ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ ,ഈസ്റ്ററിനോട് അനുബധിച്ചു നടത്തിയ ചാരിറ്റിക്ക് ഇതുവരെ 1796പൗണ്ട് (157800 രൂപ ) ലഭിച്ചു .ചാരിറ്റി കളക്ഷന്‍ അവസാനിച്ചതായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു ,ഇനി ആരും പണമിടരുതെന്നു അഭൃര്‍ഥിക്കുന്നു ലഭിച്ച പണം മൂന്നായി വിഭജിച്ചു മൂന്നുപെര്‍ക്കായി ( 52600)രൂപ വീതം നല്‍കും .എന്നറിയിക്കുന്നു .പാവങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ നടത്തുന്ന ഈ എളിയ ശ്രമത്തില്‍ പങ്കാളികളായ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു .
നാട്ടിലെത്തിച്ചു പണം നല്‍കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യുടെ കമ്മറ്റി തീരുമാനപ്രകാരം , 1796 പൗണ്ടിന്‍റെ ചെക്ക് കണ്‍വീനര്‍ സാബു ഫിലിപ്പ് സെക്രെറ്ററി ടോം ജോസ് തടിയംപാട് എന്നിവര്‍ ഒപ്പിട്ടു നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ ഉപദേശക സമിതി അംഗം സുനില്‍ മാത്യുവിനെ ഏല്പിച്ചുകൊടുത്തു .അദേഹം നാട്ടില്‍ പണം എത്തിച്ചു വിതരണം ചെയ്യാനുള്ള നടപിടികള്‍ സ്വികരിക്കും .ചെക്കിന്റെയും ബാങ്കിന്റെ സമ്മിറിസ്റ്റേറ്റമെന്റിന്റെയും ഫോട്ടോ ഇതോടൊപ്പം പ്രസിധികരിക്കുന്നു.
ഞങള്‍ ഇതുവരെ സൂതാരൃവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനം കൊണ്ട് ഏകദേശം 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ,അതിനു ഞങ്ങള്‍ നല്ലവരായ യു കെ മലയളികളോട് കടപ്പെട്ടിരിക്കുന്നു . ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തും മറ്റും ഞങ്ങളെ സഹായിച്ച . മനോജ്‌ മാത്യു ,ആന്‍റോ ജോസ് ,ബിനു ജേക്കബ്‌ ,നിക്സണ്‍ തോമസ്‌ ,കുറുപ്പ് അശോക .എന്നിവരെ ഞങ്ങളുടെ നന്ദി അറിയിക്കുന്നു.


പലക്കാട്ടെ ഒറ്റപ്പാലം താലുക്കില്‍ കരിമ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന മണികണ്ഠനു അന്തിയുറങ്ങാന്‍ ഒരു വീടുപണിതു നല്‍കുന്നതിനുവേണ്ടിയും,,മുന്നാറിലെ ഒറ്റമുറി ഷെഡില്‍ വാതിൽ ഇല്ലാതെ, ടോയിലറ്റ് ഇല്ലാതെ ജീവിക്കുന്ന യുവതിയായ അമ്മയ്ക്കും 13 വയസുകാരി മകൾക്കും വീടു പണിയുന്നതിനും കുട്ടിക്ക് പഠന സഹായം നല്‍കുന്നതിനു വേണ്ടിയും ഇടിഞ്ഞുവീഴറായി നില്‍ക്കുന്ന വീട്ടില്‍ താമസിക്കുന്ന വിധവയും രോഗികളായ മക്കളുടെ മൂന്നുമക്കളുടെ അമ്മയുമായ ഇടുക്കി മണിയറന്‍കുടി സ്വദേശി ചിറക്കല്‍ താഴത്ത് നബിസക്കും വീട് നിര്‍മ്മിക്കതിനും,വേണ്ടിയാണു ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ ,ചാരിറ്റി നടത്തിയത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നാറിലെ സ്ത്രിയുടെ വേദനകള്‍ പറയുന്ന മുന്നാര്‍ സബ് കളക്ടർ ഡോക്ടർ രേണു രാജിന്‍റെ വീഡിയോ ഞങ്ങള്‍ പ്രസിധികരിച്ചിരുന്നു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കണ്‍വീനര്‍ സാബു ഫിലിപ്പ് കളക്റ്ററുമായി സംസാരിക്കുകയും സഹായം അറിയിക്കുകയും ചെയ്തിരുന്നു . .

മണികണ്ടനു വേണ്ടി യു കെ യിലെ നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന സുനില്‍ മാത്യു (ഫോണ്‍ നമ്പര്‍ 07798722899 ), , നബിസക്കു വേണ്ടി ഇടുക്കിയിലെ സാമൂഹിക പ്രവര്‍ത്തകനായ വിജയന്‍ കൂറ്റാംതടത്തിലുമാണ് (ഫോണ്‍ നമ്പര്‍ 0091,9847494526 )ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് ..

“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”