ടോം ജോസ് തടിയംപാട്

കോട്ടയം, വാഴുർ സ്വദേശി ഗോപകുമാറിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ക്രിസ്തുമസ് ചാരിറ്റിയിലൂടെ ലഭിച്ച 1850 പൗണ്ട് (185000 രൂപ ) ഗോപകുമാറിന്റെ വസതിയിലെത്തി ലിവർപൂൾ മലയാളി അസോഷിയേഷൻ (LIMA) പ്രസിഡണ്ട് സെബാസ്റ്യൻ ജോസഫ് ഗോപകുമാറിനു കൈമാറി. ലിമ യുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സജി മാക്കിൽ സന്നിഹിതനായിരുന്നു ചാരിറ്റിക്കു വേണ്ടി സഹായിച്ച എല്ല യു കെ മലയാളികൾക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഈ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവർപൂൾ നോട്ടിയാഷിൽ താമസിക്കുന്ന കോട്ടയം സ്വദേശി ദീപ്തി രാജുവാണ്,

പെയിന്റിംഗ് ജോലികൊണ്ട് മൂന്നു പെൺകുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്തിരുന്ന, കോട്ടയം, വാഴുർ ,പുളിക്കൽകവലയിൽ താമസിക്കുന്ന ഗോപകുമാറിന്റെ ജീവിതം പെട്ടന്നാണ് മാറിമറിഞ്ഞത് കിഡ്‌നി രോഗത്തിന്റെ രൂപത്തിൽ വന്ന ആ ദുരന്തം അദ്ദേഹത്തിന്റെ നടുവിന് താഴേയ്ക്ക് തളർത്തികളഞ്ഞു . അതോടെ മൂന്നു പെൺകുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം കടുത്ത ദുരിതത്തിലായി ഇവരെ സഹായിക്കുന്നതിനുവേണ്ടിയാണു ചാരിറ്റി നടത്തിയത് .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 10 450000 (ഒരുകോടി നാലു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട്.

ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ്.

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,