ബീഫ്​ കഴിക്കുന്നതിനെ കുറിച്ച്​ താൻ പറഞ്ഞത്​ തന്‍റെ നിലപാടാണെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും നടി നിഖില വിമൽ. അതിന്‍റെ പേരിൽ നടന്ന സൈബർ ആക്രമണങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അത്തരം ആക്രമണങ്ങൾ ഗൗനിക്കാറില്ലെന്നും നിഖില പറഞ്ഞു. പുതിയ ചിത്രമായ ജോ ആൻഡ്​ ജോയുടെ പ്രൊമോഷന്‍റെ ഭാഗമായി ദുബൈയിൽ എത്തിയ നിഖില വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

എല്ലാവർക്കും നിലപാടുകളുണ്ട്​. വ്യക്​തിപരമായ എന്‍റെ നിലപാടാണ്​ ഞാൻ പറഞ്ഞത്​. അത്​ തുറന്നു പറയാൻ എല്ലാവർക്കും കഴിയണം. സൈബർ ആക്രമണം ഉണ്ടായതായി ഞാൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ്​ ഇക്കാര്യം അറിഞ്ഞത്​. ആരെങ്കിലും എന്തെങ്കിലും പറയുന്നത്​ എന്നെ ബാധിക്കില്ല. സിനിമാ മേഖലയിൽ നിന്ന്​ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം അറിയിച്ചവരുണ്ടെന്നും നിഖില പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ്​ എന്തിനാണ്​ പശുവിനെന്നും താൻ എന്തും ഭക്ഷിക്കുമെന്നും ഈ രാജ്യത്ത്​ അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു നിഖില ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇന്‍റർവ്യൂവിൽ പറഞ്ഞിരുന്നത്​. ഇതിന്​ പിന്നാലെ നിഖിലക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടന്നിരുന്നു. നിരവധി പേർ നടിയെ പിന്തുണച്ചുമെത്തി.

അതേസമയം, വിവാദം സിനിമയുടെ പ്രൊമോഷന്​ പോസിറ്റീവായി ഗുണം ചെയ്തുവെന്ന്​ സംവിധായകൻ അരുൺ ഡി. ജോസ്​ പറഞ്ഞു. സിനിമയുടെ പ്രൊമോഷനിൽ ഇന്‍റർവ്യൂവർ ചോദിക്കേണ്ടത്​ സിനിമയെ കുറിച്ചാണ്​. ​ആ ചോദ്യത്തിൽ തന്നെ പ്രശ്നമുണ്ട്​. അത്​ പാളിയപ്പോഴാണ്​ ഇത്തരം വിവാദത്തിലേക്ക്​ വഴിതിരിച്ചുവിട്ടതെന്നും അരുൺ പറഞ്ഞു. ചിത്രത്തിലെ താരങ്ങളായ മാത്യു തോമസ്​, നസ്​ലിൻ ഗഫൂർ, മെൽവി ബാബു തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.