യു.കെയിലുള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമം(IJS) കഴിഞ്ഞ ഏട്ടു വര്‍ഷമായി ക്രിസ്മസ്, ന്യൂ-ഇയറിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ചാരിറ്റി നടത്തി വരുന്നു. ഈ വര്‍ഷത്തെ ചാരിറ്റി വഴി 6005പൗണ്ട് സമാഹരിക്കാന്‍ സാധിച്ചു. ഇടുക്കി ജില്ലാ സംഗമം യു.കെയുടെ ചാരിറ്റി തുക തൊടുപുഴയില്‍, മണക്കാട് ഉള്ള മുരളിധരനും കുടുംബത്തിനും കൈമാറി.

അതോടൊപ്പം തൊടുപുഴയില്‍, കൂവകണ്ടത്തുള്ള ശിവദാസ് തേനന് സ്വന്തമായിട്ട് ഒരു ഭവനം ഇല്ല. ഷീറ്റ് വലിച്ച് കെട്ടിയ ഒരു ഒറ്റമുറിയില്‍ മാതാപിതാക്കള്ളും, സഹോദരങ്ങളും അടങ്ങിയ അഞ്ച് പേര്‍ ഈ ഒറ്റമുറിയിലാണ് താമസിക്കുന്നത്. ശിവദാസനും, സഹോദരങ്ങള്‍ക്കുമായി സ്വന്തമായി ഒരു ഭവനം പണിത് കൊടുക്കുന്നതിനായി ആദ്യഘട്ടമായി ഒരു ലക്ഷം രൂപാ കൈമാറുകയും ചെയ്തു. ശിവദാസന് ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ വീട് പണിതുടങ്ങി കഴിഞ്ഞു.

ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ ബാബു തോമസ്, ജോയിന്റ് കണ്‍വീനര്‍ സിജോ വേലംകുന്നേല്‍, റിട്ടേര്‍ട് പഞ്ചായത്ത് സെക്രട്ടറി ബാലഗോപാല്‍ സര്‍, വെഹിക്കിള്‍ ഇന്‍പക്ടര്‍ സുരേഷ് കുമാര്‍, കണ്‍വീനറുടെ സഹോദരന്‍ ബെന്നി തോമസ് മറ്റ് അയല്‍വാസികള്‍ ഇവരുടെ നേതൃത്വത്തില്‍ തുക കൈമാറി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ മണക്കാട് ഉള്ള മുരളിധരന്റ വീടുപണി പുരോഗമിക്കുന്നു. അതോടൊപ്പം നല്ലവരായ നാട്ടുകാരും മുരളിധരനെ സഹായിക്കുവാന്‍ സന്മനസുമായി മുന്നോട്ട് വന്നിട്ടുണ്ട്. മുരളീധരനും കുടുംബത്തിനും ഒരു വീടെന്ന ആഗ്രഹമാണ് സാധ്യമാകുന്നത്. ഈ രണ്ട് കുടുംബങ്ങള്‍ക്കും സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം സാക്ഷാല്‍കരിക്കുവാന്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റിയില്‍ സഹകരിച്ച എല്ലാ സ്‌നേഹ മനസുകള്‍ക്കും ഇടുക്കി ജില്ലാ സംഗമം യുകെയുടെ നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു.
തുടര്‍ന്നും ഇടുക്കി ജില്ലാ സംഗമത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങളുടെ സഹായ സഹകരണങ്ങള്‍ ആവശ്യമാണ്.

എട്ടാമത് ഇടുക്കി ജില്ലാ സംഗമം മെയ് 4ന് ബര്‍മിംഹ്ഹാമില്‍ വെച്ച് നടത്തപ്പെടുന്നു. ഈ സ്‌നേഹ കൂട്ടായ്മയിലേക്ക് എല്ലാ സ്‌നേഹ മനസുകളെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി ഇടുക്കി ജില്ലാ സംഗമം കമ്മറ്റിക്ക് വേണ്ടി കണ്‍വീനര്‍ ബാബു തോമസ് അറിയിച്ചു.