ടോം ജോസ് തടിയംപാട്

കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ സ്വദേശി പ്രവീൺ രാജപ്പനെ സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ ലഭിച്ച 1455 പൗണ്ട് (137450 രൂപയുടെ ചെക്ക് } പ്രവീണിന്റെ വീട്ടിലെത്തി സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഇന്നു വൈകുന്നേരം പ്രവീണിന് കൈമാറി .

കൊറോണയുടെ മാരകമായ പിടിയിൽ അമർന്നിരിക്കുന്ന കഷ്ട്ടകാരമായ സമയത്തും യു കെ മലയാളികളുടെ നല്ലമനസുകൊണ്ടാണ് ഇത്രയും പണം ലഭിച്ചത് . ഇടുക്കി എം പി ഡീൻ കുര്യാക്കോസിന്റെ അഭ്യർത്ഥന മാനിച്ചാണ് ഞങ്ങൾ ചാരിറ്റി നടത്തിയത്. ഞങ്ങളുടെ എളിയ പ്രവർത്തനത്തിൽ വാർത്ത ഷെയർ ചെയ്തും പണം നൽകിയും ഞങ്ങളെ സഹായിച്ച എല്ലവരോടും ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചുകൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സുതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 86.5 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..എന്നിവരാണ്