യുകെയിലുള്ള ഇടുക്കി ജില്ലാക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഏഴാമത് കൂട്ടായ്മ മെയ് 12 ശനിയാഴ്ച രാവിലെ 10ണി മുതല്‍ ബര്‍മിംഹ്ഹാമില്‍ വെച്ച് നടത്തപ്പെടുന്നു. നാട്ടില്‍ നിന്നും ഇവിടെ എത്തിയിട്ടുള്ള നമ്മുടെ മാതാപിതാക്കളെയും, ജി സി എസ് ഇ, എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും ഇടുക്കി ജില്ലയില്‍ നിന്നും യുകെയില്‍ എത്തി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെയും, ഈ ചടങ്ങില്‍ ആദരിക്കുന്നതാണ്.

അന്നേ ദിവസം ക്യാന്‍സര്‍ റിസേര്‍ച്ച് യുകെയുമായി ചേര്‍ന്ന് യു കെയിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് നമ്മളാല്‍ കഴിയുന്ന ഒരു ചെറു സഹായവും നമ്മള്‍ ചെയ്യുന്നു. മെയ് 12ന് ഇടുക്കി ജില്ലാ സംഗമത്തിന് പങ്കെടുക്കുവാന്‍ എത്തുന്നവര്‍ നിങ്ങള്‍ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിര്‍ന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ ഒരു ബ്ലാക്ക് ബാഗില്‍ ഇട്ട് എത്തിക്കുവാന്‍ ശ്രമിക്കുക. ഇതുവഴി മുപ്പത് പൗണ്ട് നമുക്ക് സംഭാവന കൊടുക്കുവാന്‍ സാധിക്കും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇതുവഴി 2700 പൗണ്ടോളം നമുക്ക് ക്യാന്‍സര്‍ റിസേര്‍ച്ചിന് നല്‍കുവാന്‍ സാധിച്ചൂ. അതിനാല്‍ നിങ്ങളുടെ വീടുകളിലുള്ള ഉപയോഗ യോഗ്യമായ വസ്ത്രങ്ങള്‍ ഒരു കൂടില്‍ നിറച്ച് എത്തിക്കാന്‍ മറക്കരുതേ. ഈ സദ്പ്രവൃത്തി നമ്മുടെ സമൂഹത്തിന് നല്ല ഒരു പ്രചോദനമാകുകയും ചെയ്യട്ടെ.

രജിസ്‌ട്രേഷന്‍ രാവിലെ കൃത്യം 10 മണിക്ക് തന്നെ ആരംഭിക്കുകയും, കേരളത്തനിമയുള്ള വിഭവങ്ങള്‍ വച്ചുള്ള ലേലവും മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതുമാണ്. മെയ് മാസം 12 ന് നടക്കുന്ന ഈ സ്‌നേഹ കൂട്ടായ്മയിലേക്ക് എല്ലാ ഇടുക്കി ജില്ലാക്കാരെയും കുടുംബസമേതം ഇടുക്കി ജില്ലാ സംഗമം സ്വാഗതം ചെയ്യുന്നു. ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വാദകരമാക്കാന്‍ എല്ലാ ഇടുക്കി ജില്ലക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ സ്‌നേഹ കൂട്ടായ്മ യുകെയിലും ഇടുക്കി ജില്ലയിലുമായി കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ കൊണ്ട് നിരവധി കുടുംബങ്ങളെയും, വ്യക്തികളെയും, സ്ഥാപനങ്ങളെയും സഹായിക്കന്‍ സാധിച്ചത് യുകെയിലുള്ള ഒരോ ഇടുക്കിജില്ലക്കാര്‍ക്കും അഭിമാനിക്കാനുള്ളതാണ്. യുകെയില്‍ ഉളള എല്ലാം ഇടുക്കി ജില്ലക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ കൂട്ടായ്മയില്‍ കുടുംബസമേതം പങ്ക് ചേരുവാനും, പരസ്പരം പരിചയം പുതുക്കുവാനും ഇടുക്കി ജില്ലാ സംഗമം ഹാര്‍ദ്ദവമായി നിങ്ങളെ ഏവരെയും മെയ് 12ന് ബര്‍മിങ്ങ്ഹാമിലേക്ക് ക്ഷണിക്കുന്നൂ.

വേദിയുടെ അഡ്രസ്,

community centre –
Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM.