ടോം ജോസ് തടിയംപാട്
ചാരിറ്റി ഗ്രൂപ്പ് യു.കെ ചാരിറ്റി നടത്തിയും, സംഘടനകളില്‍ നിന്നും വൃക്തികളില്‍ നിന്നും സഹായങ്ങള്‍ സ്വികരിച്ചും ആറു ലക്ഷത്തി തൊണ്ണൂറ്റി മൂവായിരം രൂപയാണ്(6,93,000) നാട്ടിലെ വേദന അനുഭവിക്കുന്നവര്‍ക്കായി വിതരണം ചെയ്തത്. ഞങളുടെ അപേക്ഷ സ്വികരിച്ചു പണം നല്‍കിയ UKKCA, LIMA ,ACAL കുറെ നല്ല മനുഷ്യര്‍ എല്ലാവര്‍ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെക്ക് വേണ്ടി കണ്‍വീനര്‍ സാബു ഫിലിപ്പ് നന്ദി അറിയിച്ചു.
ഈ താഴെ പറയുന്നവരാണ് ഞങ്ങള്‍ പണം നല്‍കി സഹായിച്ചവര്‍. ഇടുക്കി ചാരിറ്റി നടത്തി കിട്ടിയത് 2.35000. രൂപ ഇതില്‍ 85000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഇടുക്കി കളക്ടറെ ഏല്‍പ്പിച്ചു. ബാക്കി 50000 രൂപ വീതം മൂന്ന് കുടുംബങ്ങള്‍ക്ക് നല്‍കി.
ഞങ്ങളുടെ അപേക്ഷ സ്വികരിച്ചു പണം നല്‍കിയ മറ്റു സംഘടനകള്‍ ACAL 25,000, LIMA 50,000, UKKCA 2,25000, തമ്പി ജോസ് 70,000, ഷോയ് ചെറിയാന്‍ 13,000, മറ്റു ചില നല്ല മനുഷ്യര്‍ 75,000 എന്നിവരുടെ സഹായം കൊണ്ടാണ് ഇത്രയും തുക നാട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞത്
കൂടാതെ കഴിഞ്ഞ മാസം ബോംബയില്‍ ചികിത്സയില്‍ കഴിയുന്ന ലിവര്‍പൂള്‍ മലയാളി മോനിസിനുവേണ്ടി 3615 പൗണ്ട് ചാരിറ്റിയിലൂടെ നല്‍കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ് ഞങ്ങളുടെ മൂന്ന് പേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ട്. ജീവിതത്തില്‍ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അനുഭവിച്ചവരുടെ ഒരു കൂട്ടമാണ് ഇതിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ക്ക് ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ, സ്ഥലകാലഭേതമില്ല. ഞങ്ങള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഉള്ളവരെയും യു.കെ യിലുള്ളവരെയും സഹായിച്ചിട്ടുണ്ട്.
2004ല്‍ ഉണ്ടായ സുനാമിക്ക് ഫണ്ട് പിരിച്ച് അന്നത്തെ മുഖ്യമന്ത്രിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതുവരെ ഞങ്ങള്‍ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനം കൊണ്ട് ഏകദേശം 65 ലക്ഷം രൂപ നല്‍കി കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന പാവങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഞങ്ങളോട് സഹകരിച്ച എല്ലാ യു.കെ മലയാളികളോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും ഒരിക്കല്‍ കൂടി അറിയിക്കുന്നു.
Leave a Reply