കോവിഡ് വ്യാപിക്കുകയാണ്. അതിനിടെ യുപി തലസ്ഥാനമായ ലഖ്‌നോവില്‍ നിന്നും പുറത്തുവരുന്നത് ആശ്വാസമേകുന്ന വാര്‍ത്തയാണ്. ഏതാനും ആഴ്ചകളായി ലഖ്‌നോവില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞുവരികയാണ്. കോവിഡ് വ്യാപനം ഫലപ്രദമായി നിയന്ത്രിച്ചതിലൂടെ അഭിനന്ദനമേറ്റുവാങ്ങുകയാണ് മലയാളിയായ ഐ.എ.എസ് ഓഫിസര്‍ റോഷന്‍ ജേക്കബ്.
ഏപ്രില്‍ പകുതിയോടെ പ്രതിദിനം 6000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ജൂണ്‍ നാലിന് വെറും 40 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. റോഷന്‍ ജേക്കബ് എന്ന 43കാരി ഐ.എ.എസ് ഓഫിസറെ പ്രത്യേക ചുമതല നില്‍കി നിയോഗിച്ചതോടെയാണ് ലഖ്‌നോവില്‍ കോവിഡ് വ്യാപനം കുറയുന്നത്.
ജില്ല മജിസ്‌ട്രേറ്റിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 17 മുതല്‍ ജൂണ്‍ രണ്ട് വരെയായിരുന്നു റോഷന്‍ ജേക്കബിന് ചുമതല. ജനങ്ങളാണ് കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും വലിയ ഹീറോയെന്ന് റോഷന്‍ ജേക്കബ് പറയുന്നു. അവരുടെ നിശ്ചദാര്‍ഢ്യത്തിന് മുന്നില്‍ വൈറസ് കീഴടങ്ങുകയായിരുന്നു. ലഖ്‌നോവില്‍ ആദ്യമെത്തുമ്പോള്‍ നഗരം മുഴുവന്‍ ഭീതിയിലായിരുന്നു. എല്ലാ രോഗികളും ആശുപത്രിക്കിടക്ക തേടി നടക്കുകയായിരുന്നു. ഇത്, ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് വെല്ലുവിളിയായിരുന്നു.
Leave a Reply