മെട്രിസ് ഫിലിപ്പ്
കേരളം മറ്റൊരു ലോക്ക് ഡൗണിലേയ്ക്ക് പോയിരിക്കുന്നു. ചക്കയും കപ്പളങ്ങയും ഊറി ചിരിക്കാൻ തുടങ്ങി കഴിഞ്ഞു. പ്രിയമുള്ളവരെ, നിങ്ങൾക്കു ജീവിക്കണോ മരിക്കണോ? ജീവിക്കുവാൻ ആഗ്രഹം ഉണ്ടെങ്കിൽ “stay home stay safe!”
വെറും രണ്ട് മാസം(April 7-June 1, 2020) സിംഗപ്പൂർ അടച്ചിട്ടു കൊണ്ട് കൊറോണ എന്ന മഹാമാരിയെ വരുതിയിൽ ആക്കിയത് എങ്ങനെ എന്നറിയണ്ടേ?
ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപുറപ്പെട്ട, കൊറോണ വൈറസ്, ഫ്ലൈറ്റ് കയറി ആദ്യം എത്തിയ രാജ്യങ്ങളിൽ ഹോങ്കോംഗ്, സിംഗപ്പൂർ, മലേഷ്യ, തുടങ്ങിയ രാജ്യങ്ങൾ ആയിരുന്നു. 2019 ഒക്ടോബറിൽ തുടങ്ങിയ ഈ വൈറസ്, ജനുവരി അവസാനത്തോടെ സിംഗപ്പൂരിൽ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു തുടങ്ങി. “സാർസ്” എന്ന വൈറസിനെ വെറും 2-3 മാസം കൊണ്ട് നശിപ്പിച്ച അനുഭവം ഉള്ളത് കൊണ്ട് ഗവണമെന്റ് ഉണർന്നു പ്രവർത്തിച്ചു. എയർപോർട്ടുകളിൽ കർശന പരിശോധന തുടങ്ങി. എന്നാൽ കര, വ്യോമ, കടൽ മാർഗം കേസുകൾ വർദ്ധിക്കുന്നത് കണ്ട് ലോക്ക് ഡൗൺ ചെയ്താൽ മാത്രമേ, ഇതിന് പരിഹാരം കാണാൻ പറ്റു, എന്ന് മനസ്സിലാക്കി. അത് എങ്ങനെ നടപ്പിലാക്കുവാൻ സാധിക്കും എന്ന് പഠിച്ചു. ഒരു മാസം വേണ്ട ഹോംവർക്കുകൾ ചെയ്തു. ലോക്ക് ഡൗണിനെകുറിച്ച് ആദ്യമേ ജനങ്ങളെ ബോധവൽക്കരിച്ചു. ആവശ്യത്തിന് ഫുഡ് കരുതൽ ചെയ്തു. ഉപ്പ് തൊട്ട് കർപ്പുരം വരെ മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നത് കൊണ്ട്, അതിന് തടസ്സം വരുത്തിയില്ല.
സ്കൂൾ, റിലീജിയസ് സെന്റർ, വെഡ്‌ഡിങ് ഫങ്ക്ഷൻ അങ്ങനെ ആളുകൾ ഒത്തുചേരുന്ന എല്ലാപരിപാടികളും അടച്ചു. മാസ്‌ക് നിർബന്ധം, കൂടാതെ 2 മീറ്റർ ഡിസ്റ്റൻസ് കോവിഡ് നിയമം ഉണ്ടാക്കി. Face 1,2,3 എന്നിങ്ങനെ പല ഘട്ടങ്ങളിൽ ലോക്ക് ഡൗണിനു ശേഷം ചെയ്യേണ്ട കാര്യങ്ങൾ മുന്നേ തീരുമാനിച്ചു. എല്ലാ കമ്പനികൾക്കും നോട്ടീസ് ഇഷ്യൂ ചെയ്തു. വർക്ക് ഫ്രം ഹോം ആദ്യമേ നടപ്പിലാക്കി. പോസിറ്റീവ് രോഗികളെ മാത്രം ചികിൽസിക്കാൻ ഒരു ഹോസ്പിറ്റൽ, ക്വാറന്റീനു വേണ്ടി വലിയ യാത്രാകപ്പൽ, എക്സ്പോ എന്ന സ്ഥലത്തുള്ള വലിയ 3 ഹാൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എല്ലാം സജ്ജമാക്കി.
സിംഗപ്പൂർ- മലേഷ്യ ബോർഡർ അടച്ചു. ഫുഡ് ഐറ്റംസ് കൊണ്ടു വരാൻ മാത്രം ബോർഡർ തുറന്നു കൊടുത്തു. എല്ലാ വിമാന സർവീസ് നിർത്തി വെച്ചു. എന്നാൽ അർജെന്റ് വേണ്ടി മാത്രം ഫ്ലൈറ്റ് സർവീസ് നടത്തി.
ജോലി നഷ്ടപ്പെട്ടവർക്കെല്ലാം സാമ്പത്തിക സഹായം ചെയ്തു കൊടുത്തു. അങ്ങനെ എല്ലാ കാര്യങ്ങളും റെഡി ആക്കിയതിന് ശേഷം 2 മാസം ലോക് ഡൗൺ ചെയ്തു. എന്നാൽ മെട്രോ, പബ്ലിക് ട്രാൻസ്‌പോർട്ട് നിർത്തിയില്ല. അവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാ സ്ഥാപനങളും അടച്ചു. അങ്ങനെ 2 മാസം കൊണ്ട് കൊറോണ വൈറസ് ഒഴിവാക്കി. ഇപ്പോൾ വിദേശത്തു നിന്നും വരുന്നവരിൽ കോവിഡ് രോഗികൾ ഉണ്ടാകുന്നുണ്ട്. കമ്മ്യൂണിറ്റി കേസ് ഇല്ല. പ്രിയമുള്ളവരെ ഈ വൈറസിനെ ഇല്ലാതാക്കാൻ കുറച്ചു കാലം വീട്ടിൽ ഇരിക്കാം.
Leave a Reply