മെയ് 4ന് ശനിയാഴ്ച ബെര്‍മിംഹാമിലെ വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ സ്‌നേഹ കൂട്ടായ്മക്ക് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഈ സ്‌നേഹ കൂട്ടായ്മക്ക് ഇടുക്കിയുടെ എം.എല്‍.എ റോഷി അഗസ്റ്റിന്‍ ആശംസകള്‍ നേര്‍ന്നു.

നമ്മുടെ ഈ കൂട്ടായ്മ രാഷ്ടിയ ജാതിമത വിശ്വാസത്തിന് അതീതമായി ഇടുക്കി ജില്ലാക്കാര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിനും, അന്യനാട്ടില്‍ കഴിയുമ്പോഴും നമ്മുടെ ജില്ലയുടെ പാരമ്പര്യവും,
സ്‌നേഹവും കാത്തു പരിപോക്ഷിപ്പിക്കുന്നതിനുമുള്ള ഒരു നല്ല ഒരു ദിനമായി മാറട്ടെ എന്നും ആശംസിച്ചു. ജന്‍മനാടിന്റെ കൂറും, സംസ്‌ക്കാരവും നിലനിര്‍ത്തി ഇടുക്കി ജില്ലക്കാര്‍ തമ്മിലുള്ള സ്‌നേഹബന്ധം കൂട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ കുട്ടായ്മയ്ക്ക് പ്രത്യേക നന്ദിയും രേഖപ്പെടുത്തി.

ഇടുക്കി ജില്ലാക്കാരായ വ്യക്തികളില്‍ നിന്നും വിദ്യാഭാസം, കല, സാമൂഹികം, ചാരിറ്റി തുടങ്ങിയ മേഖലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളവരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ആദരിക്കുകയും ചെയ്യുന്നതാണ്. ഒരോ വര്‍ഷം കഴിയുമ്പോഴും ജനകീയമായി തെരഞ്ഞെടുക്കുന്ന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥവും, ജനോപകാരപ്രദവുമായ വിവിധ പരിപാടികള്‍ നടപ്പാക്കി നല്ലൊരു കൂട്ടായ്മയായി അനുദിനം മുന്നേറികൊണ്ടിരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വര്‍ഷത്തെ സംഗമം മുന്‍ വര്‍ഷങ്ങളിലെപോലെ ഇടുക്കി ജില്ലാക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം പുതുക്കുന്നതിനും, ഉപരിയായി ക്യാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ റിസര്‍ച്ച് യു.കെയ്ക്ക് നമ്മളാല്‍ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു.

യു.കെയിലെ എറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാന്‍സര്‍ റിസേര്‍ച്ചുമായി ചേര്‍ന്ന് ക്യാന്‍സര്‍ എന്ന മാരക രോഗത്താല്‍ കഷ്ടപ്പെടുന്ന നിരവധി രോഗികള്‍ക്ക് ഒരു ചെറിയ സഹായം ചെയ്യാന്‍ കുടിയുള്ള ഒരവസരം കൂടിയാണ് ഈ സംഗമം. മെയ് മാസം 4-ാം തിയതി ഇടുക്കി ജില്ലാ സംഗമത്തിന് പങ്കെടുക്കുവാന്‍ എത്തുന്നവര്‍, നിങ്ങള്‍ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിര്‍ന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ ചെറുതായതോ വലുതായതോ ആയ ഒരു ബാഗ് എത്തിക്കുക വഴി മുപ്പത് പൗണ്ട് നമുക്ക് ക്യാന്‍സര്‍ റിസേര്‍ച്ചിന് സംഭാവന കൊടുക്കുവാന്‍ സാധിക്കും.

ഒരിക്കല്‍കൂടി എല്ലാ ഇടുക്കി ജില്ലാക്കാരെയും ഈ കൂട്ടായ്മയിലേക്ക് സ്‌നേഹത്തിന്റെ ഭാഷയില്‍ ഹാദ്രവമായി ക്ഷണിക്കുന്നൂ.

സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്,
Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM.
WV14 9BW.