ടോം ജോസ് തടിയംപാട്
ശരീരം തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഈസ്റ്റര്‍ ചാരിറ്റിയില്‍ ലഭിച്ച 1025 പൗണ്ടിന്റെ ചെക്ക് ബുധനാഴ്ച രാവിലെ വര്‍ക്കിയുടെ വീട്ടില്‍ എത്തിച്ചു. പെരുംതോട്ടി പള്ളിയിലെ വികാരി ഫാദര്‍ മാത്യു വര്‍ക്കിക്ക് ചെക്ക് കൈമാറി. ചടങ്ങില്‍ ഇടുക്കിയിലെ രാഷ്ട്രീയ സാമൂഹിക രഗത്ത് പ്രവര്‍ത്തിക്കുന്ന മാത്യു മത്തായി തെക്കേമലയില്‍, രാജു തോമസ് പൂവത്തെല്‍, പഞ്ചായത്ത് മെമ്പര്‍ ബിന്‍സി, പാറത്തോട് ആന്റണി, രാജു സേവ്യര്‍, നിസാമുദീന്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശകസമിതി അംഗം ഇടുക്കി വിമലഗിരി സ്വദേശി ഡിജോ ജോണ്‍ പാറയാനിക്കല്‍ സംബന്ധിച്ചിരുന്നു. ഇതോടൊപ്പം, മലയാറ്റൂരിലെ കിഡ്നി രോഗിയായ ഷാനുമോന്‍ ശശിധരന് വേണ്ടിയും 1025 പൗണ്ട് ശേഖരിച്ചിരുന്നു. അത് അടുത്തദിവസം തന്നെ കൈമാറുമെന്ന് അറിയിക്കുന്നു.
നാട്ടിലെ കഷ്ട്ടപ്പെടുന്ന പാവപെട്ട മനുഷൃരെ സഹായിക്കാന്‍ ഞങ്ങള്‍ നടത്തുള്ള എളിയ ശ്രമത്തെ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തും പണം തന്നും ഒട്ടേറെ പേര്‍ സഹായിച്ചിട്ടുണ്ട്. അവരുടെയെല്ലാം പേരുകള്‍ ഇവിടെ എടുത്തുപറയുന്നില്ല. എല്ലാവരോടും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. നാളെകളില്‍ ഞങ്ങള്‍ നടത്തുന്ന ഇത്തരം എളിയ പ്രവര്‍ത്തങ്ങളെ ഇനിയും സഹായിക്കണമെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അഭ്യര്‍ത്ഥിച്ചു.
Leave a Reply