ഇടുക്കി ചാരിറ്റിക്കുവേണ്ടി പുലിമുരുകന്റെ സംവിധായകന്‍ വൈശാഖിന്റെ കയ്യില്‍നിന്നും മലയാളം യുകെയുടെ അംഗീകാരം നെടുംകണ്ടം സ്വദേശിയും കെറ്ററിംഗിങ്ങില്‍ നേഴ്സായി ജോലിനോക്കുകയും ചെയ്യുന്ന മനോജ് മാത്യവും താനും കൂടി ഏറ്റുവാങ്ങിയപ്പോള്‍ അത് അഭിമാനത്തിന്റെ നിമിഷങ്ങളായിമാറിയെന്ന് ഇടുക്ക് ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാട്. കഴിഞ്ഞ പതിമൂന്നു വര്‍ഷം തങ്ങള്‍ നടത്തിയ എളിയ പ്രവര്‍ത്തനത്തിനു കിട്ടിയ വലിയ അംഗീരമായിരുന്നു അവാര്‍ഡെന്നും ഇടുക്കി ചാരിറ്റി അറിയിച്ചു. യുകെ മലയാളികളുടെ ഇടയില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഒട്ടേറെ നല്ലവ്യക്തികളും സംഘടനകളും ഉണ്ട്. അവരില്‍ നിന്നും നല്ലരീതിയില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഇടുക്കി ചാരിറ്റിയെ അവാര്‍ഡിനായി തെരഞ്ഞെടുത്ത മലയാളം യുകെയ്ക്ക് നന്ദി അറിയിക്കുന്നതായും ചാരിറ്റി അറിയിച്ചു.
ഇതുവരെ നടത്തിയ സൂതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിലൂടെയാണ് ഇതുനേടിയെടുത്തത്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് വാര്‍ത്താ രഗത്ത് യു കെ മലയാളികളുടെ ജീവനാഡിയായി മറിയ മലയാളം യുകെയുടെ അവാര്‍ഡാണ് തങ്ങളെ തേടിയെത്തിയതെന്നും ചാരിറ്റി അറിയിച്ചു. 2004ല്‍ കേരളത്തിലുണ്ടായ സുനാമിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ അന്നു മുഖൃമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സഹായനിധിയിലേക്ക് ഒരു ലക്ഷത്തിപതിനായിരം രൂപ വീടുകള്‍കയറി ഇറങ്ങി പിരിച്ചാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഞങ്ങളുടെ നേതൃത്വത്തില്‍ നടന്ന 17 ചാരിറ്റിയിലൂടെ ഇരുപത്തിയഞ്ചു ലക്ഷം രൂപ നാട്ടിലെ പവപ്പെട്ടവര്‍ക്കു നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ വിദ്യാഭ്യാസം ചെയ്യാനും ചികിത്സക്കും വീടുപണിയാനും ഒക്കെയയിട്ടാണ് ഈ പണം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം 16000 പൗണ്ടാണ് ഞങ്ങള്‍ നല്‍കിയത്. ഇതെല്ലാം നല്ലവരായ യുകെ മലയാളികളുടെ നല്ലമനസുകൊണ്ടാണ്.
ഇടുക്കി ചാരിറ്റി ആരംഭിച്ചപ്പോള്‍ ഇടുക്കിക്കാരെ സഹായിക്കാനാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും പിന്നിട് ഇടുക്കിക്ക് പുറത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദമായത് ജീവിതത്തില്‍ അനുഭവിച്ച പട്ടിണിയാണ്. അത് എത്രമതം തീവ്രമാണ് എന്നു സൂചിപ്പിച്ചു കൊണ്ട് ഇടുക്കി എം പി ജോയ്സ് ജോര്‍ജിനെ കണ്ടതിനു ശേഷം കണ്‍വീനര്‍ സാബു ഫിലിപ്പ് തന്നെ അദ്ദേഹത്തിന്റെ അനുഭവം പത്രങ്ങളിലൂടെ വ്യകതമാക്കിയിട്ടുണ്ട്. അത്തരം അനുഭവങ്ങള്‍ ജീവിതത്തില്‍ ഞങ്ങള്‍ക്കെല്ലാമുണ്ട്. അത്തരം അനുഭങ്ങളുടെ തീക്കനലില്‍നിന്നുമാണ് ഇടുക്കി ചാരിറ്റി രൂപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ടോം ജോസ് പറഞ്ഞു. നാളെകളില്‍ ഞങ്ങള്‍ നടത്തുന്ന എളിയ പ്രവര്‍ത്തനത്തെ സഹയിക്കണമെന്നു ഒരിക്കല്‍ കൂടി നിങ്ങളോട് അഭയാര്‍ഥിക്കുന്നതായും സെക്രെട്ടെറി ടോം ജോസ് തടിയംപാട് വ്യക്തമാക്കി.
Leave a Reply