ടോം ജോസ് തടിയംപാട്
ശരീരം തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനെയും മലയാറ്റൂരിലെ കിഡ്നി രോഗിയായ ഷാനുമോനെയും ഒരു ചെറുകൈ സഹായിക്കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഈസ്റ്റര്‍ ചാരിറ്റി ഇന്നലെകൊണ്ട് അവസാനിച്ചു. യുകെ മലയാളികള്‍ ഈ രണ്ടുകുടുംബത്തോടും വലിയ കാരുണ്യമാണ് ചൊരിഞ്ഞത്. ചാരിറ്റി തിങ്കളാഴ്ച അവസാനിച്ചപ്പോള്‍ 2051 പൗണ്ട് ലഭിച്ചു. ഈ പണം ഈ രണ്ടു ുടുംബങ്ങള്‍ക്കുമായി വീതിച്ചു നല്‍കും. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്ന ഞങ്ങള്‍ ഓരോരുത്തരും ജീവിതത്തില്‍ അനുഭവിച്ച പട്ടിണിയും കഷ്ട്ടപ്പാടുമാണ് ഇടുക്കി ചാരിറ്റി രൂപികരിച്ചു ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്.
2004ല്‍ കേരളത്തില്‍ ഉണ്ടായ സുനാമിക്ക് ഒരു ലക്ഷത്തി പതിനായിരം രൂപ പിരിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി ഞങ്ങളുടെ നേതൃത്വത്തില്‍ 25 ലക്ഷം രൂപയോളം പിരിച്ചു നാട്ടിലെ ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ക്ക്.
കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം 16000ത്തോളം പൗണ്ട് പിരിച്ചു നാട്ടിലെ ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു എന്നത് യുകെ മലയാളികളുടെ അകമൊഴിഞ്ഞ സഹായം ഒന്നുകൊണ്ടു മാത്രമാണ്. അതിനു ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തരുന്ന അണ പൈസ അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു
മൂന്നു മക്കളും ഭാര്യയും പ്രായമായ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തെ പുലര്‍ത്താന്‍ ആകെയുള്ള 70 സെന്റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയിലാലാണ് ഒരു കുടുംബത്തേ മുഴുവന്‍ ദുരിതത്തിലാക്കിയ ആ ദുരന്തം വന്നു പെട്ടത്. പാവയ്ക്കാക്കു കമ്പി വലിച്ചുകെട്ടിക്കൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ ഇടുക്കി തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫ് പിന്നിട് എഴുന്നേറ്റിട്ടില്ല. ഈ കുടുബത്തെ സഹായിക്കാന്‍ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് മുന്‍ കാമാക്ഷി പഞ്ചായത്ത് പ്രസിഡണ്ട് മാത്യു മത്തായി തെക്കേമലയും സാമൂഹിക പ്രവര്‍ത്തകന്‍ രാജു തോമസ് പൂവത്തേലുമാണ്
മലയാറ്റൂര്‍, ഓടപ്പാറ സ്വദേശി അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ശശിധരന്‍, ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്റ്ററായി ജോലി നോക്കി അമ്മയും കെട്ടിച്ചുവിട്ട പെങ്ങളും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബം നോക്കിയിരുന്ന സമയത്താണ് കിഡ്നി രോഗം പിടിപെട്ടത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തി ആ കുടുംബം തകര്‍ന്നു. ലിവര്‍പൂളിലെ മോര്‍ഗേജ് അഡൈ്വസറുമായ ലിദീഷ് രാജ് തോമസാണ് ഈ കുടുംബത്തെ സഹായിക്കണം എന്നാവശ്യപ്പെട്ടു ഞങ്ങളെ സമീപിച്ചത് അദ്ദേഹം നാട്ടില്‍പോയ സമയത്ത് ഈ കുടുംബത്തെ നേരില്‍ കണ്ടിരുന്നു.
ഈ ഈസ്റ്റര്‍ നാളില്‍ നിങ്ങള്‍ ഈ രണ്ടു കുടുംബത്തോടും കാണിച്ച സ്നേഹത്തിനും കാരുണ്യത്തിനും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി നന്ദി അറിയിക്കുന്നു എന്നു കണ്‍വീനര്‍ സാബു ഫിലിപ്പ് പറഞ്ഞു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. ബാങ്ക് സ്റ്റെറ്റ്മെന്റ്റ് മെയില്‍വഴി എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഇനിയും ലഭിക്കാത്തവര്‍ ടോം ജോസ് തടിയമ്പാടുമായി ബന്ധപ്പെടുക. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Leave a Reply