങൾ ഈ സേവനം ഇനിയുള്ള ദിവസങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്തണമെന്ന ആവശ്യമാണ് റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്നത്.