കായംകുളം ഉമ്പര്‍നാട്ട് കൊലക്കേസ് പ്രതിയുടെ ഭാര്യ തൂങ്ങി മരിച്ചു. ഉമ്പര്‍നാട്ട് പത്തിരില്‍ വീട്ടില്‍ വിനോദിന്റെ ഭാര്യ സോമിനി(37) ആണ് മരിച്ചത്. ശനിയാഴ്ച സ്വന്തംവീടായ കായംകുളം ചിറക്കടവം പുത്തന്‍പുതുവേലില്‍ വീട്ടില്‍ വെച്ചായിരുന്നു സംഭവം. സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ ഇവരുടെ ഭര്‍ത്താവ് വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ സോമിനിക്കെതിരെ കടുത്ത അപവാദ പ്രചരണം നടന്നിരുന്നതായി ആരോപണമുണ്ട്.

ഫെബ്രുവരി 16ന് രാത്രി 11.30-ഓടെ തെക്കേക്കര വില്ലേജ് ഓഫീസിനു വടക്ക് കനാല്‍ പാലത്തിനുസമീപം അശ്വതി ജങ്ഷനിലായിരുന്നു കൊലപാതകം. വാക്കു തര്‍ക്കത്തിനിടെ വിനോദ് സുഹൃത്തായ തെക്കേക്കര ഉമ്പര്‍നാട് സ്വദേശി സജേഷിനെ (36) കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിനോദിന്റെ വീടിനുസമീപം താമസിക്കുന്ന ബന്ധുവിനെ കാണാന്‍ സജേഷ് എത്തിയിരുന്നു. ഇയാള്‍ വിനോദിന്റെ വീടിനടുത്തുള്ള റോഡിലാണ് ബൈക്ക് വെച്ചത്. ഇവിടെ നിന്ന് മടങ്ങിയപ്പോള്‍ രാത്രിയായി. ഈ സമയം ബൈക്കെടുത്ത് വീട്ടിലേക്കു പോകാനായെത്തിയ സജേഷും വിനോദും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വിനോദ് സജേഷിനെ കുത്തിയത്. ഇടതു കൈയുടെ പേശിയിലാണ് കുത്തേറ്റത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ ബഹളം കേട്ട് നാട്ടുകാരെത്തി. വേദന കൊണ്ട് പുളഞ്ഞ സജേഷ് അപ്പോഴേക്കും കനാല്‍പ്പാലത്തിനു സമീപത്തേക്ക് ഓടിയിരുന്നു. നാട്ടുകാര്‍ വിനോദില്‍ നിന്ന് കത്തി പിടിച്ച് വാങ്ങി. സജേഷിനെ തേടി കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. റോഡിലെ രക്തത്തുള്ളികള്‍ പിന്തുടര്‍ന്നാണ് ചോരവാര്‍ന്ന് അവശനിലയിലായ സജേഷിനെ കണ്ടെത്തിയത്. ഇയാളെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാല്‍ നില അതീവ ഗുരുതരമായിരുന്നു. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപ്രതിയിലേക്ക് മാറ്റാനായി ശ്രമം.

വഴിമധ്യേ സജേഷ് മരിച്ചു. പിന്നാലെ വിനോദ് ഒളിവില്‍ പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ 19-ാം തീയതി വിനോദിനെ അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ കടുത്ത മനോവിഷമത്തിലായിരുന്നു സോമിനി. ഭര്‍തൃവീട്ടില്‍ നിന്ന് കായംകുളത്തെ വീട്ടിലേക്കും ഇവര്‍ താമസം മാറ്റിയിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.