ഇടുക്കി: ഇടുക്കി സംഭരണിയില്‍ ജലനിരപ്പ് താഴുന്നു. ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. ഇതിനൊപ്പം ഡാമിലേക്കുള്ള നീരൊഴുക്ക് കാര്യമായി കുറഞ്ഞതും ജലനിരപ്പ് താഴാന്‍ കാരണമായി. രാവിലെ 10 മണിക്ക് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 2400.92 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

നിലവില്‍ പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കില്ല. കൂടിയ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും കാലടി, ആലുവ തുടങ്ങിയ പ്രദേശങ്ങളില്‍ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. പെരിയാറില്‍ പലയിടത്തും രണ്ടടിയോളം ജലനിരപ്പ് ഉയര്‍ന്നിരുന്നെങ്കിലും ആലുവ ഭാഗത്ത് ഒരടി മാത്രമാണ് ഉയര്‍ന്നത്. ഇടുക്കിയില്‍ നിന്നുള്ള വെള്ളം എത്തിയത് വേലിയിറക്ക സമയമായതിനാലാണ് ജലനിരപ്പ് കാര്യമായി ഉയരാതിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിച്ചില്ല. പെരിയാറില്‍ കലങ്ങിയ വെള്ളമായതിനാല്‍ കൊച്ചിയിലേക്കുള്ള കുടിവെള്ള പമ്പിംഗ് കുറച്ചിട്ടുണ്ട്. ആലുവാ മണപ്പുറവും ക്ഷേത്രവും മുങ്ങിയതിനാല്‍ ഇന്ന് കര്‍ക്കടക വാവുബലി സമീപത്തുള്ള മറ്റു ക്ഷേത്രങ്ങളിലാണ് നടത്തുന്നത്.