ർഭിണിയായ ഭാര്യക്ക് ആശുപത്രിയിൽ ഇരിക്കാൻ കസേര കിട്ടിയില്ല. സ്വന്തം മുതുക് കസേരയാക്കി ഭർത്താവ്. ചൈനയിൽ നിന്നാണ് ഹൃദയസ്പർശിയായ വിഡിയോ വന്നിരിക്കുന്നത്. പൂർണ്ണഗർഭിണിയായ ഭാര്യയെ പതിവ് പരിശോധനയ്ക്കായി കൊണ്ടുവന്നതാണ് ഭർത്താവ്. ഡോക്ടറെ കാണാൻ തിരക്കായിരുന്നു. ഏറെ നേരം ഭാര്യയും ഭർത്താവും വരിയിൽ കാത്തുനിന്നു. സമയം കടന്നുപോയതോടെ ഭാര്യയ്ക്ക് തളർച്ച മൂലം നിൽക്കാനായില്ല.

ആരും ഇവരുടെ അവസ്ഥ പരിഗണിച്ച് കസേര നൽകാൻ തയാറായില്ല. ഇതോടെ ഭർത്താവ് ഭാര്യയോടെ മുതുകത്ത് ഇരുന്നുകൊള്ളാൻ പറഞ്ഞു. വേറെ നിവർത്തിയില്ലാത്തതിനാൽ ഇവർ ഭർത്താവിന്റെ മുതുകത്ത് ഇരുന്നു. തറയിൽ മുതുക് കുനിച്ചിരിക്കുന്ന ഭർത്താവിന്റെ എതിർവശത്ത് നിരവധിപ്പേർ കസേരകളിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ ദാരുണമായ കാഴ്ച കണ്ടിട്ടും ഇവർ മൊബൈലിൽ കുത്തിയിരുന്നതല്ലാതെ ഗർഭിണിയ്ക്കായി സീറ്റൊഴിഞ്ഞ് കൊടുത്തില്ല. ആശുപത്രിയുടെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വിഡിയോ കണ്ടവർ ഭർത്താവിന്റെ പ്രവൃത്തിയ്ക്ക് കയ്യടിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ഹൃദയശൂന്യതയെ വിമർശിക്കുന്നുമുണ്ട്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ