പ്രിയ സ്നേഹിതരേ, ഇടുക്കി ജില്ലാ സംഗമം യുകെയുടെ വാർഷിക ചാരിറ്റിയായ ക്രിസ്മസ്-ന്യൂഇയ്യർ ചാരിക്കായി രണ്ടു കുടുംബങ്ങളെ തിരഞ്ഞെടുത്തു. ഇടുക്കി ജില്ലാ സംഘത്തിൻറെ ഇരുപത്തിമൂന്നാമത്തെ ചാരിറ്റിയാണ് ഇപ്പോൾ നടക്കാൻ പോകുന്നത്.


ഈ വർഷത്തെ വാർഷിക ചാരിറ്റിയിൽ, ഏഴ് ചാരിറ്റി അപ്പീൽ വരുകയും അതിൽ രണ്ടെണ്ണം തെരഞ്ഞെടുക്കുകയും ചെയ്തു. ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേതൃത്വത്തിൽ
ഇതുവരെ 95 ലക്ഷം രൂപ നാട്ടിലും യു കെയിലുമായി കൈമാറി. ഇടുക്കി ജില്ലാ സംഗമത്തിന്റ നേത്യത്തിൽ ഒരു വീടിൻറെ പണി പൂർത്തിയാക്കി നാട്ടിൽ കീ കൈമാറുകയും മറ്റു മൂന്നു വീടുകളുടെ പണി പൂർത്തിയാക്കി ക്രിസ്തുമസിന് കീ കൈമാറുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നു.

ഈ വർഷത്തെ ചാരിറ്റിക്കായി തെരഞ്ഞെടുത്ത രണ്ടു കുടുംബങ്ങളെ നിങ്ങൾക്കായി പരിചയപ്പെടുത്തുകയാണ്,

ആദ്യമായി തെരഞ്ഞെടുത്തത് തൊടുപുഴയിൽ, കുമാരമംഗലത്ത് ഉള്ള ലീല എന്ന സഹോദരിയെയും കുടുംബത്തെയുമാണ്, അവരുടെ മകൾ മഞ്ജുവിനു മൂന്ന് കുട്ടികൾ ആണ് ഉള്ളത്.
ജീവിത ചിലവുകൾ താങ്ങാനാവാതെ മൂത്ത കുട്ടി പഠിത്തം നിർത്തി .ഇളയ രണ്ടുകുട്ടികൾ സ്കൂളിൽ പോകുന്നു. കടുത്ത പ്രമേഹ രോഗം ബാധിച്ചു മൂന്നുകുട്ടികളുടെ അമ്മയായ മഞ്ജുവിനു കാലിൽ ഉണ്ടായ മുറിവ് ഉണങ്ങാതെ ഓപ്പറേഷൻ നടത്തിയിരിക്കുകയാണ്, കാലിന്റെ മസിൽ നീക്കം ചെയ്യേണ്ടി വന്നിരിക്കുകയാണ്. കിടപ്പായതിനാൽ ഭക്ഷണം കഴിക്കാൻ വരെ കഷ്ടപ്പെടുന്ന കുടുംബത്തിനു പട്ടിണി മാറ്റാൻ പ്രായമായ ‘അമ്മ അടുത്തുള്ള വീടുകളിൽ പണിക്ക് പോയി ആണ് ഈ കുടുബം മുന്നോട്ടു പോകുന്നത്. മഞ്ചുവിനെയും, മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് ഭർത്താവ് പോയതാണ്. ഈ കുടുബത്തിലെ അവസ്ഥ കണ്ടു നാട്ടുകാരും,സന്നദ്ധ സംഘടനകളും കൂടി ഒരു വീടിൻെറ പണി തുടങ്ങി വച്ചിട്ടുണ്ട് . അത് പൂർത്തിയാകാൻ നിർവാഹമില്ലാതെ അവസ്ഥയിലാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റിക്ക് മുൻപിൽ സഹായ അപേക്ഷയുമായി വന്നിരിക്കുന്നത്.

രണ്ടാമതായി തെരഞ്ഞെടുത്തത് കട്ടപ്പനയിൽ ഉള്ള ജോയി ചേട്ടനും അമ്മിണിചേച്ചിയുടെയും കുടുംബത്തെയാണ്, 2വർഷം മുൻമ്പ് മകൻ നഷ്ടപ്പെട്ട ജോയി ചേട്ടനും, ചേച്ചിക്കും ജോലിക്ക് പോകാൻ വയ്യാത്ത അവസ്ഥയാണ്. ഇവരുടെ കൂടെ സ്കൂളിൽ പഠിക്കുന്ന 3 കൊച്ചു പെൺമക്കൾ കൂടിയുണ്ട് മരുമകളുടെ ചെറിയ വരുമാനം കൊണ്ടാണ് ഈ കുടുംബത്തിന്റെ മരുന്നുകളും, ജീവിതച്ചെലവുകളും, നടക്കുന്നത്, ഇപ്പോൾ ഇവർ വാടകയ്ക്ക് താമസിക്കുകയാണ്. ഇവർക്ക് ഒരു വീടു പണി പൂർത്തിയാക്കാൻ സാധിച്ചില്ല. ഈ രണ്ടു കുടുംബങ്ങളുടെയും ഏറ്റവും വലിയ സ്വപ്നമാണ് അടച്ചുറപ്പുള്ള ഒരു ഭവനം ഇടുക്കി ജില്ലാ സംഗമം ഈ രണ്ട് കുടുംബത്തിന്റെയും സ്വപ്നമായ ഭവനം നിർമ്മിച്ച് നൽകുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. ഈ സ്വപ്ന സാക്ഷാത്കാരത്തിന് നിങ്ങൾ ഏവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള തുക ഇടുക്കി ജില്ലാ സംഗമം അകൗണ്ടിൽ കൈമാറി ഈ കുടുംബങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റാൻ പങ്കാളികൾയാകൂ……..

ഇടുക്കിജില്ലാ സംഗമത്തിന്റ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

BANK – BARCLAYS

ACCOUNT NAME – IDUKKI JILLA SANGAMAM .

ACCOUNT NO — 93633802.
SORT CODE — 20 76 92.

ഇടുക്കി ജില്ലാ സംഗമം കമ്മറ്റിക്ക് വേണ്ടി കൺവീനർ,
ജിമ്മി ജേക്കബ്.