ജോസ്‌ന സാബു സെബാസ്റ്റ്യൻ

മക്കൾ മരിച്ചുപോകുന്ന മാതാപിതാക്കളുടെ ദുഃഖം അതേത് ദൈവത്തിനും മായിച്ചു കളയാൻ പറ്റാത്ത ഒന്നാണ് ..അവരുടെ വേദന അറിയാനുള്ള ഒരു യന്ത്രവും ഇതുവരെ വരെ കണ്ടെത്തിയിട്ടില്ല . …എങ്കിലും പറയുവാ …

2015 ലെ കണക്കനുസരിച്ചു നമ്മുടെ ഇന്ത്യയിൽ മാത്രം ഏകദേശം 18000 കുഞ്ഞുങ്ങൾ സ്വയം ജീവനെടുത്തിട്ടുണ്ട് …

നമ്മൾ കടമെടുത്തും ലോണെടുത്തും പഠിപ്പിച്ചു കൂട്ടുന്നില്ലേ നമ്മുടെ മക്കളെ . എന്തിനുവേണ്ടി ? വയറുനിറക്കാനല്ല, മറിച്ചു മറ്റാരേക്കാളും മുന്നിലെത്താൻ വേണ്ടിമാത്രമാണ് നമ്മൾ മക്കളെ പെറ്റു കൂട്ടുന്നത് . നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും ഭരണകൂടങ്ങളും എന്തൊക്കെയോ പ്രോമിസ് ചെയ്തു നമ്മൾ മാതാപിതാക്കളുടെ വിയർപ്പിന്റെ ഉപ്പു രസം കൂട്ടുന്നുമുണ്ട് .

മക്കളെ പഠിപ്പിച്ചു മറ്റാരേക്കാളും വല്യവാനാക്കി , അവനെക്കൊണ്ടൊരു മണിമാളിക ഉണ്ടാക്കി കാറുമേടിച്ചു മേടിപ്പിച്ചു കുംഭനിറപ്പിച്ചു കൊളസ്‌ട്രോൾ വരുത്തി ചുമ്മാ ചത്തുപോകാനായി , നമ്മൾ മാതാപിതാക്കളും അവരോടൊപ്പം കൂട്ട് നിൽക്കണില്ലേ ?

ഇവിടെ യുകെയിലൊക്കെ അയ്യോ യുകെയെകുറിച്ചു പറയാൻ പാടില്ലല്ലോ ല്ലേ …എനിക്ക് അറിയാവുന്നവ അല്ലെ പറയാൻ പറ്റൂ, അതിനാൽ ഇഷ്ടമുള്ളവർ മാത്രം വായിച്ചാൽ മതി ..

ഇവിടൊക്കെ കുഞ്ഞുങ്ങൾ അവരുടെ ഗുണന പട്ടിക പോലും പഠിച്ചു തീരുന്നത് അവരുടെ ആറാം ക്‌ളാസിലാണ് . അതിന് മുമ്പേ പഠിച്ചു തീരുന്നവരും ഉണ്ട് കേട്ടോ . അതിനാൽ അങ്ങനെ വിവിധ ഘട്ടങ്ങളായി പഠിച്ചു തീരുന്ന അവരെ പല ഗ്രൂപ്പുകളായി ഡിവൈഡ് ചെയ്യും. ഒരു കോമ്പറ്റീഷൻ സ്പിരിറ്റും ഇല്ലാതെ തന്നെ . …ഇഷ്ടമുള്ളവർ ഇഷ്ടമുള്ള സമയത്തു പഠിച്ചു തീർക്കട്ടെയെന്നേ …എന്തിനിത്ര ആക്രാന്തം ? എന്നതാണിവിടുത്തെ അജണ്ട …

നമ്മളെന്തായാലും പട്ടിണി കിടന്നു മരിക്കുന്ന സാഹചര്യത്തിലല്ല , അതിൽ നിന്നുമൊക്കെ നമ്മുടെ ലോകം ഇന്ന് മാറി കഴിഞ്ഞു . ഇനി അവർക്ക് വയറുനിറയ്ക്കാനല്ല പഠിപ്പിച്ചു കൊടുക്കേണ്ടത് . മറിച്ചു മനസ് നിറഞ്ഞു ജീവിക്കാനാണ് പഠിപ്പ് ആവശ്യം … ഓരോ നിമിഷവും അവരെ ജീവിക്കാൻ പഠിപ്പിച്ചു കൂടെ ….

സാഹചര്യങ്ങളിൽ പതറാതെ ജീവിക്കാൻ …
ഒരു തോൽവി മറ്റൊരു ജയമാണെന്ന് മനസിലാക്കി ജീവിക്കാൻ ….
ഒരു വാതിൽ അടക്കുമ്പോൾ ഒരു ജനൽ തുറക്കുമെന്ന് പഠിപ്പിക്കാൻ …
മണിമാളികയോ പോക്കറ്റ് നിറക്കലോ അല്ല ജീവിതമെന്ന് പഠിപ്പിക്കാൻ ….
മഴയുടെ കുളിർമയും ,ചെളിയുടെ ഗന്ധവും വിറകിന്റെ ചൂടും , അമ്മയുടെ സ്നേഹവും , അപ്പന്റെ തണലുമാണ് നമ്മുടെ പുണ്യമെന്നു പഠിപ്പിക്കാൻ ….
നമ്മൾ നമ്മുടെ സ്കൂൾ അധികാരികൾ ഇനിയും പഠിക്കേണ്ടതുണ്ട് …

ഇവിടൊക്കെ കുഞ്ഞുങ്ങളെ സ്പോർട്സ് കോമ്പറ്റീഷൻ ചെയ്യിക്കുന്നുണ്ട് . അത് ആരെക്കാളും മുന്നിലെത്താനല്ല. ഏറ്റവും ഉയർന്ന സ്റ്റൂളിൽ കയറി മെഡൽ മേടിക്കാനും അല്ല . മറിച്ച്, അവരെ നൂറും ഇരുന്നൂറും പേരടങ്ങുന്ന ഗ്രൂപ്പുകളായി തരം തിരിച്ചു ഓരോരുത്തരും മേടിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനം അവനവന്റെ ഗ്രൂപ്പിലേക്ക് പോയിന്റുകളായി ആഡ് ചെയ്തു അവനവന്റെ ഗ്രൂപ്പിനായി കൊന്റ്രിബുട്ട്‌ ചെയ്യുക എന്നതിലൂടെ, വിജയത്തിനായി മറ്റുള്ളവരെയും കൂടെ കൂട്ടി ഉള്ളൊരു വിജയം അതാണ് അവർ പഠിപ്പിക്കുന്നത് …..

കൂടാതെ പണ സമ്പാദനവും അവർ പഠിപ്പിക്കുന്നുണ്ട് ട്ടോ. വിവിധ ബാങ്കു ഉദ്യോഗസ്ഥർ അവരുടെ സ്‌കൂളിൽ വരുകയും മണി സേവിങ്ങിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കികയും അവർക്ക് രണ്ടു മിഠായികൾ കൊടുത്തു മടങ്ങുകയും ചെയ്യുന്നു .അടുത്ത ആഴ്ച വരുമ്പോഴും അതേ ആ രണ്ടു മിഠായികൾ എടുക്കാത്ത കുട്ടികൾക്ക് രണ്ടു മിഠായികൾ കൂടെ കൊടുത്തു മടങ്ങുന്നു . അങ്ങനെ ഓരോ ആഴ്ചയും അവർ വരുകയും കൊടുത്ത മിഠായികളുടെ എണ്ണം കുട്ടികൾ കഴിക്കാതെ സൂക്ഷിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു പിന്നെയും മിഠായികൾ കൊടുത്തു സേവിങ് പഠിപ്പിക്കുന്നു ….

പ്രകൃതിയെ കുറിച്ചു പഠിപ്പിക്കാനായി നമ്മളിട്ടു വിടുന്ന സ്യൂട്ടും കോട്ടും ഊരി മണ്ണിലൂടെ നടക്കാനും മണ്ണിരയെ പിടിക്കാനും അവയും നമ്മിലൊരാളാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു …
ഇനിയും പറയാനേറെയുണ്ട് …

അപ്പോൾ പറഞ്ഞു വന്നത് നമ്മൾ മക്കളെ കാശു കൊടുത്തു കാശു സമ്പാദിപ്പിക്കാൻ പഠിപ്പിച്ചാൽ കാശു സമ്പാദിക്കാൻ പറ്റാതെ വരുമ്പോൾ , അല്ലെങ്കിൽ അവർ നിൽക്കുന്ന സാഹചര്യം ഇണങ്ങാതെ വരുമ്പോൾ എല്ലാം നശിച്ചുവെന്നോർത്തു ആത്മഹത്യയിലേയ്ക്ക്‌ പോകുന്നു ….

അതിനാൽ ഓരോ കുഞ്ഞു മരിച്ചു വീഴുമ്പോഴും അതിൽ നമ്മുടെ എഡ്യൂക്കേഷൻ സിസ്റ്റത്തിന് നല്ലൊരു പങ്കുണ്ട് എന്ന് തന്നെ ഞാൻ പറയും . നമ്മൾ മാതാപിതാക്കൾക്കും നല്ലൊരു പങ്കുണ്ട് എന്ന് ഞാൻ പറയും …
കാരണം ,ശരിക്കും നമ്മുടെ വിദ്യാഭ്യാസം കുഞ്ഞുങ്ങളെ എങ്ങനെ ജീവിക്കാം എന്നതിലുപരി എങ്ങനെ സമ്പന്നനായി ജീവിക്കാം എന്ന് മാത്രമാണ് പഠിപ്പിക്കുന്നത് ..

Please understand that When our children start committing suicide, we are doing something fundamentally wrong. …

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️