ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ കൂടി സഹായത്തിൽ അനുരാജു൦ കുടുംബവും പുതിയ വീട്ടിലേക്കു ഇന്നു രാവിലെ ഗ്രഹ പ്രവേശനം നടത്തി. കൊറോണ കാരണം ആരെയും പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞില്ല .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് 717 പൗണ്ട് ആണ് അനുരാജിന് നൽകിയത്, വീടുപണിയാൻ ബാക്കിവരുന്ന പണം നലകിയതു അദ്ദേഹത്തിന്റെ കൂടെ പഠിച്ച സുഹൃത്തുതാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ കൂടി സഹായത്തിൽ പൂർത്തീകരിക്കുന്ന നാലാമത്തെ വീടാണിത്. .. അനുരാജിന്റെ വേദന നിറിഞ്ഞ ദുരന്തജീവിതം ആരെയും വേദനിപ്പിക്കും ..
ഇടുക്കി , നെടുംങ്കണ്ടത്ത് പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് തിരുവനന്തപുരത്തേയ്ക്കു നടത്തിയ ട്രെയിന്‍ യാത്ര അനുരാജ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതംതന്നെ തകര്‍ത്തെറിഞ്ഞു ആ യാത്രയിൽ ഉണ്ടായ അപകടത്തില്‍ നിന്നും ആശുപത്രില്‍ എത്തിയ അനുരാജിനു നഷ്ട്ടമായത് ഒരുകൈയും ഒരു കാലുമായിരുന്നു മറ്റൊരു കൈ പകുതി ചലനമറ്റും പോയി .

എല്ലാം നഷ്ട്ടപെട്ടു പോയ അവസ്ഥയില്‍ എല്ലാ പ്രതിസന്ധികളെയും നേരിട്ട് പഠനം തുടര്‍ന്നു B A പാസ്സായി ,പിന്നിട് കോട്ടയം മംഗളം കോളേജില്‍ നിന്നു ബി എഡും കരസ്ഥമാക്കി അതിനു ശേഷം കേരളത്തില്‍ ജോലി അന്വോഷിച്ചു മടുത്തു അവസാനം മദ്ധ്യപ്രദേശില്‍ ഒരു ഹൈസ്കൂളില്‍ അധ്യാപകനായി ജോലി ലഭിച്ചു ,ഇതിനിടയില്‍ വിവാഹം കഴിച്ചു രണ്ടു കുട്ടികളും ജനിച്ചു .
മദ്ധ്യപ്രദേശിലെ ചൂട് കുട്ടികളെയും ഭാര്യയെയും രോഗികളാക്കി അങ്ങനെ അവിടെ തുടരാന്‍ കഴിയാത്ത സാഹചരൃത്തില്‍ ജീവന്‍ രക്ഷിക്കാന്‍ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു തിരിച്ചുപോന്നു ,അങ്ങനെ ഇടുക്കിയിലെ കൂട്ടാറില്‍ എത്തി ഒരു വാടകവീട്ടില്‍ താമസമാക്കി, ഉപജീവനത്തിന് ഭാര്യ അടുത്ത വീട്ടില്‍ കൂലിവേലയ്ക്ക് പോകും, എന്നാല്‍ പിന്നീട് ഭാര്യ രോഗിയായിമാറി .ഈ സാഹചരൃത്തില്‍ കുട്ടികളെ സംരക്ഷിക്കാനും വാടക കൊടുക്കുന്നതിനും വേണ്ടി കട്ടപ്പന ബസ്‌ സ്റ്റാന്‍ഡില്‍ ലോട്ടറി വില്‍ക്കുകയാണ് അനുരാജ് എന്ന ഈ വിദൃാസമ്പന്നനായ ഈ അധ്യാപകന്‍ ..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പകുതി പട്ടിണിയില്‍ ജീവിക്കുമ്പോഴും ഇദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹം കയറി കിടക്കാന്‍ ഒരു കൂര എന്നതാണ് . അതാണ് ഇന്നു പൂർത്തീകരിച്ചത്. ഞങ്ങൾ നടത്തുന്ന എളിയ പ്രവർത്തനങ്ങളെ സഹായിക്കുന്ന നല്ലവരായ യു കെ മലയാളികളെയും നന്ദിയോടെ ഓർക്കുന്നു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കഷ്ട്ടപാടും ബുദ്ധിമുട്ടും ജീവിതത്തിൽ അനുഭവിച്ചവരുടെ കൂട്ടയ്മയാണ് ഞങ്ങൾ ഇതുവരെ 85 ലക്ഷം രൂപയുടെ സഹായം നാട്ടിലെ ആളുകൾക്ക് ചെയ്തിട്ടുണ്ട് . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വം കൊടുക്കുന്നത് ,സാബു ഫിലിപ്പ് ,,ടോം ജോസ് തടിയംപാട്, ,സജി തോമസ് എന്നിവരാണ് ,

ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”