ടോം ജോസ് തടിയംപാട്
ഇത്തരം സംഭവങ്ങൾ അറിയുമ്പോൾ വിധി മനുഷ്യനെ ഇത്രയും വേട്ടയാടരുത് എന്ന് തോന്നിപോകും .ഉപ്പുതോട് സൈന്റ്റ് ജോസഫ് സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തലവേദന വന്ന കുട്ടിക്ക് (meningitis ) തലച്ചോറിൽ ഉണ്ടായ അണുബാധയെ തുടന്നു തളർന്നുപോയി കിടപ്പിലായ അശ്വിൻന്റെ ( 14 വയസു ) വേദന നിങ്ങൾ അറിയാതെ പോകരുത് .ചികിത്സകൾ നൽകി ഈ കുടുംബം തകർന്നടിഞ്ഞു. പെയിന്റിംഗ് ജോലി ചെയ്തു കുടുംബം പുലർത്തിയിരുന്ന അശ്വിൻന്റെ പിതാവ് ശിവൻ മകന്റെ വേദന സഹിക്കാൻ കഴിയാതെ ഫിറ്റ്സ് വന്നു തലകറങ്ങി വീണു ജോലിക്കു പോകാൻ കഴിയാതെയായി, കൂടാതെ വീട് ഇടിഞ്ഞു പോകുകയും ചെയ്തു.
ഭാര്യയുടെ തയ്യൽ ജോലിയാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം . ഇടുക്കി കൊച്ചു കരിമ്പനിൽ താമസിക്കുന്ന പുത്തൻപുരക്കൽ ശിവന്റെ ഈ അവസ്ഥയിൽ ആ കുടുംബത്തെ സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഓണം ചാരിറ്റിക്കു നിങ്ങളുടെ ചെറിയ സഹായങ്ങൾ നൽകി ഈ കുടുംബത്തെ സഹായിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു . ശിവന്റെ കുടുംബത്തിന്റെ കഥന കഥ ഞങ്ങളെ അറിയിച്ചത് ഇംഗ്ലണ്ടിലെ സുന്ദർലാഡിൽ താമസിക്കുന്ന ഉപ്പുതോട് സ്വദേശി റെയ്മണ്ട് മാത്യു മുണ്ടക്കാട്ട് ആണ് . ഇതോടൊപ്പം ഉപ്പുതോട് സൈന്റ്റ് ജോസഫ് സ്കൂളിൽ കംപ്യൂട്ടർ ഇല്ലാത്തതുകൊണ്ട് കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ല എന്ന് ലിവർപൂളിൽ താമസിക്കുന്ന ഉപ്പുതോട് സ്വദേശി ഡിജോ ജോൺ പാറയാനിക്കൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അവർക്കു രണ്ടു കംപ്യൂട്ടർ വാങ്ങി കൊടുക്കാനും വേണ്ടി കൂടിയാണ് ഈ ഓണം ചാരിറ്റി നടത്തിന്നത് നിങ്ങളെ കൊണ്ട് കഴിയുന്ന സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ നൽകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങൾ സുതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഞങ്ങൾ നടത്തിയ ചാരിറ്റിയിലൂടെ ഇതുവരെ ഏകദേശം ഒരു കോടി എഴുപത്തി ഒൻപതര ലക്ഷം (17950000) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട് .
2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു തനിനാടൻ യുട്യൂബ് ചാനൽ ,കേരള കമ്മ്യൂണിറ്റി വിറാൾ , UKKCA (യുണൈറ്റഡ് കിങ്ഡം ക്നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦, ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡുകൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.











Leave a Reply