പൂഞ്ഞാറുകാരുടെ സ്വന്തം പിസി . കയ്യിൽ ട്വെൽവ് ബോറും (Twelve bore) ചെക്കോസ്‌ലോവാക്യൻ പിസ്റ്റളുമായി കോട്ടയം എആർ ക്യാംപിൽ പിസി ഇന്ന് എത്തിയപ്പോൾ എല്ലാവരും ആദ്യം ഒന്നു അമ്പരന്നു. പിന്നെയാണ് കാര്യം മനസ്സിലായത്. തോക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമായി കോട്ടയം ജില്ലാ പൊലീസ് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാനാണ് പിസി എത്തിയത്. സ്വന്തം തോക്കുമായാണ് പിസി പരിപാടിക്കെത്തിയത്.

 

പരിപാടിയിൽ എത്തിയവർക്ക് പിസിയുടെ വക ഉഗ്രൻ ക്ലാസ്. എങ്ങനെ വെടിവയ്ക്കണം എന്നതിനെക്കുറിച്ചായിരുന്നു ക്ലാസെടുത്തത്. തോക്ക് തന്റെ സന്തത സഹചാരിയാണെന്ന് അദ്ദേഹം പറഞ്ഞു. തോക്ക് എടുത്തു എന്ന പേരുദോഷമുണ്ടെങ്കിലും വെടിപൊട്ടിക്കേണ്ടി വന്നിട്ടില്ലെന്നും തമാശയോടെ പറഞ്ഞു. സുരക്ഷയ്ക്ക് വേണ്ടിയാണ് തോക്ക് ഉപയോഗിക്കുന്നതെങ്കിലും, തോക്കിനേക്കുറിച്ചുള്ള അജ്‍ഞത പലപ്പോഴും വലിയ അപകടങ്ങൾക്ക് ഇടവരുത്താറുണ്ട്. കോപം നിയന്ത്രിക്കാനായില്ലെങ്കിൽ തോക്ക് മൂലം വലിയ അപടകടങ്ങൾ ഉണ്ടാകുമെന്നും പി.സി.ജോർജ് മുന്നറിയിപ്പ് നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)