ബാബു തോമസ്

മെയ് നാലിന് നടത്തുന്ന ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും, പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു. ഈ വര്‍ഷത്തെ സംഗമം മുന്‍ വര്‍ഷങ്ങളിലെ പോലെ ഇടുക്കി ജില്ലക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം പുതുക്കുന്നതിനും ഉപരിയായി ക്യാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ റിസര്‍ച്ച് യു.കെയ്ക്ക് നമ്മളാല്‍ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു.

യു.കെയിലെ ഏറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാന്‍സര്‍ റിസേര്‍ച്ചുമായി ചേര്‍ന്ന് ക്യാന്‍സര്‍ എന്ന മാരക രോഗത്താല്‍ കഷ്ടപ്പെടുന്ന നിരവധി രോഗികള്‍ക്ക് ഒരു ചെറിയ സഹായം ചെയ്യാന്‍ കൂടിയുള്ള ഒരവസരം കൂടിയാണ് ഈ കൂട്ടായ്മ. മെയ് നാലാം തിയതി ഇടുക്കി ജില്ലാ സംഗമത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ നിങ്ങള്‍ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിര്‍ന്നവരുടെയും, കുട്ടികളുടെയും വസ്ത്രങ്ങള്‍ എത്തിക്കുക ഇതു വഴി, ഒരു ബാഗിന് മുപ്പത് പൗണ്ട് നമ്മുക്ക് സംഭാവന കെടുക്കുവാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം ഇതുവഴി 660 പൗണ്ടും, മുന്‍ വര്‍ഷം 1200 പൗണ്ടും നമുക്ക് ക്യാന്‍സര്‍ റിസര്‍ച്ചിന് നല്‍കുവാന്‍ സാധിച്ചൂ. ഹൈറേഞ്ചും, ലോവര്‍ റേഞ്ചും ഉള്‍പ്പെട്ട ഹൈറേഞ്ചിന്റെ മനോഹാരിതയും മൊട്ടകുന്നുകളും, താഴ്‌വാരങ്ങളും,
സുഗന്ധ വ്യഞ്ജനങ്ങളുടെ പറുദീസായും ലോക ഭൂപടത്തില്‍ ഇടം നേടിയ മനോഹരമായ ഇടുക്കി ആര്‍ച്ച് ഡാം’ ജലസംഭരണിയും നമ്മുടെ മാത്രം അഭിമാനമായ മൂന്നാറും, തേക്കടി ജലാശയവും, വിവിധ ഭാഷയും, സംസ്‌കാരവും ഒത്തു ചേര്‍ന്ന ഇടുക്കി ജില്ലയിലെ മക്കളുടെ സ്‌നേഹകൂട്ടായ്മക്ക് ഇനി മാസങ്ങള്‍ മാത്രം.  മെയ് നാലിനു നടക്കുന്ന ഈ സംഗമത്തിന് ഇടുക്കിയുടെ തനതു വിഭവസമര്‍ഥമായ ഭക്ഷണങ്ങള്‍ ഒരുക്കി ഇടുക്കി ജില്ലാ സംഗമം നിങ്ങള്‍ ഒരോരുത്തരെയും വുള്‍വര്‍ഹാംപ്‌ടെണിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

ഇടുക്കി ജില്ലാക്കാരായ പ്രവാസികളുടെ ഈ സ്‌നേഹ കുട്ടായ്മ എല്ലാ വര്‍ഷവും ഭംഗിയായി നടത്തി വരുന്നതും നമ്മള്‍ യുകെയിലും ജന്‍മ നാട്ടിലും നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനത്തിനും, അന്യദേശത്ത് ആണങ്കിലും പിറന്ന മണ്ണിനോടുള്ള നമ്മുടെ സ്‌നേഹം മറക്കാതെ നിലനിര്‍ത്തുന്നതില്‍ ഇടുക്കി ജില്ലയില്‍ വിവിധ മത, രാഷ്ടിയ നേതൃത്വത്തിന്റെ പ്രശംസ നേടാന്‍ ഇടുക്കി ജില്ലാ സംഗമത്തിന് കഴിഞ്ഞിട്ടുണ്ട്.

ഒരോ വര്‍ഷം കഴിയുമ്പോഴും ജനകീയമായി തെരഞ്ഞെടുക്കുന്ന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥവും, ജനോപകാരപ്രദവുമായ വിവിധ പരിപാടികള്‍ നടപ്പാക്കി നല്ലൊരു കൂട്ടായ്മയായി അനുദിനം മുന്നേറികെണ്ടിരിക്കുന്നു. കൂടാതെ ഈ കൂട്ടായ്മ നമ്മുടെ ജില്ലയുടെ പാര്യമ്പര്യവും, ഐക്യവും, സ്‌നേഹവും പരിപോഷിപ്പിക്കുന്നതിനും വിവിധ പ്രദേശത്തുള്ളവര്‍ തമ്മില്‍ കുശലം പറയുന്നതിന്നും, നമ്മുടെ കുട്ടികളുടെ കലാ കായിക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും, പ്രാത്സാഹിപ്പിക്കുന്നതിനും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഒത്തു കുടുന്ന ഒരു ദിവസമാണ് നമ്മുടെ ഈ കൂട്ടായ്മ. ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും ആസ്വാദകരമാക്കാന്‍ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലേയ്ക്ക് കടന്നു വരണമെന്ന് സംഗമം കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യു.കെയിലുളള എല്ലാം ഇടുക്കിക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ സംഗമത്തില്‍ പങ്ക് ചേരുവാന്‍ ഇടുക്കി ജില്ലാ സംഗമം ഹാര്‍ദ്ദവമായി നിങ്ങളെ ക്ഷണിക്കുന്നൂ.

വേദിയുടെ അഡ്രസ്,

community centre –
Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ദയവായി ഈ നമ്പരുകളില്‍ ബന്ധപ്പെടുക.
ബാബു- 7730 883823
ജസ്റ്റിന്‍- 07985656204
ബെന്നി- 07889 971259
റോയി- 07828 009530
സിജോ- 07903 730772