ടോം ജോസ് തടിയംപാട്

നാമെല്ലാവരും പുത്തന്‍ ഉടുപ്പുകളണിഞ്ഞ് ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ അങ്ങകലെ ചേര്‍ത്തലയില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ നെട്ടോട്ടമോടുകയാണ് ഒരു വീട്ടമ്മ. ഓട്ടത്തിനിടയില്‍ ശ്വാസംവിടാതെയാണ് രണ്ടു പ്രാവശ്യം എന്നോട് ഫോണില്‍ സംസാരിച്ചത്. ഭര്‍ത്താവിന്റെ രോഗം ആ കുടുംബത്തിന്റെ സകല പ്രതീക്ഷയും തകര്‍ത്തു. ഇനി കടം കൊണ്ട് മൂടിയ ഒരു വീടുമാത്രം. അതും എപ്പോള്‍ ജപ്തി ചെയ്യുമെന്നറിയില്ല. ഭര്‍ത്താവ് സാബു കുര്യന്‍ കൂലിപ്പണി ചെയ്തിരുന്ന കാലത്ത് ആ കുടുംബം സന്തുഷടമായിരുന്നു. ഇവരെ സഹായിക്കുന്നതിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു പിന്തുണയുമായി ചേര്‍ത്തല സ്വദേശികളും മറ്റു നല്ല മനുഷ്യരും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ചേര്‍ത്തല മുനിസിപ്പാലിറ്റി, 28-ാം വാര്‍ഡില്‍ താമസിക്കുന്ന സാബു കുര്യന്‍ കൂലിപ്പണിചെയ്തു രണ്ടു പെണ്‍കുട്ടികളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്ന കാലത്താണ് രണ്ടു കിഡ്‌നിയും തകരാറിലായി ജീവിതം താളം തെറ്റി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്നത്. ഉണ്ടായിരുന്ന എല്ലാം വിറ്റു ചികിത്സിച്ചു. ഇനി അവശേഷിക്കുന്നത് രണ്ടു സെന്റ് സ്ഥലവും അതില്‍ ലോണെടുത്തു പണിത ഒരു വീടും. പിതാവിന്റെ ആശുപത്രിക്കിടക്കയിലെ ദയനീയ അവസ്ഥകണ്ട് മാനസികനില തെറ്റിയ 13 വയസുകാരിയെ ചാലക്കുടിയിലെ ഒരു മഠത്തില്‍ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുകയാണ്. രണ്ടാമത്തെ കുട്ടിക്കു ജന്മനാ തന്നെ കേള്‍വിയില്ല. അവരെ സ്‌പെഷ്യല്‍ സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. ഇവരെയെല്ലാം നോക്കി പരിപാലിച്ച് ഭാര്യ ആന്‍സി ഓടിത്തളരുകയാണ്.

നമ്മള്‍ ഇവര്‍ക്ക് ഒരു കൈത്താങ്ങ് ആകണ്ടേ? ഇവരുടെ അവസ്ഥ ഇടുക്കി ചാരിറ്റിയെ അറിയിച്ചത് മാഞ്ചസ്റ്ററില്‍ നിന്നും ഇപ്പോള്‍ ഓസ്‌ട്രേലിയിലേക്ക് കുടിയേറിയ ഇവരുടെ അയല്‍വാസി അജു ഏബ്രഹാമാണ്. ആജുവിന്റെ ഫോണ്‍ നമ്പര്‍ 0061468387245. ആന്‍സിയുടെ നമ്പര്‍ 9287966485. ഇവരെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് ചേര്‍ത്തല മുട്ടം ഇടവക വികാരിയും ചേര്‍ത്തല കൗണ്‍സിലും ലെറ്റര്‍ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ മൂന്നു കുടുംബങ്ങളെ സഹായിക്കുന്നതിനു വേണ്ടിയാണു നിങ്ങളുടെ മുന്നില്‍ കൈനീട്ടുന്നത്. വാഹനാപകടത്തില്‍ തളര്‍ന്നു കിടക്കയിലായ ഇടുക്കി, ചുരുളിയിലുള്ള 25 വയസുകാരന്‍ ഡെനിഷ് മാത്യവിനും ഈ മഴക്കാലത്ത് കയറിക്കിടക്കാന്‍ ഒരു കൂരയില്ലാതെ അലയുന്ന ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ മണിയാറന്‍കുടി സ്വദേശി ബിന്ദു പി.വി. എന്ന വീട്ടമ്മക്ക് വീടുവയ്ക്കാനും വേണ്ടിയാണ്. നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍വഴിയോ, ഫേസ്ബുക്ക് മെസേജ് വഴിയോ, വാട്‌സാപ്പ് വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെക്കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

‘ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശവിവേകമുള്ളു”,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..