ടോം ജോസ് തടിയംപാട്
തൊടുപുഴ ആലക്കോട് ചിലവ് സ്വദേശി കമല ശ്രീധരന്റെ ചികിത്സക്ക് വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഈസ്റ്റർ ചാരിറ്റിക്ക് ലഭിച്ചത് 1895 പൗണ്ട് ( 192079 രൂപ ) കൂടാതെ 45000 രൂപ നേരിട്ടുബാങ്കിൽ ലഭിച്ചു എന്നും മകൻ ശ്രീജിത് അറിയിച്ചു .ആകെ ലഭിച്ചത് 237079 (രണ്ടുലക്ഷത്തിമുപ്പത്തിഏഴായിരത്തി എഴുപത്തൊൻപതു രൂപ } . പണം തന്ന ആർക്കെങ്കിലും ബാങ്കിന്റെ മുഴുവൻ സ്റ്റേറ്റ് മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ ദയവായി താഴെ കാണുന്ന ടോം ജോസ് തടിയംപാടിന്റെ നമ്പറിൽ വിളിക്കണമെന്ന് ഇടുക്കി ചാരിറ്റി കൺവീനർ സാബു ഫിലിപ്പ് അറിയിച്ചു ..ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഈ എളിയ പ്രവർത്തനങ്ങളെ എപ്പോഴും സഹായിക്കുന്ന എല്ലാ നല്ലവരായ യു കെ ,അമേരിക്കൻ, മലയാളികളെ ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു .ഞങ്ങൾക്കു വേണ്ടി വാർത്തകൾ ഷെയർ ചെയ്തു സഹായിക്കുന്നവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു .
ഞങ്ങളുടെ ഈ എളിയപ്രവർത്തനങ്ങൾക്ക് സൗജന്യമായി നിയമസഹായം നൽകിയ ഡൊമിനിക് & കോ സോളിസിറ്റേഴ്സ് ലിമിറ്റഡ് ഉടമ ഡൊമിനിക് കാർത്തികപള്ളിൽ ആന്റണിയോടും ആദരണീയനായ തമ്പി ജോസിനോടും ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
പെയിന്റ് പണികൊണ്ടു രോഗിയായ അമ്മയെയും രോഗിയായ പിതാവിനെയും ചികിൽസിക്കാൻ നിവർത്തിയില്ലാതെ വിഷമിക്കുകയാണ് മകൻ ശ്രീജിത് ശ്രീധരൻ . ഫോൺ വിളിച്ചു കരഞ്ഞു കൊണ്ട്
ശ്രീജിത് പറഞ്ഞത് എന്റെ അമ്മയുടെ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിൽസിക്കാൻ എന്റെ നാട്ടിൽ സഹായിക്കാത്തവരായി ആരുമില്ല, നാട്ടിൽ ഇനി ആരോടും ചോദിക്കാനുമില്ല, അമ്മയെ ആഴ്ചയിൽ രണ്ടുപ്രാവശ്യം ഡയലിസിസിനു കൊണ്ടുപോകണം . കൂടാതെ പിതാവിനും രോഗമാണ്. ദയവായി ഒന്ന് സഹായിക്കാമോ എന്നായിരുന്നു.
തകർന്നു വീഴാറായ ഒരു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത് . ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ഞങ്ങളെ അറിയിച്ചത് യു കെ യിലെ ചെംസ്ഫോർഡ്, എസെക്സിൽ താമസിക്കുന്ന തൊടുപുഴ മുതലക്കുടം സ്വദേശി ടോമി സെബാസ്റ്റ്യനാണ് . ഒരു സോഷ്യൽ വർക്കർ കൂടിയായ ടോമി നാട്ടിൽ പോയപ്പോൾ ശ്രീജിത്തിന്റെ വീട്ടിൽ പോകുകയും ഇവരുടെ വിഷമങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തിരുന്നു . ടോമിയുടെ അഭ്യർത്ഥന മാനിച്ചു ഈ കുടുംബത്തിനു വേണ്ടി ഈസ്റ്റർ ചാരിറ്റി ചെയ്യാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,16 ,00000 (ഒരുകോടി പതിനാറു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിഗ്രൂപ്പ് യു കെ യ്ക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””