സിനിമകളിലും കഥകളിലുമാണ് മനുഷ്യനെ അപ്രത്യക്ഷമാകുന്ന സംഭവങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് യഥാർഥ ജീവിതത്തിൽ സംഭവിക്കുകയാണെങ്കിലോ, അങ്ങനെയൊക്കെ സാധിക്കുമോ എന്നാവും തിരിച്ചു ചോദിക്കുന്നന്നത് അല്ലേ ? എന്നാൽ സംഭവം സത്യമാണ്. മനുഷ്യനെയുൾപ്പടെ അപ്രത്യക്ഷമാക്കാൻ സാധിക്കുന്ന വസ്ത്രം കണ്ടുപിടിച്ചെന്ന വാദവുമായി ഒരാൾ എത്തിയിരിക്കുകയാണ്. ചൈനീസ് ഓണ്‍ലൈൻ മാധ്യമമായ വെയ്ബോയാണ് ഇതിനാസ്പദമായ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
സംഭവം കണ്ട മിനിസ്ട്രി ഓഫ് പബ്ലിക് സെക്യൂരിറ്റിയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഡെപ്യൂട്ടി ഹെഡ് ആയ ചെൻ ഷിഗു തന്റെ വെയ്ബോ അക്കൗണ്ടിൽ ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയും അപ്രത്യക്ഷമാകുന്ന ഈ വിദ്യ മിലിട്ടറി സേനയ്ക്ക് ഉപകാരപ്രദമാകുമെന്നും അറിയിച്ചു.
ഒരു മേശവിരിക്ക് സമാനമായ വെളുത്ത നിറമുള്ള വസ്ത്രം കൊണ്ട് സ്വന്തം ശരീരത്തിൽ മൂടുമ്പോൾ അത്രയും ഭാഗം അപ്രത്യക്ഷമാകുന്നതാണ് ദൃശ്യങ്ങളിൽ. വളരെ സുതാര്യമായ വസ്തു ഉപയോഗിച്ചാണ് ഇതിന്റെ നിർമാണം. ഈ വസ്തുവിന്റെ ഉപയോഗം സേനയിൽ ഫലപ്രദമാണ് പക്ഷെ കുറ്റവാളികളുടെ കൈവശം ഇത് ലഭിച്ചാൽ അതിന്റെ ഫലം വളരെ ഗുരുതരമായിരിക്കും. എന്നാൽ ഈ സംഭവത്തെ പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത് വെറും എഡിറ്റിംഗാണെന്നാണ് അവർ പറയുന്നത്.
Leave a Reply