ഐപ്പു ചേട്ടൻറെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു. ഇടുക്കി ചാരിറ്റിയുടെ ക്രിസ്മസ് ചാരിറ്റി അവസാനിച്ചു

ഐപ്പു ചേട്ടൻറെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു. ഇടുക്കി ചാരിറ്റിയുടെ ക്രിസ്മസ് ചാരിറ്റി അവസാനിച്ചു
December 11 22:57 2019 Print This Article

 ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഐപ്പുചേട്ടനു വീടുവച്ചു നൽകുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വലിയ പിന്തുണയാണ് യു കെ മലയാളികളിൽനിന്നും ലഭിച്ചത്. 4003 പൗണ്ട് ഇടുക്കി ചാരിറ്റിയുടെ അക്കൗണ്ടിൽ ലഭിച്ചു .കൂടാതെ Harefiled London Lady of Rosary night vigil group 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങൾ വാങ്ങി നേരിട്ടു നൽകുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് അറിയിച്ചിട്ടുണ്ട് .അവരെ പ്രതിനിധികരിച്ചു ജോമോൻ മാത്യു കൈതാരമാണ് ഇടുക്കി ചാരിറ്റിയുമായി ബന്ധപ്പെട്ടത് . എല്ലാംകൂടി ഏകദേശം നാലുലക്ഷത്തി പതിനാറായിരം രൂപയുടെ സഹായം നൽകാൻ യു കെ മലയാളികൾക്കു കഴിഞ്ഞു .

4003 പൗണ്ടിന്റെ ചെക്ക് ലിവർപൂളിലെ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനും ,എഴുത്തുകാരനുമായുമായിട്ടുള്ള തോമസുകുട്ടി ഫ്രാൻസിസ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ജോയിന്റ് സെക്രെട്ടറി സജി തോമസിനു കൈമാറി അദ്ദേഹം പണം എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ചു ഐപ്പുചേട്ടനു കൈമാറും. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കൺവീനർ സാബു ഫിലിപ്പ് സന്നിഹിതനായിരുന്നു .

ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു കളക്ഷൻ അവസാനിച്ചതായി അറിയിക്കുന്നു. ഐപ്പുചേട്ടനെ സഹായിക്കാൻ മഹാമനസ്കത കാണിച്ച മുഴുവൻ മനുഷ്യരെയും ദൈവം ഉണ്ടെങ്കിൽ അനുഗ്രഹിക്കട്ടെ എന്നാഗ്രഹിക്കുന്നു .

ഐപ്പുചേട്ടന്റെ കുടുംബത്തിന്റെ ദുഃഖ൦ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ഒട്ടേറെ നല്ലമനുഷ്യർ മുൻപോട്ടു വന്നു .അതിൽ എടുത്തുപറയേണ്ടത് സീറോ മലബാർ സഭ വികാരി ജനറൽ ഫാദർ ജിനോ അരിക്കാട്ടിൽ , ക്നാനായ മിഷൻ വികാരി ഫാദർ ജോസ് തെക്കുനിൽക്കുന്നതിൽ , ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ(LIMCA) പ്രസിഡന്റ് , തമ്പി ജോസ്, ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA)പ്രസിഡണ്ട് ഇ ജെ കുര്യക്കോസ്‌ ,ലിവർപൂൾ ക്നാനായ അസ്സോസിയേഷൻ പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ട് ,. ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്, ക്യാപ്റ്റൻ തോമസുകുട്ടി ഫ്രാൻസിസ് .വിരാൽ സൈന്റ്റ് ജോസഫ് കത്തോലിക്ക പള്ളിയുടെ വികാരി ഫാദർ ജോസ് അഞ്ചാനീ ട്രസ്റ്റിമാരായ ജോർജ് ജോസഫ് , റോയ് ജോസഫ് ജോഷി ജോസഫ് എന്നിവരാണ്ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നിങ്ങളോടുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു. കൂടാതെ അമേരിക്കയിലുള്ള ഐപ്പുചേട്ടന്റെ അയൽവാസിയും പണം അയച്ചു തന്നു അവരോടും ഞങ്ങളുടെ നന്ദി അറിയിക്കുന്നു .

ഈ ചാരിറ്റി വാർത്ത പ്രസിദ്ധികരിച്ചപ്പോൾ മുതൽ വാർത്തകൾ ഷെയർ ചെയ്തു ഞങ്ങളെ സഹായിച്ച ആന്റോ ജോസ് ,മനോജ് മാത്യു .ബിനു ജേക്കബ് ,മാത്യു അലക്സഡർ ,എന്നിവരെ നന്ദിയോടെ ഓർക്കുന്നു ഭാവിയിൽ നടത്തുന്ന എളിയ പ്രവർത്തനങ്ങളിലും എല്ലാവരും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .

യു കെ മലയാളികളുടെ നല്ലമനസുകൊണ്ടു ഏകദേശം 79 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകൾക്ക് നൽകി സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും, ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഇതുവരെ സുതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേദമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു.

ഐപ്പുചേട്ടനുവേണ്ടി വീടുപണിയാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപികരിച്ചു പ്രവർത്തനം ഭംഗിയായി മുൻപോട്ടു പോകുന്നു . വിജയൻ കൂറ്റാ൦തടത്തിൽ, തോമസ് പി ജെ. ,ബാബു ജോസഫ് .എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അറിയുന്നത് .

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്,സജി തോമസ്‌.എന്നിവരാണ്ഇവരുടെ മൂന്നുപേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ടും .

“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
..

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles