കേരളത്തില്‍ സംഭവിച്ച പ്രകൃതിക്ഷോഭത്തിലും ഉരുള്‍പെട്ടലിലും കഷ്ടത അനുഭവിക്കുന്ന വര്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ ഇടുക്കി ജില്ലാ സംഗമം നിങ്ങളോട് അപേഷിക്കുന്നു. അതുപോലെ സ്വന്തമെന്നു കരുതിയ വീടും സ്ഥലവും കണ്‍മുമ്പില്‍ തകര്‍ന്ന കാഴ്ചകള്‍ കാണേണ്ടിവന്ന ഒരുപാട് ജീവിതങ്ങള്‍ ഇപ്പോള്‍ ദുരിതാശ്വാസക്യാമ്പില്‍ കഷ്ടത അനുഭവിക്കുന്നു. ഈ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ഇടുക്കി ജില്ലാ സംഗമത്തോടെപ്പം എല്ലാവരും കൈകോര്‍ക്കണം എന്ന് താഴ്മയേടെ അപേഷിക്കുന്നു. നിങ്ങളാല്‍ കഴിയുന്ന ഒരു തുക ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്ക് താങ്ങുംതണലും ആകട്ടെ നിങ്ങള്‍ക്ക് പറ്റുന്ന രീതിയില്‍ ഒരു ചെറിയ തുക തന്ന് സഹായിക്കണം.

നമ്മളിപ്പോള്‍ യുകെയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ നമ്മളും ഈ ദുരന്തത്തില്‍ ഭാഗഭാക്കാകുമായിരുന്നു. നമുക്കും ഈ ദുരന്തത്തില്‍ പ്പെട്ടിരിക്കുന്നവരോട് ചേര്‍ന്നുനില്‍ക്കാം. കേരളത്തിന്റെ രക്ഷക്കായി ദുരിതമനുഭവിക്കുന്നവര്‍ക്ക് കരുത്തേകാന്‍ ജാതി മത രാഷ്ടീയ ഭേദമെന്യേ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അണിനിരന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലാ സംഗമം അക്കൗണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് താഴ്മയായി അപേഷിക്കുന്നു. നമ്മുടെ സംഭാവനകള്‍ നേരിട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈമാറുന്നതായിരിക്കുമെന്ന് കണ്‍വീനര്‍ ബാബു തോമസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Idukki jilla Sangamam ACCOUNT NUMBER 93633802 –SORT CODE 207692