ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ക്രിസ്മസ് കാലത്ത് വിപണിയിൽ തട്ടിപ്പിനുള്ള അവസരവും ഏറി. വ്യാജ ഡെലിവറിയും ക്രിപ്റ്റോകറൻസിയുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. പ്രധാനപ്പെട്ട തട്ടിപ്പിനെക്കുറിച്ച് എച്ച്എസ്ബിസി മുന്നറിയിപ്പ് നൽകുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്കായി തിരയുന്ന ആളുകളെ കുടുക്കാൻ തട്ടിപ്പുകാർ ഓൺലൈനിൽ സാധനങ്ങൾ പരസ്യം ചെയ്യുന്നു. കൂടാതെ നിലവിലില്ലാത്ത ഇനങ്ങൾക്ക് പണം നൽകാൻ ആളുകളോട് ആവശ്യപ്പെടുന്നു. കൂടാതെ, ഡെലിവറി കമ്പനിയുടേതാണെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങളും ഇമെയിലുകളും അയക്കുന്നു.
അവർ ഒരു പാഴ്‌സൽ ഡെലിവർ ചെയ്യാൻ ശ്രമിച്ചുവെന്നും കൂടുതൽ കണ്ടെത്താൻ ലിങ്കിൽ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടുന്നു. ഇത് തട്ടിപ്പാണ്. ആളുകൾ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ നൽകുകയോ ചെയ്യരുതെന്ന് എച്ച്എസ്ബിസി അറിയിച്ചു. ഓഫ് ഗം പോലുള്ള റെഗുലേറ്റർമാരിൽ നിന്നുള്ള ആളാണെന്നു തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്നവരുന്നുണ്ട്. വ്യക്തിഗത വിശദാംശങ്ങൾ ആവശ്യപ്പെട്ടാവും അവർ തട്ടിപ്പ് നടത്തുക. തട്ടിപ്പുകാർ വ്യാജ ക്രിപ്‌റ്റോകറൻസി നിക്ഷേപം വാഗ്ദാനം ചെയ്യും.
നിങ്ങൾ എന്താണ് നിക്ഷേപിക്കുന്നതെന്ന് മനസിലാക്കുക. കമ്പനിയെക്കുറിച്ച് എപ്പോഴും ഗവേഷണം നടത്തുകയും അത് ഫിനാൻഷ്യൽ കണ്ടക്‌ട് അതോറിറ്റിയുടെ നിയന്ത്രണവും അംഗീകാരവുമാണോയെന്ന് പരിശോധിക്കുകയും ചെയ്യുക. ഡേറ്റിംഗ് വെബ്‌സൈറ്റുകൾ , ആപ്പുകൾ, സോഷ്യൽ മീഡിയകൾ എന്നിവയിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പണം ആവശ്യപ്പെടുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആളുകൾ അവരുടെ ഡിജിറ്റൽ വാലറ്റിനെക്കുറിച്ചുള്ള സന്ദേശങ്ങൾ ശ്രദ്ധിക്കണമെന്ന് എച്ച്എസ്ബിസി പറഞ്ഞു. പ്രത്യേകിച്ചും അവർ അടുത്തിടെ അത് ഉപയോഗിച്ചിട്ടില്ലെങ്കിൽ. വാലറ്റ് സസ്പെൻഡ് ചെയ്യപ്പെടുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്‌തുവെന്ന സന്ദേശങ്ങൾ അയച്ചുകൊണ്ട് തട്ടിപ്പുകാർ ആൾമാറാട്ടം നടത്തുന്നുണ്ടെന്നും എച്ച്എസ്ബിസി മുന്നറിയിപ്പ് നൽകി.
Leave a Reply